---
title: "കല്യാണദിവസം അച്ഛൻ നാറ്റിച്ചു, വേദിയിലേക്ക് വിളിച്ചതിനെ കുറിച്ച് ധ്യാൻ  ശ്രീനിവാസൻ "
english_title: "Now Dhyan's words about his wedding day are becoming viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/88185/now-dhyans-words-about-his-wedding-day-are-becoming-viral"
published_at: "2022-12-31T14:16:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aff70ac897c_dhyan_sreenivasan.jpg"
keywords: []
---

# കല്യാണദിവസം അച്ഛൻ നാറ്റിച്ചു, വേദിയിലേക്ക് വിളിച്ചതിനെ കുറിച്ച് ധ്യാൻ  ശ്രീനിവാസൻ 

> **Lead Summary:** ധ്യാൻ ശ്രീനിവാസനെ അറിയാത്ത മലയാളികൾ ഇല്ല . അഭിമുഖങ്ങളിലൂടെ ധ്യാന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വലിയ രീതിയിലാണ് ആഘോഷിക്കപ്പെടുന്നത്. ചെറിയ പ്രായം മുതലേ തന്റെ അഭിപ്രായം തുറന്ന് പറയുന്നതില്‍ ഒരു മടിയും കാണിക്കാത്ത ആളായിരുന്നു ധ്യാന്‍.

## Article Content

ധ്യാൻ ശ്രീനിവാസനെ അറിയാത്ത മലയാളികൾ ഇല്ല . അഭിമുഖങ്ങളിലൂടെ ധ്യാന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വലിയ രീതിയിലാണ് ആഘോഷിക്കപ്പെടുന്നത്. ചെറിയ പ്രായം മുതലേ തന്റെ അഭിപ്രായം തുറന്ന് പറയുന്നതില്‍ ഒരു മടിയും കാണിക്കാത്ത ആളായിരുന്നു ധ്യാന്‍.

ഇപ്പോഴിതാ ക്രിസ്തുമസിനോട് അനുബന്ധിച്ച് സ്റ്റാര്‍ മാജിക്ക് എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ധ്യാന്‍ എത്തിയിരിക്കുകയാണ്. അവതാരക ലക്ഷ്മി നക്ഷത്രയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ തന്റെ സ്‌കൂള്‍ പ്രണയകാലത്തെ കുറിച്ച് ഓര്‍മ്മിക്കുകയാണ് താരം.

അതിന് പിന്നാലെ ഭാര്യ അര്‍പ്പിതയുമായി ഉണ്ടായ പ്രണയത്തെ കുറിച്ചും കല്യാണദിവസം അച്ഛന്‍ നാണംക്കെടുത്തിയതിനെ പറ്റിയുമൊക്കെ ധ്യാന്‍ വെളിപ്പെടുത്തി. പ്രണയലേഖനം കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് വലിയൊരു എപ്പിസോഡിനുള്ള കഥയുണ്ടെന്നാണ് ധ്യാനിന്റെ മറുപടി. എങ്കിലും അത് ചെറുതാക്കി പറയാമോന്ന ചോദിച്ചതോടെ ധ്യാന്‍ പ്രണയകാലത്തെ കുറിച്ച് പറഞ്ഞു.

'പെണ്‍കുട്ടികള്‍ക്ക് എന്നോട് ഇങ്ങോട്ടായിരുന്നു ഇഷ്ടം. ഞാന്‍ ആരോടും പറയാന്‍ പോയിട്ടില്ല. പത്താം ക്ലാസില്‍ പഠിച്ചതിന് ശേഷം ആ സ്‌കൂളില്‍ എന്നെ പഠിപ്പിക്കില്ലെന്നൊരു വാശി അച്ഛന് ഉണ്ടായിരുന്നു. പല ഡിവിഷനുകളിലെയും കുട്ടികളെ എനിക്ക് അറിയില്ല. എന്നാല്‍ ഫെയര്‍വെല്‍ കഴിഞ്ഞു. അവസാന ദിവസത്തില്‍ എത്തി നില്‍ക്കുകയാണ്.

ഇതോടെ മൂന്നാല് വര്‍ഷമായി നോക്കി വെച്ചിരുന്ന പത്ത് പെണ്‍കുട്ടികളോട് പോയി ആ ദിവസം തന്നെ ഇഷ്ടമാണെന്ന് പറഞ്ഞു. പിന്നെ അവരെ കാണാന്‍ പോവുന്നില്ലല്ലോ. അവരില്‍ അഞ്ച് പേര്‍ എന്നോട് അനുകൂലമായിട്ടുള്ള മറുപടിയാണ് നല്‍കിയത്. അങ്ങനെ ആ അവധിക്കാലം മുഴുവന്‍ ആ പ്രണയങ്ങളുമായി മുന്നോട്ട് പോയെന്നാണ്', ധ്യാനിന്റെ മറുപടി.

സ്ഥിരമായിട്ടുള്ള പ്രണയമൊന്നും എനിക്ക് ഉണ്ടായിട്ടില്ല. പിന്നീടും പ്രണയം വന്നെങ്കിലും പ്രണയലേഖനങ്ങളൊന്നും ആര്‍ക്കും കൊടുത്തിട്ടില്ല. ഭാര്യ അര്‍പ്പിതയെ പരിചയപ്പെടുന്നത് കോളേജില്‍ പഠിക്കുമ്പോഴാണ്. പതിനഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഞങ്ങള്‍ വിവാഹിതരാവുന്നത്.

ഇതിനിടയിലുള്ള കാലത്ത് ചില പ്രണയം എനിക്കുണ്ടായെങ്കിലും അതൊക്കെ അവള്‍ കൈയ്യോടെ പിടി കൂടും. പിന്നെയും ഇതൊക്കെ തന്നെയാണ് സംഭവിച്ചിരുന്നതെന്ന് ധ്യാന്‍ പറയുന്നു. വിവാഹത്തെ കുറിച്ച് പറയുകയാണെങ്കില്‍ അതിലും നാണം കെട്ട അവസ്ഥയുണ്ടായെന്നാണ് നടന്‍ പറയുന്നത്.

ഞാന്‍ കല്യാണം കഴിച്ചതല്ല, എന്നെ കഴിപ്പിച്ച് വിട്ടതാണ്. വളരെ ലളിതമായിട്ടാണ് ഞങ്ങളുടെ വിവാഹം നടത്തി. അന്ന് വേദിയിലേക്ക് അച്ഛന്‍ എന്നെ ക്ഷണിച്ചത് 'ഞാന്‍ മകനാണെന്ന് വിശ്വസിക്കുന്ന ധ്യാന്‍ ശ്രീനിവാസന്‍ വേദിയിലേക്ക് വരണമെന്നാണ്',.

അതായത് കല്യാണത്തിന് വേദിയിലേക്ക് മകനെ വിളിച്ച് എട്ടിന്റെ പണി കൊടുത്തത് പോലെയുള്ള പരിപാടിയായിരുന്നു അന്ന് അച്ഛന്‍ കാണിച്ചത്. വിവാഹദിവസം തന്നെ എന്നെ നാറ്റിച്ചുവെന്ന് ധ്യാന്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/88185/now-dhyans-words-about-his-wedding-day-are-becoming-viral)