---
title: "സത്യം പറയുന്നതിനുള്ള പ്രതിഫലം; വളച്ചൊടിച്ച  വാര്‍ത്തക്കെതിരെ അര്‍ച്ചന കവി "
english_title: "Archana poet against distorted news"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9166/archana-poet-against-distorted-news"
published_at: "2021-11-06T11:04:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6186179a5c64f_archana.jpg"
keywords: []
---

# സത്യം പറയുന്നതിനുള്ള പ്രതിഫലം; വളച്ചൊടിച്ച  വാര്‍ത്തക്കെതിരെ അര്‍ച്ചന കവി 

> **Lead Summary:** പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് അര്‍ച്ചന . നീലത്താമര , മമ്മി &മി തുടങ്ങി നിരവധി മലയാള സിനിമയില്‍ താരം അഭിനയിച്ചിട്ടുണ്ട് .ഇപ്പോഴിതാ താരത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് നിറയുന്നത് . നടി അര്‍ച്ചന കവി തന്റെ വിവാഹ മോചനത്തെക്കുറിച്ചും വിഷാദ രോഗത്തെക്കുറിച്ചും തുറന്ന് പറഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

## Article Content

പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമാണ് അര്‍ച്ചന . നീലത്താമര , മമ്മി &മി തുടങ്ങി നിരവധി മലയാള സിനിമയില്‍ താരം അഭിനയിച്ചിട്ടുണ്ട് .ഇപ്പോഴിതാ താരത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് നിറയുന്നത് . നടി അര്‍ച്ചന കവി തന്റെ വിവാഹ മോചനത്തെക്കുറിച്ചും വിഷാദ രോഗത്തെക്കുറിച്ചും തുറന്ന് പറഞ്ഞത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

ഒരുപാട് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു ഈ സംഭവം. എന്നാല്‍ ഇപ്പോഴിതാ തന്റെ വാക്കുകള്‍ വളച്ചൊടിച്ച മാധ്യമത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അര്‍ച്ചന കവി. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് അര്‍ച്ചന വാര്‍ത്തയ്‌ക്കെതിരെ രംഗത്ത് എത്തിയത്.

താരത്തിന്റെ വാക്കുകള്‍ വായിക്കാം വിശദമായി.

''അര്‍ച്ചന കവിയുടെ രോഗ വിവരം പുറത്ത്, ഭര്‍ത്താവ് ഉപേക്ഷിച്ചു, ആര്‍ക്കും ഇങ്ങനൊരു അവസ്ഥ ഉണ്ടാകരുത്. തുറന്ന് പറയുന്നതിന് ലഭിക്കുന്ന പ്രതിഫലം. അവര്‍ക്കിത് ഒരു ക്ലിക്ക് മാത്രമാണ്. ഇത് ഒരുപാട് ക്ലിക്കുകള്‍ നല്‍കിയിട്ടുണ്ടാകും. എന്താണ് സംഭവിച്ചതെന്ന ചിന്തയാണ് എനിക്ക് ബാക്കിയാകുന്നത്.

ഏറ്റവും സങ്കടകരമായ കാര്യം എന്തെന്നാല്‍, അബീഷിന് മലയാളം വായിക്കാന്‍ പോലും അറിയില്ല. എന്താണ് എഴുതിയേക്കുന്നതെന്ന് അവന് മനസിലാകണമെന്ന് തന്നെയില്ല. കുറിച്ച് വ്യൂസും ക്ലിക്കും കിട്ടാനായി ഞങ്ങളെ ഇതിലേക്ക് വലിച്ചിട്ടിരിക്കുകയാണ്'' എന്നാണ് അര്‍ച്ചന പറയുന്നത്.

ഒരു അഭിമുഖത്തിലായിരുന്നു അര്‍ച്ചന കവി മനസ് തുറന്നത്. പ്രശസ്ത സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ അബീഷ് മാത്യുവായിരുന്നു അര്‍ച്ചനയുടെ ജീവിത പങ്കാളി. എന്നാല്‍ ഇരുവരും ഈയ്യടുത്ത് പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.തങ്ങളുടെ വിവാഹ മോചനത്തെക്കുറിച്ചും തന്റെ വിഷാദരോഗത്തെക്കുറിച്ചുമാണ് അര്‍ച്ചന മനസ് തുറന്നത്.

