---
title: "ആദിവാസി സ്ത്രീ ലാലിനെ അടിക്കുന്നു; അതൊരു ഒന്നൊന്നര അടിയായിരുന്നു-അനുഭവങ്ങൾ പങ്കുവെച്ച് സന്തോഷ് ശിവന്‍"
english_title: "Tribal woman beats Lal; It was one and a half feet—Santosh Sivan shares his experiences"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87752/tribal-woman-beats-lal-it-was-one-and-a-half-feetsantosh-sivan-shares-his-experiences"
published_at: "2022-12-28T21:43:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac6b57ae058_santhosh_sivan.jpg"
keywords: []
---

# ആദിവാസി സ്ത്രീ ലാലിനെ അടിക്കുന്നു; അതൊരു ഒന്നൊന്നര അടിയായിരുന്നു-അനുഭവങ്ങൾ പങ്കുവെച്ച് സന്തോഷ് ശിവന്‍

> **Lead Summary:** **മ**ലയാളികള്‍ ഏറെ അഭിമാനത്തോടെ പറയുന്ന പേരാണ് സന്തോഷ് ശിവന്‍ എന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രാഹാകരില്‍ ഒരാളാണ് സന്തോഷ് ശിവന്‍. അതേസമയം, സംവിധായകന്‍ എന്ന നിലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ് സന്തോഷ് ശിവന്‍.

## Article Content

**മ**ലയാളികള്‍ ഏറെ അഭിമാനത്തോടെ പറയുന്ന പേരാണ് സന്തോഷ് ശിവന്‍ എന്നത്. ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഛായാഗ്രാഹാകരില്‍ ഒരാളാണ് സന്തോഷ് ശിവന്‍. അതേസമയം, സംവിധായകന്‍ എന്ന നിലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ് സന്തോഷ് ശിവന്‍.

ഇന്ത്യന്‍ സിനിയിലെ തന്നെ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവമുണ്ട് സന്തോഷ് ശിവൻ. ഇപ്പോഴിതാ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സന്തോഷ് ശിവന്‍. കാലാപ്പാനിയിലെയും യോദ്ധയിലേയും അനുഭവങ്ങളാണ് സന്തോഷ് ശിവന്‍ പങ്കുവെക്കുന്നത്.

* കാലാപ്പാനി ചെയ്യുമ്പോള്‍ ഞങ്ങള്‍ ഞെട്ടിയ സംഭവമുണ്ടായിട്ടുണ്ട്. സാബു സിറിലാണ് ആര്‍ട്ട്‌സ്. ആര്‍ട്ട് ചെയ്യാനുള്ള പ്രോപ്പര്‍ട്ടിയൊക്കെ കൊണ്ടു വരുന്ന കപ്പല്‍ ഞങ്ങളുടെ മുന്നില്‍ വച്ച്‌ കത്തിപ്പോയി. മുഴുവന്‍ കത്തി ഇല്ലാതായി. അവസാനം എല്ലാം നമ്മള്‍ സ്വന്തം ഉണ്ടാക്കേണ്ടി വന്നു. *

*ആന്‍ഡാമാനിലേക്ക് ഞങ്ങള്‍ കുതിരയെ കൊണ്ടു പോയപ്പോഴാണ് അവര്‍ ആദ്യമായി കുതിരയെ കാണുന്നത്. അവസാനം കുതിരയെ തിരികെ കൊണ്ടു വരാന്‍ സമ്മതിച്ചില്ല. അവരാരും കുതിരയെ കണ്ടിട്ടില്ല എന്നാണ് സന്തോഷ് ശിവന്‍ പറയുന്നത്. *

* ഞാനും ലാല്‍ സാറും പ്രഭു സാറും പ്രിയനും രണ്ട് മൂന്ന് പേരും കൂടെ കടലിന്റെ നടുക്ക് ഇറക്കി വിട്ട ശേഷം ഓംകി ട്രൈബ്‌സിനെ കാണാന്‍ പോയി. ചെറിയ ബോട്ടില്‍ പോയി, പിന്നെ കിലോമീറ്ററുകള്‍ നടക്കണം. ഇരിക്കണമെങ്കില്‍ സ്റ്റൂള്‍ വേണം. *

*പ്രഭുവൊക്കെ സ്റ്റുളും പിടിച്ചാണ് നടക്കുന്നത്. ഓംകീസിനെ കാണുന്നതൊക്കെ സീനിലുണ്ടെന്നും സന്തോഷ് ശിവന്‍ പറയുന്നു. ഒരു സീനില്‍ ആദിവാസി സ്ത്രീ ലാല്‍ സാറിനെ അടിക്കുന്ന സീനുണ്ട്. ആ സ്ത്രീ ഒന്ന് ചിരിച്ചിട്ട് ഒറ്റയടി വച്ചു കൊടുത്തു. *

*അതൊരു ഒന്നൊന്നര അടിയായിരുന്നു. ഫേക്കടിയൊന്നുമല്ല. ഞാന്‍ കണ്ടതില്‍ ഏറ്റവും റിയലായ അടിയാണ്. ഈയ്യടുത്ത് ലാല്‍ സാറിനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു, ആ അടി ഓര്‍മ്മയുണ്ടോ എന്ന്. ഉണ്ട് ഉണ്ട് നന്നായി ഓര്‍ക്കുന്നുണ്ടെന്ന് പറഞ്ഞു. അവര്‍ നന്നായിട്ട് തന്നെ അടിച്ചു. മീന്‍ പിടിക്കുന്ന കൈ അല്ലേ, അത് വച്ച്‌ നല്ല ഒരെണ്ണം കൊടുത്തു. അത് സിനിമയിലുണ്ട്.*

### Related Links & Sources
- [Original Story Source](https://moviemax.in/news/87752/tribal-woman-beats-lal-it-was-one-and-a-half-feetsantosh-sivan-shares-his-experiences)