---
title: "അദ്ദേഹം ഇന്ന് എന്റെ കൈപിടിച്ച് എന്നോടൊപ്പം ഉണ്ടെന്നുള്ള വിശ്വാസം എനിക്കുണ്ട്;  ​ഗിരിജ"
english_title: "I have faith that he is with me today holding my hand; Girija"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87686/i-have-faith-that-he-is-with-me-today-holding-my-hand-girija"
published_at: "2022-12-28T15:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ac133c1cbd1_KOCHUPREMAN.jpg"
keywords: []
---

# അദ്ദേഹം ഇന്ന് എന്റെ കൈപിടിച്ച് എന്നോടൊപ്പം ഉണ്ടെന്നുള്ള വിശ്വാസം എനിക്കുണ്ട്;  ​ഗിരിജ

> **Lead Summary:** അടുത്തിടെയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ കൊച്ചുപ്രേമൻ അന്തരിച്ചത്. വളരെ പെട്ടന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. അതിനാൽ തന്നെ എല്ലാവർക്കും ആ വേർപാട് തീര ദുഖമാണ് സമ്മാനിച്ചത്. അറുപത്തിയെട്ടുകാരനായ കൊച്ചുപ്രേമൻ ഇതിനോടകം നിരവധി കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച് കഴിഞ്ഞു. 

## Article Content

അടുത്തിടെയാണ് മലയാളികളുടെ പ്രിയപ്പെട്ട നടൻ കൊച്ചുപ്രേമൻ അന്തരിച്ചത്. വളരെ പെട്ടന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. അതിനാൽ തന്നെ എല്ലാവർക്കും ആ വേർപാട് തീര ദുഖമാണ് സമ്മാനിച്ചത്. അറുപത്തിയെട്ടുകാരനായ കൊച്ചുപ്രേമൻ ഇതിനോടകം നിരവധി കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച് കഴിഞ്ഞു. 

ഇപ്പോഴിതാ കