---
title: "ഞാനൊരു മേക്കപ്പ്മാന്റെ കൂടെ ഒളിച്ചോടി, എനിക്ക് പറ്റിയ തെറ്റും അതാണ്; സേതുലക്ഷ്മി പറയുന്നു "
english_title: "Actress Sethulakshmi shared the incident that changed the course of her life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/90322/actress-sethulakshmi-shared-the-incident-that-changed-the-course-of-her-life"
published_at: "2023-01-14T22:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2dc7a93a7d_sethulakshmi.jpg"
keywords: []
---

# ഞാനൊരു മേക്കപ്പ്മാന്റെ കൂടെ ഒളിച്ചോടി, എനിക്ക് പറ്റിയ തെറ്റും അതാണ്; സേതുലക്ഷ്മി പറയുന്നു 

> **Lead Summary:** തന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയ സംഭവം പങ്കുവെച്ച് നടി സേതുലക്ഷ്മി. നാടകത്തില്‍ അഭിനയിക്കാന്‍ പോയ കാലത്ത് അതിലെ മേക്കപ്പ്മാന്റെ കൂടെ താന്‍ ഒളിച്ചോടി പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്.

## Article Content

തന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയ സംഭവം പങ്കുവെച്ച് നടി സേതുലക്ഷ്മി. നാടകത്തില്‍ അഭിനയിക്കാന്‍ പോയ കാലത്ത് അതിലെ മേക്കപ്പ്മാന്റെ കൂടെ താന്‍ ഒളിച്ചോടി പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്.

വലിയ പ്രതീക്ഷകളുമായി പോയതാണെങ്കിലും ഒടുവില്‍ തനിക്ക് അബദ്ധം മനസിലായെന്നും അപ്പോഴേക്കും ജീവിതം വളരെ കഷ്ടമായിത്തീര്‍ന്നുവെന്നും ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവേ സേതുലക്ഷ്മി പറഞ്ഞു.

സ്വതന്ത്ര്യത്തിന് മുന്‍പേ ജനിച്ച ആളാണ് ഞാന്‍. പട്ടാളക്കാരന്റെ മകള്‍. എനിക്ക് ഡാന്‍സ് ചെയ്യാനൊക്കെ ഇഷ്ടമാണ്. അത് പഠിക്കുകയും ചെയ്തിരുന്നു. അന്ന് ഞങ്ങളുടെ നാട്ടില്‍ അമേച്വര്‍ നാടകം ഉണ്ടായിരുന്നു. പട്ടാളത്തിന്റെ മോള്‍ ഡാന്‍സ് പഠിച്ചതാണ്, അവളെ കൂടെ കൂട്ടാമെന്ന് പറഞ്ഞ് എന്നെയും അതില്‍ ചേര്‍ത്തു.

എനിക്ക് ഭയങ്കര ഇഷ്ടമാണെങ്കിലും വീട്ടുകാര്‍ സമ്മതിച്ചില്ല. എന്നാല്‍ ഇതിനോടുള്ള താല്‍പര്യം കാരണം ഞാനൊരു മേക്കപ്പ്മാന്റെ കൂടെ ഒളിച്ചോടി. എന്റെ തോന്നിവാസത്തിനാണ് അന്ന് പോയത്. അയാള്‍ എന്നെ കൊണ്ട് പോകുമെന്ന് തന്നെ കരുതി.

പിന്നെ ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ ഇരിക്കുകയായിരുന്നു. അദ്ദേഹം ലക്ഷ്മിയെ പോലെയാണ് , കാണാന്‍ അത്ര ഭംഗിയാണ്. എനിക്ക് പറ്റിയ തെറ്റും അതാണ്. അയാള്‍ വാടകയ്ക്ക് താമസിച്ചിരുന്നതാണ്. എനിക്ക് കുറേ സ്ഥലങ്ങളൊക്കെ ഉണ്ടെന്നും അത് കിട്ടുമെന്നുമാണ് പുള്ളി കരുതിയത്. അങ്ങനെയല്ലെന്ന് മനസ്സിലാക്കിയപ്പോള്‍ പ്രശ്‌നമായി.

ഞാനുമായി യാതൊരു ബന്ധവും ഉണ്ടാവരുതെന്ന് അമ്മയും അച്ഛനുമൊക്കെ തീരുമാനിച്ചിരുന്നു. എന്നാല്‍ ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ വന്നതോടെയാണ് അമ്മ എന്തെങ്കിലുമൊക്കെ തിന്നാന്‍ കൊണ്ട് തന്ന് തുടങ്ങിയത്. സേതുലക്ഷ്മി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90322/actress-sethulakshmi-shared-the-incident-that-changed-the-course-of-her-life)