---
title: "ഏറ്റവും വേണ്ടപ്പെട്ട ഒരാള്‍ മരിച്ചാല്‍ തോന്നുന്നത്ര സങ്കടം; വിവാഹമോചനത്തെക്കുറിച്ച് അര്‍ച്ചന  കവി"
english_title: "Archana Kavi's words about divorce are getting attention now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/90572/archana-kavis-words-about-divorce-are-getting-attention-now"
published_at: "2023-01-16T11:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4e473c2c7f_archana_kavi.jpg"
keywords: []
---

# ഏറ്റവും വേണ്ടപ്പെട്ട ഒരാള്‍ മരിച്ചാല്‍ തോന്നുന്നത്ര സങ്കടം; വിവാഹമോചനത്തെക്കുറിച്ച് അര്‍ച്ചന  കവി

> **Lead Summary:** നീലത്താമര എന്ന മലയാള സിനിമയിലൂടെയാണ് നടി അര്‍ച്ചന കവി മലയാള സിനിമയിലേക്ക് എത്തുന്നത് . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് .

## Article Content

നീലത്താമര എന്ന മലയാള സിനിമയിലൂടെയാണ് നടി അര്‍ച്ചന കവി മലയാള സിനിമയിലേക്ക് എത്തുന്നത് . താരത്തിന്റെ സിനിമകൾ എല്ലാം തന്നെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് .

വിവാഹത്തോടെ അഭിനയത്തില്‍ ഇടവേള എടുത്ത താരം ടെലിവിഷന്‍ പരമ്പരയിലൂടെ തിരിച്ചു വന്നിരിക്കുകയാണ് . ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടി.

‘വിവാഹശേഷം മുംബൈയിലായിരുന്നു. അച്ഛനെയും അമ്മയെയും കാണാന്‍ ഡല്‍ഹിയിലെത്തിയ സമയത്ത് അമ്മ റോസമ്മയോടൊപ്പം പള്ളിയില്‍ പോയതാണ്. കുര്‍ബാന നടക്കുന്നതിനിടയ്ക്കു വലിയ സങ്കടം വരാന്‍ തുടങ്ങി.

ഏറ്റവും വേണ്ടപ്പെട്ട ഒരാള്‍ മരിച്ചാല്‍ തോന്നുന്നത്ര സങ്കടം. അന്നു വീട്ടിലെത്തിയ ശേഷം ദിവസം മുഴുവന്‍ നിര്‍ത്താതെ കരഞ്ഞു. അന്നു തോന്നി ഈ അവസ്ഥ എങ്ങനെയെങ്കിലും അവസാനിപ്പിക്കണം.

അമ്മ എന്നെ ഗൈനക്കോളജിസ്റ്റിന്റെയടുത്തു കൊണ്ടുപോയി. ഒരു കുഞ്ഞുണ്ടായാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എന്നാണ് അവര്‍ പറഞ്ഞത്. ഭര്‍ത്താവ് അബീഷ് മാത്യുവുമായി ചേര്‍ന്നു പോകാന്‍ പറ്റുന്നില്ല എന്നു തിരിച്ചറിഞ്ഞ സമയം കൂടിയായിരുന്നു അത്.

ഇപ്പോള്‍ കുഞ്ഞല്ല സൈക്യാട്രിസ്റ്റിന്റെ സഹായമാണു വേണ്ടത് എന്നു ഞാന്‍ പറഞ്ഞു. അങ്ങനെയാണ് പിഎംഡിഡി ആണു പ്രശ്‌നമെന്നും മരുന്നു കഴിക്കേണ്ടി വരുമെന്നും തിരിച്ചറിഞ്ഞത് ഏകദേശം രണ്ടു വര്‍ഷമെടുത്തു നടി പറഞ്ഞു

### Related Links & Sources
- [Original Story Source](https://moviemax.in/news/90572/archana-kavis-words-about-divorce-are-getting-attention-now)