അമ്മ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ കെട്ടിപ്പിടിച്ച് കരഞ്ഞേനെ; മഞ്ജു പിള്ള

അമ്മ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ കെട്ടിപ്പിടിച്ച് കരഞ്ഞേനെ; മഞ്ജു പിള്ള
Jan 28, 2023 01:14 PM | By Susmitha Surendran

മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത നടി ആണ് കെപിഎസി ലളിത. ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെയാണ് നടി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയത് .

അത്ര മാത്രം വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ കെപിഎസി ലളിത തന്റെ അഭിനയ മികവ് തെളിയിച്ചു. ക്യാരക്ടർ റോളുകൾ ചെയ്യുന്ന ഒരു നടിക്ക് കിട്ടാവുന്ന പരമാവധി അം​ഗീകാരങ്ങളും പ്രശസ്തിയും കെപിഎസി ലളിതയ്ക്ക് ലഭിച്ചു.


അമ്മ വേഷങ്ങളും കോമഡി വേഷങ്ങളും സീരിയസ് വേഷങ്ങളും ഒരു പോലെ ചെയ്ത കെപിഎസി ലളിത ഒരു റോളുകളിലും സ്റ്റീരിയോ ടെെപ് ചെയ്യപ്പെട്ടില്ലെന്നതാണ് കരിയറിൽ ​ഗുണം ചെയ്തത്. മനസ്സിനക്കരെ, രസതന്ത്രം, മണിച്ചിത്രത്താഴ്. കോട്ടയം കുഞ്ഞച്ചൻ, മധുര നൊമ്പരക്കാറ്റ് തുടങ്ങിയ സിനിമകളിലെല്ലാം കെപിഎസി ലളിത ചെയ്ത വേഷം ഒന്നിനൊന്ന് മികച്ചതും വ്യത്യസ്തവുമായിരുന്നു.

സിനിമാ ലോകത്തെ നിരവധി പേരുമായി അടുത്ത സൗഹൃദം കെപിഎസി ലളിതയ്ക്ക് ഉണ്ടായിരുന്നു. കെപിഎസി ലളിതയുമായി ഏറ്റവും അടുപ്പമുണ്ടായിരുന്ന വ്യക്തികളിലൊരാളാണ് നടി മഞ്ജു പിള്ള. തട്ടീം മുട്ടീം എന്ന ടെലിവിഷൻ പരമ്പരയ്ക്കിടെ ആണ് ഈ ബന്ധം വളർന്നത്. കെപിഎസി ലളിതയോടൊപ്പം എപ്പോഴും കാണുന്ന കാണുന്ന വ്യക്തി ആയിരുന്നു മഞ്ജു പിള്ള. 


കെപിഎസി ലളിത അസുഖ ബാധിതയായി കിടന്നപ്പോഴും മഞ്ജുവിന്റെ സാന്നിധ്യം അടുത്ത് ഉണ്ടായിരുന്നു. അമ്മയെയും മകളെയും പോലെയാണ് രണ്ട് പേരെയും പ്രേക്ഷകർ കണ്ടത്. കെപിഎസി ലളിതയെക്കുറിച്ച് മഞ്ജു പിള്ള പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു മഞ്ജു പിള്ള. തന്റെ അഭിനയത്തെ കെപിഎസി ലളിതയുമായി താരതമ്യം ചെയ്ത് വന്ന ഒരു കമന്റിനെക്കുറിച്ച് മഞ്ജു പിള്ള സംസാരിച്ചു. 

'ഒരാൾ കമന്റ് ചെയ്തിരിക്കുന്നത് ഭയങ്കരമായി ടച്ച് ചെയ്തു. കെപിഎസി ലളിത ഇനി ജീവിക്കും, മഞ്ജുവിലൂടെ എന്ന്. അത് സിദ്ധുവിന് ഞാൻ അയച്ച് കൊടുത്തു. സിദ്ധൂ എന്റെ കണ്ണ് നിറഞ്ഞു ഐ റിയലി മിസ് എന്ന് പറഞ്ഞ്. അമ്മ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ ഞാൻ കെട്ടിപ്പിടിച്ച് കരഞ്ഞേനെ. ഞാനത്ര ക്ലോസ് ആയിരുന്നു ലളിതാമ്മയുമായി. എന്നെ ഒരുപാട് വഴക്ക് പറയുമായിരുന്നു'

'ചീത്ത പറയും, പിണങ്ങി ഇരിക്കുകയെല്ലാം ചെയ്യും. പക്ഷെ ഒരു ആവശ്യം വന്നാൽ ആദ്യം വിളിക്കുക എന്നെയാണ്. കാരണം സിദ്ധുവിനെ സമയത്തിന് കിട്ടില്ല. ശ്രീക്കുട്ടി ഇവിടെ ഇല്ല. ഞാനാണ് പത്ത് വർഷത്തോളം കൂടെ ഉണ്ടായിരുന്നത്. അമ്മ കിടക്കുന്നത് ഞാൻ കണ്ടു.

ഞാൻ ആ​ഗ്രഹിച്ചത് ഒന്നുകിൽ നന്നാക്കിത്തരണം, ഇങ്ങനെ കിടത്തരുതെന്നാണ്. പോയപ്പോൾ ഒരുപാട് സങ്കടം തോന്നിയെങ്കിലും നന്നായെന്ന് തോന്നി,' മഞ്ജു പിള്ള പറഞ്ഞതിങ്ങനെ. ടീച്ചർ ആണ് മഞ്ജു പിള്ളയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. 

Manju Pillai spoke about a comment comparing her acting to KPAC's Lalitha.

Next TV

Related Stories
#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

Apr 19, 2024 01:53 PM

#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

അയാള്‍ക്ക് പതിനാറ് ടേക്ക് പോകേണ്ടി വന്നിരുന്നു. തനിക്ക് പത്ത് ടേക്കേ വേണ്ടി വന്നുള്ളൂവെന്നാണ് മാല പാര്‍വ്വതി...

Read More >>
#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

Apr 19, 2024 09:41 AM

#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍,...

Read More >>
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Apr 18, 2024 08:59 AM

#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ...

Read More >>
#UnniMukundan  |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

Apr 18, 2024 07:17 AM

#UnniMukundan |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ താൽപര്യം തനിക്ക് കരിയറിൽ ഇല്ലെന്ന് ആവർത്തിച്ചെങ്കിലും വിമർശകർ ഈ വാദത്തെ എതിർക്കുന്നു....

Read More >>
Top Stories










News Roundup