---
title: "ബാലയുടെ വീട്ടിൽ കയറിയ അക്രമികളുടെ യഥാർത്ഥ ഉദ്ദേശം പുറത്ത്, ഞെട്ടി കേരളീയർ"
english_title: "The real intention of the attackers who entered Bala's house is out, the Kerala people are shocked"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90552/the-real-intention-of-the-attackers-who-entered-balas-house-is-out-the-kerala-people-are-shocked"
published_at: "2023-01-16T09:21:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c4c9d894955_bala.jpg"
keywords: []
---

# ബാലയുടെ വീട്ടിൽ കയറിയ അക്രമികളുടെ യഥാർത്ഥ ഉദ്ദേശം പുറത്ത്, ഞെട്ടി കേരളീയർ

> **Lead Summary:** കഴിഞ്ഞ ദിവസമാണ് നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണമുണ്ടായത്. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

## Article Content

കഴിഞ്ഞ ദിവസമാണ് നടന്‍ ബാലയുടെ വീടിനു നേരെ ആക്രമണമുണ്ടായത്. ഇപ്പോള്‍ ഇതില്‍ പ്രതികരണവുമായി താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

അക്രമികള്‍ ഇതിനു മുന്‍പും തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നാണ് ബാല പറയുന്നത്. ‘ഒരു ദിവസം രാവിലെ 6 മണിക്ക് ഞാനും ഭാര്യയും നടക്കാന്‍ പോകുകയായിരുന്നു. അപ്പോള്‍ രണ്ട് പേര്‍ വന്നു. എലിസബത്തിന്റെ കാലില്‍ വീണു.

പിറ്റേദിവസം ആരോടും പറയാതെ ഇവര്‍ വീട്ടിലേക്ക് കയറിവന്നു. എന്റെ സുഹൃത്തുക്കള്‍ ഇവിടെ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോള്‍ പെട്ടെന്ന് ഇറങ്ങി പോയി. ഇറങ്ങി പോയവര്‍ പുറത്തൊക്കെയൊന്ന് കറങ്ങി, പിന്നെ അകത്ത് കയറാന്‍ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. – ബാല പറഞ്ഞു.

താന്‍ വീട്ടില്‍ ഇല്ലെന്ന് അറിഞ്ഞാണ് അവര്‍ ഗുണ്ടായിസം കാണിച്ചതെന്നും തന്റെ ഭാര്യയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും താരം വ്യക്തമാക്കി. തന്റെ കയ്യില്‍ ആക്രമണത്തിന്റെ ഫുള്‍ സിസിടിവി ദൃശ്യമുണ്ടെന്നും അവരുടെ വണ്ടി നമ്പർ വരെ കയ്യിലുണ്ടെന്നുമാണ് ബാല പറയുന്നത്. നാവില്‍ സ്റ്റാമ്ബ് വച്ചാണ് അവര്‍ വന്നതെന്നും താരം പറഞ്ഞു.

എലിസബത്തിന് ഇപ്പോള്‍ ഇവിടെ നില്‍ക്കാന്‍ വരെ പേടിയാണ്. അവരൊരു ഡോക്ടറാണ്. ജീവിതത്തില്‍ ഇതൊന്നും അവള്‍ കണ്ടിട്ടില്ല. എന്നെ ജീവിക്കാന്‍ സമ്മതിക്കുന്നില്ല. ഭാര്യയുടെ കാലില്‍ വന്ന് വീണവര്‍ തന്നെയാണ് ആക്രമിക്കാന്‍ വന്നത്.

അതുല്‍ എന്നാണ് പേര്. എന്തിനാണ് അവര്‍ ചെയ്തത് എന്നറിയില്ല. ഈ സംഭവത്തിന് കാരണം എനിക്ക് അറിയാം. എലിസബത്ത് ഭയങ്കരമായി കരഞ്ഞു. ഇവിടെ നിന്ന് പോകുമെന്നാണ് പറയുന്നത്. പൊലീസ് വന്നപ്പോഴാണ് കരച്ചില്‍ നിര്‍ത്തിയത്.- ബാല പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90552/the-real-intention-of-the-attackers-who-entered-balas-house-is-out-the-kerala-people-are-shocked)