---
title: "മമ്മൂക്ക പിണങ്ങിപ്പോയി, ഞാൻ കരുതി എന്റെ പണി അതോടെ തീർന്നുവെന്ന്; അനുഭവം പങ്കുവെച്ച് ഉണ്ണി"
english_title: "FEFCA Dancers Union President Unni has now shared an experience with Mammootty."
publisher: "moviemax.in"
canonical_url: "https://moviemax.in/news/90345/fefca-dancers-union-president-unni-has-now-shared-an-experience-with-mammootty"
published_at: "2023-01-15T07:36:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c35fe9848ea_mamootty.jpg"
keywords: []
---

# മമ്മൂക്ക പിണങ്ങിപ്പോയി, ഞാൻ കരുതി എന്റെ പണി അതോടെ തീർന്നുവെന്ന്; അനുഭവം പങ്കുവെച്ച് ഉണ്ണി

> **Lead Summary:** മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി . ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഫെഫ്ക ഡാൻസേർസ് യൂണിയൻ പ്രസിഡന്റ് ഉണ്ണി .മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖലാണ് പങ്കുവെച്ചത്.

## Article Content

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി . ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഫെഫ്ക ഡാൻസേർസ് യൂണിയൻ പ്രസിഡന്റ് ഉണ്ണി .മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖലാണ് പങ്കുവെച്ചത്.

'മമ്മൂക്ക എങ്ങനെ റിയാക്ട് ചെയ്യുമെന്ന് പറയാനാവില്ല. മമ്മൂക്കയുടെ സെറ്റിലേക്ക് ആളുകളെ വിടും മുമ്പ് ക്ലാസ് കൊടുക്കും. അവിടെ പെരുമാറേണ്ട രീതി പറഞ്ഞ് മനസിലാക്കി കൊടുക്കാൻ. നടന്മാരെല്ലാം ഡാൻസേഴ്സിനോട് കുശലം ചോദിക്കുന്നവരാണ്.'

'മമ്മൂക്ക പക്ഷെ അങ്ങനെ ചോദിക്കാറില്ല. അദ്ദേഹത്തിന് അടുത്ത് പോകാനും സംസാരിക്കാനുമെല്ലാം സെറ്റിലെ എല്ലാവർക്കും പേടിയാണ്. ഒപ്പം നിന്ന് ഫോട്ടോ എടുക്കാനുള്ള അനുവാദം പോലും വളരെ പേടിച്ചാണ് ആളുകൾ മമ്മൂക്കയോട് ചോദിക്കുന്നത്. പുള്ളി എങ്ങനെ റിയാക്ട് ചെയ്യുമെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല.'

'പെട്ടന്ന് റിയാക്ട് ചെയ്യും അദ്ദേഹം പക്ഷെ നല്ല കാരക്ടറുള്ള മനുഷ്യനാണ്. ബഹളമൊക്കെ കേട്ടാൽ മമ്മൂക്ക ദേഷ്യപ്പെടും. അതുകൊണ്ട് തന്നെ ഡാൻസേഴ്സിന് നിർദേശങ്ങൾ നൽകിയെ വിടു. ഇഷ്ടപ്പെടാത്ത പെരുമാറ്റം കണ്ടാൽ മമ്മൂക്ക ദേഷ്യപ്പെടും.

മാത്രമല്ല ചിലപ്പോൾ പിണങ്ങിപ്പോകും.' 'അപ്പോൾ പിന്നെ ഷൂട്ടിങ് മുടങ്ങും. ഡാൻസേഴ്സിനോട് മമ്മൂക്ക ഒരിക്കൽ ദേഷ്യപ്പെട്ടിരുന്നു. സിനിമയുടെ പേര് എനിക്ക് ഓർമയില്ല. വൃന്ദ മാസ്റ്ററായിരുന്നു കൊറിയോ​ഗ്രാഫർ. വില്ലന്റെ ​ഗ്യാങും നായകന്റെ ​ഗ്യാങും തമ്മിലുള്ള രം​ഗമാണ് ഷൂട്ട് ചെയ്യുന്നത്.' 

'പെട്ടന്ന് നായകന്റെ ​ഗ്യാങിൽ നിന്നിരുന്ന ഒരാൾ വില്ലന്റെ ​ഗ്യാങിനൊപ്പനവും നിന്നു. അത് ഞങ്ങൾ‌ ശ്രദ്ധിച്ചിരുന്നില്ല. മമ്മൂക്ക ശ്രദ്ധിച്ചിരുന്നു. ഒരുപാട് ജൂനിയർ ആർട്ടിസ്റ്റുകളുള്ള സെറ്റായിരുന്നു. അശ്ര​ദ്ധയായതുകൊണ്ട് മമ്മൂക്കയ്ക്ക് ദേഷ്യം വന്നു. പുള്ളിയാകെ വൈലന്റായി.'

'ആരാടാ നിന്നോട് ഇവിടെ നിൽക്കാൻ പറഞ്ഞതെന്ന് ചോദിച്ച് ദേഷ്യപ്പെട്ടു. മമ്മൂക്ക പിണങ്ങിപ്പോയി. അവസാനം ഷൂട്ടിങ് കുറെനേരം നിർത്തിവെച്ചു. പിന്നെ ഞങ്ങളെല്ലാവരും അവിടെ പോയി സംസാരിച്ച് ഡയറക്ടർ അടക്കം എല്ലാവരും സോറി പറഞ്ഞിട്ടാണ് അദ്ദേഹം ഷൂട്ട് തുടരാൻ സമ്മതിച്ചത്.' 

'എ ടു സെഡ് എല്ലാം മമ്മൂക്ക ശ്രദ്ധിക്കും. മമ്മൂക്കയുടെ എക്സ്പീരിയൻസിന്റെ ​ഗുണമാണ്. ഞാൻ കരുതി എന്റെ പണി അതോടെ തീർന്നുവെന്ന്. അന്ന് ക്രൗഡിൽ അമ്പത് പേരിൽ കൂടുതലുണ്ടായിരുന്നു. ഡാൻസേഴ്സ് പേടിച്ചാണ് മമ്മൂക്കയുടെ സെറ്റിലേക്ക് വരുന്നത്. പേടിച്ചെ നിൽക്കാൻ പറ്റു. മമ്മൂക്കയ്ക്ക് കൊച്ച് കുഞ്ഞുങ്ങളുടെ സ്വഭാവമാണ്.'

'ഏത് സമയത്ത് എങ്ങനെ റിയാക്ട് ചെയ്യുമെന്ന് പറയാൻ പറ്റില്ല. ലാലേട്ടൻ പക്ഷെ ഭയങ്കര ജോളിയാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന എല്ലാവരേയും അദ്ദേഹം കംഫർ‌ട്ടബിളാക്കി വെക്കും. ലാൽ സാറിനൊപ്പം വർക്ക് ചെയ്യാനാണ് ബാ​ഗ്​ഗ്രൗണ്ട് ഡാൻസേഴ്സിന് കൂടുതൽ ഇഷ്ടം' ഉണ്ണി പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/90345/fefca-dancers-union-president-unni-has-now-shared-an-experience-with-mammootty)