---
title: "മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, മൂക്കിന്റെ അകം നീരുവച്ചിരുന്നു; തുറന്ന് പറഞ്ഞ് നമിത"
english_title: "Bleeding from the nose incessantly, the inside of the nose was swollen; Namitha said it openly"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93349/bleeding-from-the-nose-incessantly-the-inside-of-the-nose-was-swollen-namitha-said-it-openly"
published_at: "2023-01-30T12:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d769a19f7e7_namitha_pramod.jpg"
keywords: []
---

# മൂക്കില്‍ നിന്നും നിര്‍ത്താതെ ചോര, മൂക്കിന്റെ അകം നീരുവച്ചിരുന്നു; തുറന്ന് പറഞ്ഞ് നമിത

> **Lead Summary:** മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നമിത പ്രമോദ്. നമിത നായികയായി എത്തിയ ഹിറ്റ് ചിത്രമാണ് വിക്രമാദിത്യന്‍. ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഈ ചിത്രത്തിന്റെ ചിത്രീകരണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നമിത ഇപ്പോള്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നമിത മനസ് തുറന്നത്. 

## Article Content

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നമിത പ്രമോദ്. നമിത നായികയായി എത്തിയ ഹിറ്റ് ചിത്രമാണ് വിക്രമാദിത്യന്‍. ദുല്‍ഖര്‍ സല്‍മാനും ഉണ്ണി മുകുന്ദനുമായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ഈ ചിത്രത്തിന്റെ ചിത്രീകരണത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നമിത ഇപ്പോള്‍. മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് നമിത മനസ് തുറന്നത്. 

വളരെ ആസ്വദിച്ച് ചെയ്ത സിനിമയായിരുന്നു വിക്രമാദിത്യന്‍. ലാലു അങ്കിളിന്റെ പുള്ളിപുലികള്‍ നേരത്തെ ചെയ്തിട്ടുണ്ടായിരുന്നു. മാര്‍ച്ചിലായിരുന്നു ഷൂട്ട് പറഞ്ഞിരുന്നു. ആ സമയത്ത് എനിക്ക് ഫൈനല്‍ എക്‌സാമായിരുന്നു. ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞിരുന്നു.

ഫൈനല്‍ എക്‌സാം ആയതിനാല്‍ അത് നഷ്ടപ്പെടുത്തണ്ട എന്നാണ് ലാലു അങ്കിള്‍ പറഞ്ഞത്. സിനിമ ഒരു പത്ത് ദിവസം മാറിപ്പോണേ എന്ന് ഞാന്‍ എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുമായിരുന്നു. സിനിമ ഒരു മാസം എന്തോ വൈകി. ഞാനിത് ആരോടും പറയാനൊന്നും പോയിട്ടില്ല, ഞാന്‍ പ്രാര്‍ത്ഥിച്ച് വൈകിപ്പിച്ചതാണെന്ന്.

ചെയ്യാതെ പോയിരുന്നുവെങ്കില്‍ വലിയ റിഗ്രറ്റായേനെ. എന്റെ പ്രാര്‍ത്ഥനയുടെ ഫലമാണെന്ന് ആരോടും പറഞ്ഞിട്ടില്ല. ആ സിനിമയ്ക്ക് വേണ്ടി ഞാന്‍ മൂക്കു കുത്തി. മൂക്ക് കുത്താന്‍ ഇഷ്ടമായിരുന്നു. പക്ഷെ ചേരുമോ ഇല്ലയോ എന്ന സംശയമുണ്ടായിരുന്നു.

ലാലു അങ്കിള്‍ മൂക്ക് കുത്തണമെന്ന് പറഞ്ഞപ്പോള്‍ സ്റ്റിക്കര്‍ പോരേയെന്ന് ഞാന്‍ ചോദിച്ചതാണ്. അതുപോര കുത്തണമെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ പോയി മൂക്ക് കുത്തി. കുത്തിക്കഴിഞ്ഞ്, ഗണ്‍ ചെയ്യുന്ന സമയത്ത് അവര്‍ വലിയൊരു സ്‌റ്റോണ്‍ ആണ് ഇടുക.

