ഈ ജന്മം തന്ന അമ്മയ്ക്ക് ഒരുപാട് നന്ദി; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വാചാലനായി എം.ജി ശ്രീകുമാർ

ഈ ജന്മം തന്ന അമ്മയ്ക്ക് ഒരുപാട് നന്ദി; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വാചാലനായി എം.ജി ശ്രീകുമാർ
2023-02-02T12:18:00 | By Susmitha Surendran

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകനാണ് എം.ജി ശ്രീകുമാർ. ഒട്ടനവധി ഗാനങ്ങളാണ് മലയാള സിനിമാ ലോകത്തിന് ഈ ഗായകൻ സംഭാവന ചെയ്തിട്ടുള്ളത്.

 പിന്നണിഗാനരംഗത്ത് ഇപ്പോഴും സജീവമാണെങ്കിലും മ്യൂസിക് റിയാലിറ്റി ഷോകളിലും മറ്റ് സ്റ്റേജ് പ്രോഗ്രാമുകളിലുമാണ് എം.ജി ശ്രീകുമാറിനെ ഇപ്പോൾ കൂടുതലായും കാണാറ്. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നായിരുന്നു എം.ജി ശ്രീകുമാർ വന്നിരുന്നതെങ്കിലും ഏറെ കഷ്ടപ്പാടുകൾക്ക് ശേഷമാണ് സിനിമാ ഗാന രംഗത്ത്‌ തന്റെ സാന്നിധ്യം അറിയിക്കാൻ എം.ജി ശ്രീകുമാറിന് സാധിച്ചത്.


അതുകൊണ്ടുതന്നെ തുടക്കകാലത്ത് ഒരുപാട് പരിഹാസങ്ങളും അവഗണനകളും ഏൽക്കേണ്ടി വന്നിട്ടുണ്ട് അദ്ദേഹത്തിന്. അമ്മയായിരുന്നു മരിക്കും വരെ എം.ജി ശ്രീകുമാറിന് എല്ലാം. അതുകൊണ്ട് തന്നെ അമ്മയുടെ ഓർമദിനങ്ങളിൽ കുറിപ്പും അപൂർവ ചിത്രങ്ങളും പങ്കുവെച്ച് എം.ജി ശ്രീകുമാർ എത്താറുണ്ട്. കമലാക്ഷിയമ്മ എന്നാണ് എം.ജി ശ്രീകുമാറിന്റെ അമ്മയുടെ പേര്. അടുത്തിടെ അമ്മയുടെ ഓർമദിനം വന്നപ്പോൾ അമ്മയുടെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു എം.ജി ശ്രീകുമാർ.

 ഇപ്പോഴിതാ ഫ്ലവേഴ്സ് ചാനലിലെ ടോപ് സിങർ പരിപാടിയിൽ ജഡ്ജായി ഇരിക്കവെ മത്സരാർഥികളിൽ ഒരാൾ അമ്മയെ കുറിച്ചുള്ള പാട്ട് പാടിയിരുന്നു. പാട്ട് തീർന്നശേഷം അമ്മമാരുടെ സ്നേഹത്തെ കുറിച്ച് എം.ജി ശ്രീകുമാർ വാചാലനായി.

ഒപ്പം അമ്മയെ കുറിച്ചുള്ള ഓർമകളും വിതുമ്പി കരഞ്ഞുകൊണ്ട് എം.ജി ശ്രീകുമാർ പങ്കുവെച്ചു. 'അമ്മയെ കുറിച്ച് ഞാൻ എത്ര പറഞ്ഞാലും തീരില്ല. അത്രയേറെ കാര്യങ്ങൾ അമ്മയെ കുറിച്ച് പറയാനുണ്ട്. ഈ ജന്മം തന്ന അമ്മയ്ക്ക് ഒരുപാട് നന്ദി.'


'എന്റെ ജീവിതത്തിൽ ഞാൻ ചെയ്ത ഒരു നന്മയെന്ന് പറയുന്നത് മരിക്കുന്നത് വരെ അമ്മയെ എനിക്ക് നന്നായി നോക്കാൻ പറ്റി എന്നതാണ്' എം.ജി ശ്രീകുമാർ പറഞ്ഞു. ലിവിങ് ടു​ഗെതർ ജീവിതം അവസാനിപ്പിച്ച് വിവാഹിതരാകാൻ താനും ലേഖയും തീരുമാനിച്ചപ്പോൾ സംഭവം ആദ്യം പറഞ്ഞത് അമ്മയോടാണെന്നും എം.ജി ശ്രീകുമാർ പറഞ്ഞിട്ടുണ്ട്. 

'14 വർഷത്തോളം ലിവിംഗ് ടുഗേദറായി കഴിഞ്ഞതിന് ശേഷമാണ് വിവാഹം കഴിച്ചത്. കേരളത്തിൽ ലിംവിങ് ടുഗെദറിൽ കഴിയാൻ നിൽക്കക്കള്ളി ഇല്ലാതായപ്പോഴാണ് ഒരു സുപ്രഭാതത്തിൽ മുകാംബിക ക്ഷേത്രത്തിലേക്ക് പോയി വിവാഹം കഴിക്കാൻ തീരുമാനിച്ചത്.'


'രാവിലെ ഏഴ് മണിക്കാണ് ഞാൻ അമ്മയെ വിളിക്കുന്നത്. അമ്മേ ഇന്ന് എന്റെ വിവാഹമാണെന്ന് പറഞ്ഞു. അത് കേട്ട് അമ്മ ഞെട്ടി. ആരാണ് പെണ്ണെന്ന് ചോദിച്ചു. ലേഖയെ വീട്ടുകാർക്ക് അറിയാമായിരുന്നു.'

ലേഖ നേരത്തെ തന്നെ എന്റെ വീട്ടിൽ വന്നിട്ടുണ്ട്. ലേഖയുടെ പേര് പറഞ്ഞു. അമ്മ നന്നായി വാടാ മക്കളേ എന്നായിരുന്നു മറുപടി നൽകിയത്' എന്നാണ് എം.ജി ശ്രീകുമാർ പറഞ്ഞത്. ലേഖയ്ക്ക് ഒരു മകളുണ്ട്. വിവാഹം കഴിഞ്ഞ് മകൾ അമേരിക്കയിലാണെന്നും ഇടയ്ക്ക് കാണാനായി വരാറുണ്ടെന്നും ലേഖ പറഞ്ഞിരുന്നു. 

Content Highlight: Many thanks to the mother who gave this birth; MG Sreekumar

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup