---
title: "അവര്‍ ചീത്ത വിളിച്ചിരുന്നു, ഗെറ്റപ്പിന് അത്രയും മാറ്റം വരുത്തിയിരുന്നു; ലെന പറയുന്നു "
english_title: "When I went to act in that movie, they called me bad and dropped me,lena"
publisher: "moviemax.in"
canonical_url: "https://moviemax.in/news/91608/when-i-went-to-act-in-that-movie-they-called-me-bad-and-dropped-me-lena"
published_at: "2023-01-21T15:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cbb1474f430_lena.jpg"
keywords: []
---

# അവര്‍ ചീത്ത വിളിച്ചിരുന്നു, ഗെറ്റപ്പിന് അത്രയും മാറ്റം വരുത്തിയിരുന്നു; ലെന പറയുന്നു 

> **Lead Summary:** ജയരാജിന്റെ സിനിമയായ സ്‌നേഹത്തിലൂടെ ആദ്യമായി വെള്ളിത്തിരയില്‍ എത്തിയ നടിയാണ് ലെന. ഏകദേശം 25 വര്‍ഷമായി ലെന സിനിമയില്‍ എത്തിയിട്ട്. ഈ സമയത്തിനുള്ളില്‍ നായികയായും സഹനടിയായും അമ്മയായും എല്ലാം അഭിനയിച്ചു. ഈയടുത്ത് ലെന നല്‍കിയ അഭിമുഖം വൈറലായിരുന്നു .

## Article Content

ജയരാജിന്റെ സിനിമയായ സ്‌നേഹത്തിലൂടെ ആദ്യമായി വെള്ളിത്തിരയില്‍ എത്തിയ നടിയാണ് ലെന. ഏകദേശം 25 വര്‍ഷമായി ലെന സിനിമയില്‍ എത്തിയിട്ട്. ഈ സമയത്തിനുള്ളില്‍ നായികയായും സഹനടിയായും അമ്മയായും എല്ലാം അഭിനയിച്ചു. ഈയടുത്ത് ലെന നല്‍കിയ അഭിമുഖം വൈറലായിരുന്നു .

ഇതില്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും സിനിമ ജീവിതത്തെക്കുറിച്ച് നടി സംസാരിച്ചു. ഇപ്പോള്‍ തന്റെ കരിയറിലെ പ്രധാനപ്പെട്ട മൂന്നു കഥാപാത്രങ്ങളെ കുറിച്ചാണ് താരം പറയുന്നത്.

അവസാനം ഇറങ്ങിയ മൂന്നു ചിത്രങ്ങളിലെ കഥാപാത്രത്തെയാണ് നടി പറഞ്ഞത്. ഒപ്പം ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ തന്നെ കടയില്‍ നിന്ന് ചീത്ത വിളിച്ച് ഇറക്കിവിട്ട അനുഭവവും നടി പങ്കുവെച്ചു.

ഇപ്പോള്‍ തീയറ്ററുകളില്‍ ഓടുന്ന എന്നാലും എന്റെ അളിയാ എന്ന സിനിമയിലെ കഥാപാത്രം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്. വനിതയിലെ വനിത എന്ന റോളും എന്റെ പ്രിയപ്പെട്ടത്. പിന്നെ ഒരുപാട് മേക്കപ്പ് ഇട്ട് അഭിനയിച്ച മറ്റൊരു ചിത്രം ആര്‍ട്ടിക്കിള്‍ 21, അതില്‍ എനിക്ക് ആക്രിപ്പെറുക്കുന്ന സ്ത്രീയുടെ കഥാപാത്രമാണ് ലഭിച്ചത്.

കൊച്ചി ബ്രോഡ്വേ യിലും ആ സിനിമയുടെ ചിത്രീകരണം നടത്തിയിരുന്നു. വളരെ ഫ്രീയായിട്ടാണ് അത് ഷൂട്ട് ചെയ്തത്. ആരും തിരിഞ്ഞ് നോക്കിയത് പോലുമില്ല. മാത്രമല്ല ഒരു കടയില്‍ കയറിയതിന് അവിടുന്ന് എന്നെ ആട്ടി പുറത്താക്കുകയും ചെയ്തു.

അവര്‍ ചീത്ത വിളിച്ചിരുന്നു. അതൊക്കെ ഷൂട്ട് ചെയ്തിട്ടുണ്ട്. ആ സമയത്തൊക്കെ ക്യാമറ മറച്ച് വെച്ചിട്ടാണ് ചിത്രീകരിച്ചിരുന്നത്. ഗെറ്റപ്പിന് അത്രയും മാറ്റം വരുത്തിയിരുന്നു. മേക്കപ്പ്മാന്‍ റഷീദിന് സ്റ്റേറ്റ് അവാര്‍ഡും ലഭിച്ചതായി ലെന വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/91608/when-i-went-to-act-in-that-movie-they-called-me-bad-and-dropped-me-lena)