---
title: "'ഞങ്ങളുടെ ബന്ധവും പാതി ജോലിയായതിനാല്‍ ഇവിടെ പങ്കുവയ്ക്കേണ്ടി വന്നു' ; നടി മീരാ വാസുദേവൻ പറയുന്നത് കേട്ടോ ...? "
english_title: "'Had to share here because our relationship is half a job' ; Did you hear what actress Meera Vasudevan said...?"
publisher: "moviemax.in"
canonical_url: "https://moviemax.in/news/93244/had-to-share-here-because-our-relationship-is-half-a-job-did-you-hear-what-actress-meera-vasudevan-said"
published_at: "2023-01-29T20:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63d68dcbb55ad_MEERA_VASUDEVAN_F.jpg"
keywords: []
---

# 'ഞങ്ങളുടെ ബന്ധവും പാതി ജോലിയായതിനാല്‍ ഇവിടെ പങ്കുവയ്ക്കേണ്ടി വന്നു' ; നടി മീരാ വാസുദേവൻ പറയുന്നത് കേട്ടോ ...? 

> **Lead Summary:** **ബ്ലെ**സ്സി സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ തന്മാത്രയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് മീരാ വാസുദേവന്‍. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്‌ക്കാരങ്ങളില്‍ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്‌കാരം മീരാ വാസുദേവിനായിരുന്നു.

## Article Content

**ബ്ലെ**സ്സി സംവിധാനം ചെയ്ത് 2005 ല്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമായ തന്മാത്രയില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് മീരാ വാസുദേവന്‍. 2005ലെ എഷ്യാനെറ്റ് ഫിലിം പുരസ്‌ക്കാരങ്ങളില്‍ മികച്ച നവാഗത നടിയ്ക്കുള്ള പുരസ്‌കാരം മീരാ വാസുദേവിനായിരുന്നു.

ഇന്ന് മീരയുടെ നാല്‍പ്പത്തിയൊന്നാം പിറന്നാളാണ്. മകനൊപ്പം കേക്ക് മുറിച്ച് ആഘോഷിയ്ക്കുന്ന വീഡിയോ മീര തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു.സുപ്രിയ എന്നയാളാണ് മീരയ്ക്കും മകനും ഈ ദിവസം സ്പെഷ്യല്‍ ഉള്ളതാക്കി തീര്‍ത്തത്.

ഇന്ന് എനിക്ക് 41 തുടങ്ങി. പേഴ്സണല്‍ കാര്യങ്ങള്‍ ഒന്നും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുത് എന്ന് നീ പറയും. എന്നാല്‍ ഞങ്ങളുടെ ബന്ധവും പാതി ജോലിയായതിനാല്‍ ഇവിടെ പങ്കുവയ്ക്കേണ്ടി വന്നു.

സുപ്രയയ്ക്കൊപ്പമുള്ള സഹോദര ബന്ധമാണ് ബാക്കി പകുതി എന്നാണ് മീര വാസുദേവന്‍ പറയുന്നത്.മിനിസ്‌ക്രീനില്‍ എത്തിയതോടെയാണ് നടി മീര വാസുദേവന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്.

കുടുംബവിളക്കില്‍ സുമിത്ര എന്ന താരത്തിന്റെ കഥാപാത്രം നിമിഷ നേരം കൊണ്ട് വൈറല്‍ ആയിരുന്നു. സീരിയല്‍ നടിയുടെ അഭിനയം എടുത്തുപറയേണ്ടത് തന്നെ. സീരിയലില്‍ മാത്രമല്ല ജീവിതത്തില്‍ മീര ഒരു പ്രചോദനമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/93244/had-to-share-here-because-our-relationship-is-half-a-job-did-you-hear-what-actress-meera-vasudevan-said)