എല്ലാ മാസത്തേയും പതിനഞ്ച് ദിവസം പ്രയാസകരമായിരിക്കും. അതിനാല്‍ അഭിനയിക്കുമ്പോള്‍ ചിലപ്പോള്‍ വികാരങ്ങള്‍ കാണിക്കാന്‍ സാധിക്കാതെ വരും. അപ്പോള്‍ എനിക്ക് ഓവര്‍ ആക്ട് ചെയ്യേണ്ടി വരും എന്നാണ് താരം പറയുന്നത്. താന്‍ കരുതിയത് ബൈ പോളാര്‍ ആണെന്നായിരുന്നു. ഒരിക്കല്‍ പള്ളിയില്‍ വച്ച് തകര്‍ന്നു പോകുമെന്ന് തോന്നി, പക്ഷെ ഒരു സീന്‍ ആക്കണ്ട എന്ന് കരുതി സ്വയം നിയന്ത്രിച്ചു.

വീട്ടിലെത്തിയ ശേഷം രണ്ട് ദിവസം ഞാന്‍ കരച്ചിലായിരുന്നുവെന്നും ഒടുവില്‍ തനിക്ക് സഹായം വേണമെന്ന് അമ്മയോട് പറയുകയായിരുന്നു എന്നാണ് അര്‍ച്ചന തന്റെ വിഷാദ രോഗത്തെക്കുറിച്ച് പറയുന്നത്.

മാനസിക ആരോഗ്യം എന്നത് വളരെ സങ്കീര്‍ണമായ കാര്യമാണ്. അതേചുറ്റിപ്പറ്റി ഒരുപാട് തെറ്റായ ധാരണകളുണ്ടെന്നാണ് അര്‍ച്ചന പറയുന്നത്. ഇന്ന് എനിക്ക് എന്റെ അവസ്ഥയെക്കുറിച്ച് ബോധ്യമുണ്ട്. ഇതിനെ നേരിടാന്‍ സാധിക്കുമെന്നും അര്‍ച്ചന പറയുന്നു. അതേസമയം തന്റെ വിഷാദരോഗമല്ല വിവാഹ മോചനത്തിന് കാരണമെന്നും അര്‍ച്ചന വ്യക്തമാക്കിയിരുന്നു. അതേക്കുറിച്ചുള്ള വാര്‍ത്തയ്‌ക്കെതിരെയാണ് താരം ഇപ്പോള്‍ രംഗത്ത് എത്തിയത്.. വിവാഹത്തിന് കാരണം തന്റെ വിഷാദ രോഗമല്ലെന്ന് വ്യക്തമാക്കിയിരുന്നു അര്‍ച്ചന.

ഞങ്ങള്‍ക്ക് ജീവിതത്തില്‍ വേണ്ട്ത് വ്യത്യസ്തമായ കാര്യങ്ങളാണെന്ന തിരിച്ചറിവാണ് പിരിയാന്‍ കാരണം എന്നാണ് അര്‍ച്ചന വ്യക്തമാക്കുന്നത്. ഞാന്‍ പരുഷമായി പെരുമാറുന്ന ആളല്ല, ഇപ്പോഴും അവന്റെ കുടുംബവുമായി വളരെ അടുപ്പമുണ്ട്.

അവന്‍ വളരെ സെന്‍സിറ്റീവായ വ്യക്തിയാണ്. തന്റെ മാനസികാരോഗ്യത്തെക്കുറിച്ചും സംസാരിച്ചിരുന്നു. പിരിഞ്ഞതിന് ശേഷമാണ് എന്റെ ഡയഗ്‌നോസിസ് നടന്നതെന്നും പക്ഷെ അതായിരുന്നില്ല കാരണം എന്നും അര്‍ച്ചന പറയുന്നു.

ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയായിരുന്നു അര്‍ച്ചന കവിയുടെ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ പുരസ്‌കാരങ്ങള്‍ നേടാന്‍ അര്‍ച്ചന കവിയ്ക്ക് സാധിച്ചു. പിന്നാലെ നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു താരം.

ഇപ്പോള്‍ അഭിനയത്തിന് പുറമെ എഴുത്തിലും മറ്റും സജീവമായിരിക്കുകയാണ് താരം. വെബ് സീരീസുകളിലൂടേയും ഹ്രസ്വ വീഡിയോകളിലൂടേയും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അര്‍ച്ചന. തന്റെ രസകരമായ പോസ്റ്റുകളിലൂടേയും വിഷാദ രോഗത്തെക്കുറിച്ചുള്ള തുറന്നു പറച്ചിലുകളിലൂടേയും അര്‍ച്ചന ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/9166/archana-poet-against-distorted-news)