---
title: "നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ച്‌  അടൂര്‍ ഗോപാലകൃഷ്ണന്‍"
english_title: "Adoor Gopalakrishnan supports actor Dileep in the actress assault case"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90491/adoor-gopalakrishnan-supports-actor-dileep-in-the-actress-assault-case"
published_at: "2023-01-15T20:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c416a75fccb_adoor.jpg"
keywords: []
---

# നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ച്‌  അടൂര്‍ ഗോപാലകൃഷ്ണന്‍

> **Lead Summary:** **തിരുവനന്തപുരം : **നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ച്‌ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അടൂര്‍ പറഞ്ഞു.

## Article Content

**തിരുവനന്തപുരം : **നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ പിന്തുണച്ച്‌ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.കേസില്‍ ദിലീപ് നിരപരാധിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അടൂര്‍ പറഞ്ഞു.

കേസിന് പിന്നില്‍ അറിയാന്‍ വയ്യാത്ത നിരവധി കാര്യങ്ങളുണ്ട്. അങ്ങനെയൊന്നും അയാള്‍ ചെയ്യുമെന്ന് കരുതുന്നില്ല. ദിലീപിനെതിരെയുളള ആരോപണങ്ങള്‍ക്ക് യാതൊരു തെളിവുമില്ല. ദിലീപിനെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാവില്ലെന്നും ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ലെന്നും അടൂര്‍ പറഞ്ഞു.

ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അടൂരിന്റെ പ്രതികരണം.ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ കെ കരുണാകരനെ ചീത്തവിളിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട്.

പിന്നീട് അദ്ദേഹം നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടു.കലാകാരനും കലാസൃഷ്ടിയും വ്യത്യസ്തമാണ്.പല മോശപ്പെട്ട ആളുകളും മികച്ച കലാസൃഷ്ടികള്‍ നടത്തിയിട്ടുണ്ട്.സിനിമ ഒരു സര്‍ഗ്ഗാത്മക സൃഷ്ടിയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനമില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ക്ക് കേരളത്തിലെ ജാതിയെക്കുറിച്ച്‌ ഒന്നുമറിയില്ല. അദ്ദേഹം ഡല്‍ഹിയില്‍ വളര്‍ന്നയാളാണ്.ജാതി ഉണ്ടാക്കാനോ ഇല്ലാതാക്കാനോ ഉളള സ്ഥാപനമല്ലിതെന്നും അടൂര്‍ കൂട്ടിച്ചേര്‍ത്തു.

അവിടത്തെ ശുചീകരണ തൊഴിലാളികളെ അടക്കം രംഗത്തിറക്കി ചിലര്‍ മനപ്പൂര്‍വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കൂകയാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90491/adoor-gopalakrishnan-supports-actor-dileep-in-the-actress-assault-case)