---
title: "അന്തരിച്ച  ബീയാര്‍ പ്രസാദിന് അനുശോചനം അറിയിച്ച് സിനിമാലോകം "
english_title: "Now the film world has expressed its condolences to Biyar Prasad."
publisher: "moviemax.in"
canonical_url: "https://moviemax.in/news/88752/now-the-film-world-has-expressed-its-condolences-to-biyar-prasad"
published_at: "2023-01-05T10:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b654a4a2541_biyaar_prasad.jpg"
keywords: []
---

# അന്തരിച്ച  ബീയാര്‍ പ്രസാദിന് അനുശോചനം അറിയിച്ച് സിനിമാലോകം 

> **Lead Summary:** ബീയാര്‍ പ്രസാദിന്റെ വേർപാടിന്റെ ഞെട്ടലിലാണ് സിനിമാലോകവും , മലയാളികളും . ഇന്നലെയായിരുന്നു ​ഗാനരചയിതാവും , കവിയുമായ ബീയാര്‍ പ്രസാദ് വിടവാങ്ങിയത് . ഇപ്പോഴിതാ ബീയാര്‍ പ്രസാദിന് അനുശോചനം അറിയിച്ചെത്തിയിരിക്കുകയാണ് സിനിമാലോകം . നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമ്മകളുമായി രം​ഗത്തെത്തുന്നത്.

## Article Content

ബീയാര്‍ പ്രസാദിന്റെ വേർപാടിന്റെ ഞെട്ടലിലാണ് സിനിമാലോകവും , മലയാളികളും . ഇന്നലെയായിരുന്നു ​ഗാനരചയിതാവും , കവിയുമായ ബീയാര്‍ പ്രസാദ് വിടവാങ്ങിയത് . ഇപ്പോഴിതാ ബീയാര്‍ പ്രസാദിന് അനുശോചനം അറിയിച്ചെത്തിയിരിക്കുകയാണ് സിനിമാലോകം . നിരവധി പേരാണ് അദ്ദേഹത്തിന്റെ ഓർമ്മകളുമായി രം​ഗത്തെത്തുന്നത്.

> "ബീയാർ പ്രസാദ്. പിന്നണി ഗായകനായി ഞാൻ ആദ്യം പാടിയ ‘കസവിന്റെ തട്ടമിട്ട്’ എന്ന പാട്ട് പ്രസാദേട്ടൻ എഴുതിയതാണ്. ഗാനരചയിതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമയായിരുന്നു കിളിച്ചുണ്ടൻ മാമ്പഴം.

> ‘കൂന്താലിപ്പുഴ’ എന്നത് അദ്ദേഹത്തിന്റെ സാങ്കല്പികസൃഷ്‌ടിയാണ്.പ്രസാദേട്ടനെ സ്നേഹപൂർവ്വം,ആദരപൂർവ്വം ഓർക്കുന്നു.കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു", എന്നായിരുന്നു വിനീത് ശ്രീനിവാസന്റെ വാക്കുകൾ.

മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ചങ്ങനാശ്ശേരിയില്‍ വെച്ചാണ് അന്ത്യം. സംസ്കാരം ഇന്ന് . കിളിച്ചുണ്ടന്‍ മാമ്പഴം, പട്ടണത്തില്‍ സുന്ദരന്‍, ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി, ജലോത്സവം, വെട്ടം തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങളില്‍ പാട്ടുകള്‍ ഒരുക്കി. മലയാള ടെലിവിഷൻ രംഗത്തെ ആദ്യകാല അവതാരകാരിൽ ഒരാളുമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/88752/now-the-film-world-has-expressed-its-condolences-to-biyar-prasad)