---
title: "നടി മോളി കണ്ണമാലിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റി"
english_title: "Actress Molly Kannamali shifted to super specialty ICU"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90001/actress-molly-kannamali-shifted-to-super-specialty-icu"
published_at: "2023-01-13T11:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0fb094ff04_moly.jpg"
keywords: []
---

# നടി മോളി കണ്ണമാലിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐസിയുവിലേക്ക് മാറ്റി

> **Lead Summary:** നടി മോളി കണ്ണമാലിയുടെ ആരോഗ്യ സ്ഥിതി കുറവില്ലാതെ തുടരുന്നു. മോളി കണ്ണമാലിയെ കൊച്ചിയിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഐസിയുവിലേക്ക് മാറ്റി.

## Article Content

നടി മോളി കണ്ണമാലിയുടെ ആരോഗ്യ സ്ഥിതി കുറവില്ലാതെ തുടരുന്നു. മോളി കണ്ണമാലിയെ കൊച്ചിയിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഐസിയുവിലേക്ക് മാറ്റി.

ചികിത്സ തുടരുകയാണെന്നും വിശദമായ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ന്യുമോണിയ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മോളി കണ്ണമാലി ചികിത്സയില്‍ കഴിയുകയായിരുന്നു. പനിയും ശ്വാസം മുട്ടലും കൂടിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ മോളി വീട്ടില്‍ ബോധം കെട്ട് വീഴുകയായിരുന്നു.

തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രോഗം കുറവില്ലാതായതോടെയാണ് സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഐസിയുവിലേക്ക് മാറ്റിയത്.

വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് മോളിയെ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയിലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ടെന്നും കയ്യിലുണ്ടായിരുന്നതും കടംവാങ്ങിയുമാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നതെന്നും മകന്‍ ജോളി പറഞ്ഞിരുന്നു.

ചികിത്സയ്ക്ക് ഒരുപാട് പണമാകുമെന്നും സന്മനസുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും മകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അതേസമയം കഴിഞ്ഞ കുറേ കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മോളി കണ്ണമാലി ചികിത്സയില്‍ ആണ്.

രണ്ടാമത്തെ അറ്റാക്ക് വന്നപ്പോള്‍, ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/90001/actress-molly-kannamali-shifted-to-super-specialty-icu)