---
title: "ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി, എന്ത് ധൈര്യത്തിലാണ് എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയത്; ബാല"
english_title: "It has been three days since my wife and I spoke, and how dare you threaten my wife; Bala"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90391/it-has-been-three-days-since-my-wife-and-i-spoke-and-how-dare-you-threaten-my-wife-bala"
published_at: "2023-01-15T12:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c39f723938d_bala.jpg"
keywords: []
---

# ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി, എന്ത് ധൈര്യത്തിലാണ് എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയത്; ബാല

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ബാല . സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം . ഇപ്പോഴിതാ നിരന്തരം പ്രശ്നങ്ങളിൽ അകപ്പെട്ട് വാർത്തകളിൽ നിറയുകയാണ് നടൻ ബാല. തന്റെ വീട്ടിൽ ഒരു സംഘം ആളുകൾ അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് നടൻ കഴിഞ്ഞ ദിവസം പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

## Article Content

പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ബാല . സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം . ഇപ്പോഴിതാ നിരന്തരം പ്രശ്നങ്ങളിൽ അകപ്പെട്ട് വാർത്തകളിൽ നിറയുകയാണ് നടൻ ബാല. തന്റെ വീട്ടിൽ ഒരു സംഘം ആളുകൾ അതിക്രമിച്ച് കയറി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് നടൻ കഴിഞ്ഞ ദിവസം പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

 ഇപ്പോഴിതാ ഇതേപറ്റി പ്രതികരിച്ചിരിക്കുകയാണ് ബാല. തന്റെ വീട്ടിലേക്ക് നടന്നത് ആസൂത്രിതമായ ആക്രമണം ആണെന്നും പിന്നിൽ ആരാണെന്ന് സംശയമുണ്ടെങ്കിലും തെളിവില്ലാതെ പറയുന്നില്ലെന്നും ബാല വ്യക്തമാക്കി. കൗമുദി മൂവീസിനോടാണ് പ്രതികരണം.

'പ്രശസ്തിക്ക് വേണ്ടി ആണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതെന്ന് പറയുന്നവരോട് പോയി പണി നോക്കാൻ പറയും. സംഭവത്തിന്റെ വിഷ്വൽസ് കണ്ടില്ലേ. പൊലീസ് വന്നില്ലേ. നിങ്ങളാണോ എനിക്ക് പ്രശസ്തി തരുന്നത്.

പ്രശസ്തി കൂടുമ്പോൾ പ്രശ്നങ്ങളും കൂടും' 'ഭാര്യയെ ഇനിയും ആക്രമിക്കാൻ സാധ്യത ഉണ്ട്. നീ ആണാണെങ്കിൽ ഞാനുളള സമയത്ത് വരണം. ഒരു പെണ്ണിനെ തൊടുന്നതൊന്നും ആണത്തമല്ല. വരുമ്പോൾ ഒരാളായി വരരുത് പത്ത് പേരായിട്ട് വാ. എന്നെ നാണം കെടുത്തരുത്. പത്ത് പേരെയും ഞാൻ ഒറ്റയ്ക്ക് അടിക്കും'.

'എന്ത് ധൈര്യത്തിലാണ് എന്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. ഐ വിൽ ഹണ്ട് യു ഡൗൺ, എഴുതി വെച്ചോ. ഞാനും എന്റെ ഭാര്യയും മിണ്ടിയിട്ട് മൂന്ന് ദിവസമായി. പേടിച്ചിട്ട്.

അവൾക്ക് ട്രോമയായി. രണ്ട് ദിവസം ആശുപത്രിയിൽ പോയില്ല. അവളൊരു ഡോക്ടറാണ്. മഹനീയ ജോലി ആണ്. എത്ര രോ​ഗികൾ അവളെ കാത്തിരിക്കുന്നുണ്ടാവും. അവർക്കെല്ലാവർക്കും ബുദ്ധിമുട്ടായി. എത്ര വലിയ പാപമാണ് ചെയ്തിരിക്കുന്നത്'.

'കുറേ കള്ളൻമാർ എന്നെ ചതിച്ചിട്ടുണ്ട്. ഇല്ലെന്ന് പറയാൻ പറ്റില്ല. പക്ഷെ ആരാണ് ഇത് ചെയ്തതെന്ന് അറിവില്ലാതെ പറഞ്ഞാൽ മോശം ആവില്ലേ. വളരെ മോശമാണ്.

​ഗൃഹനാഥൻ ഇല്ലാത്ത സമയം വീട്ടിൽ ഒരു സ്ത്രീയെ ആക്രമിക്കാൻ കത്തിയുമായി വന്നവനൊക്കെ ആണാണോ' 'ആരാണെന്ന് പൊലീസ് കണ്ട് പിടിക്കട്ടെ. ലഹരികൾ ഓരോ മനുഷ്യനിലും ഓരോ തരത്തിലാണ് പ്രവർത്തിക്കുക. ഇപ്പോഴും ഞാൻ പ്രേക്ഷകരോട് കൈ കൂപ്പി പറയുന്നു ഡ്ര​ഗ്സ് ഉപയോ​ഗിക്കരുത്'

ഇത് നിങ്ങളുടെ ഭാവി മാത്രമല്ല കുടുംബത്തിന്റെ അഭിമാനവും കളയും. എനിക്ക് ഇങ്ങനെ ഒരു ​ഗതികേട് ആണെങ്കിൽ നാളെ നിങ്ങളുടെ സ്ഥിതി എന്താണെന്നും ബാല ചോദിച്ചു. ഭാര്യക്ക് ഇപ്പോഴിവിടെ ജീവിക്കാൻ തന്നെ പേടിയാണെന്നും ഇവിടെ നിന്ന് പോവാമെന്നാണ് പറയുന്നതെന്നും ബാല നേരത്തെ വ്യക്തമാക്കിയിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/90391/it-has-been-three-days-since-my-wife-and-i-spoke-and-how-dare-you-threaten-my-wife-bala)