ലൊക്കേഷനില്‍ ചെന്നപ്പോള്‍ ഇതെന്തോന്ന് എന്ന് ചോദിച്ചു. മൂക്കുത്തിയാണെന്ന് ഞാന്‍ പറഞ്ഞു. ഇത് മാറ്റണം, ഷോട്ടിന് പറ്റില്ല പഴയ അമ്മൂമ്മ ലുക്കാണെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ മൂക്കുത്തി വലിച്ചെടുത്തു. കുത്തിക്കഴിഞ്ഞ് പതിനഞ്ച് ദിവസമെന്തോ കഴിഞ്ഞേ ഊരാന്‍ പാടുള്ളൂ. ഞാന്‍ വലിച്ചെടുത്തതും ചോര വരാന്‍ തുടങ്ങി. മൊത്തം ചോര. സമീറ ചേച്ചി ഡയമണ്ടിന്റെ ചെറിയൊരു മൂക്കുത്തി തന്നു. പക്ഷെ ആണി ഇടാന്‍ പറ്റുന്നില്ല. 

മൂക്കിന്റെ അകം നീരുവച്ചിരുന്നു. മുഴുവന്‍ ചോര. അന്ന് ആണിയിടാതെ കിടന്നുറങ്ങി. പിറ്റേന്നായപ്പോഴേക്കും മൂക്ക് കുത്തിയത് അടഞ്ഞു. അങ്ങനെ തട്ടാന്റെ അടുത്ത് പോയി ആ മുറിവില്‍ തന്നെ വീണ്ടും കുത്തി. എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്രയും വേദന അനുഭവിച്ചിട്ടില്ല. പിന്നീട് ചന്ദ്രേട്ടനിലും മൂക്കുത്തിയുണ്ടായിരുന്നു. രണ്ട് മൂന്ന് പടം കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ തോന്നി എനിക്കിത് ചേരില്ലെന്ന്. അങ്ങനെ അത് കളഞ്ഞു, എന്നിട്ട് പകരം ചെവി മൊത്തം കുത്തിയെന്നാണ് നമിത പറയുന്നത്. 

താന്‍ വെളുക്കാന്‍ വേണ്ടി സ്‌കിന്‍ ട്രീറ്റ്‌മെന്റ് ചെയ്തുവെന്ന ആരോപണത്തോടും നമിത പ്രതികരിക്കുന്നുണ്ട്. എന്നോട് ഇപ്പോഴും ചോദിക്കാറുണ്ട്. എന്റെ സുഹൃത്തുക്കളെ വിളിച്ച് നമിത വെളുക്കാന്‍ വേണ്ടി എന്താണ് ചെയ്യുന്നതെന്ന്.

കളറിലൊന്നും വലിയ കാര്യമില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നേരിട്ട് കാണുമ്പോള്‍ അറിയാം ഞാന്‍ അത്ര വെളുത്തിട്ടൊന്നുമല്ല. എന്റേത് മോഡറേറ്റ് കളര്‍ ആണ്. ആ ടോണ്‍ എനിക്കിഷ്ടമാണെന്നാണ് നമിത പറയുന്നത്. 

കുറേ പേര്‍ എന്റെയടുത്ത് ചോദിച്ചിട്ടുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഗ്രൗണ്ടില്‍ കളിച്ചും മറ്റും ടാനാകും. ഞാനൊന്നും ആ സമയത്ത് സണ്‍ സ്‌ക്രീനൊന്നും ഉപയോഗിച്ചിട്ടേയില്ല. എന്നെ അന്ന് അങ്ങനെ കണ്ടതു കൊണ്ടാണ് തോന്നുന്നത്. ആ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടി പറയുകയാണ് ഞാന്‍ ഒന്നും ചെയ്തിട്ടില്ല.

പിന്നെ സ്‌ക്രീന്‍ കളറിലൊന്നും ഒരു കാര്യവുമില്ല. നമ്മളിവിടെ ബോഡി പോസിറ്റിവിറ്റിയെക്കുറിച്ചും മറ്റും പറയുകയാണ്, പക്ഷെ ഇപ്പോഴും അതൊക്കെയുണ്ടെന്നും താരം പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/93349/bleeding-from-the-nose-incessantly-the-inside-of-the-nose-was-swollen-namitha-said-it-openly)