---
title: "മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഒരു പടം ചെയ്യണമെന്ന് കൊതിയുണ്ട്; പോള്‍സന്‍"
english_title: "There is a desire to do a Mohanlal or Mammootty film; Paulson"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89402/there-is-a-desire-to-do-a-mohanlal-or-mammootty-film-paulson"
published_at: "2023-01-10T13:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd1e67b4d48_polsan.jpg"
keywords: []
---

# മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഒരു പടം ചെയ്യണമെന്ന് കൊതിയുണ്ട്; പോള്‍സന്‍

> **Lead Summary:** നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് പോള്‍സന്‍. ഇദ്ദേഹം ചെയ്ത ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയുമായി അടുത്ത സൗഹൃദം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് പോകുമ്പോള്‍ മോഹന്‍ലാലിനൊപ്പം ഒരു റൂമിലാണ് താമസിച്ചത് എന്ന് സംവിധായകന്‍ പറയുന്നു.

## Article Content

നിരവധി സിനിമകള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് പോള്‍സന്‍. ഇദ്ദേഹം ചെയ്ത ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. നടന്മാരായ മോഹന്‍ലാലും മമ്മൂട്ടിയുമായി അടുത്ത സൗഹൃദം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണത്തിന് പോകുമ്പോള്‍ മോഹന്‍ലാലിനൊപ്പം ഒരു റൂമിലാണ് താമസിച്ചത് എന്ന് സംവിധായകന്‍ പറയുന്നു.

അന്ന് ഒന്നിച്ച് കിടന്നിട്ട് പോലും താന്‍ ഒരു ചാന്‍സ് ചോദിച്ചു ചെന്നപ്പോള്‍ അദ്ദേഹം തന്നില്ലെന്നും സംവിധായകന്‍ പറയുന്നു. അഭിമുഖത്തിനിടെയാണ് ഇദ്ദേഹം ഈ കാര്യം വെളിപ്പെടുത്തിയത്.

നോക്കത്താ ദൂരത്ത് എന്ന സിനിമ ചെയ്യുമ്പോള്‍ ഞാനും മോഹന്‍ലാലും താമസിച്ചിരുന്നത് ഒരേ മുറിയിലായിരുന്നു. അപ്പോള്‍ പഴയ താരങ്ങളെ കൂടെ വര്‍ക്ക് ചെയ്തതിനെ കുറിച്ചും മറ്റു വിശേഷങ്ങള്‍ അദ്ദേഹം ചോദിച്ചു സംവിധായകന്‍ പറഞ്ഞു.

മമ്മൂട്ടിയെ കുറിച്ചും ഇദ്ദേഹം സംസാരിച്ചു. മോഹന്‍ലാല്‍ എല്ലാവരോടും ഒരുപോലെ സംസാരിച്ച് നടക്കുന്നയാളാണ്. മമ്മൂട്ടി പൊതുവേ സൈലന്റാണ്.

ആവശ്യമില്ലാത്തതിന് സംസാരിക്കാതെ എവിടേലും ഇരിക്കുകയേ ചെയ്യുകയുള്ളു. മോഹന്‍ലാലിനോട് എന്തും പറയാം. പക്ഷേ മമ്മൂട്ടിയോട് പറയാന്‍ പോയാല്‍ മറുപടി എന്തായിരിക്കുമെന്ന് ഓര്‍ത്ത് പേടിക്കേണ്ടി വരും. ഇപ്പോഴും ആ പേടിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മോഹന്‍ലാലിന്റെയോ മമ്മൂട്ടിയുടെയോ ഒരു പടം ചെയ്യണമെന്ന് കൊതിയുണ്ട്. ഒരിക്കല്‍ മോഹന്‍ലാലിനോട് ഞാന്‍ ചോദിച്ചിരുന്നു. എന്നാല്‍ പ്രിയദര്‍ശന്‍, സിബി മലയില്‍ എന്നിങ്ങനെ മൂന്നാല് പേരുടെ സിനിമകള്‍ മാത്രമേ താന്‍ ചെയ്യുകയുള്ളു. പിന്നെ നോക്കാമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. അന്നെനിക്ക് വിഷമം തോന്നി. ഒന്ന് ചോദിച്ച് നാണംക്കെട്ടു. ഇനി ഞാന്‍ ചോദിക്കില്ലെന്ന് പോള്‍സന്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/89402/there-is-a-desire-to-do-a-mohanlal-or-mammootty-film-paulson)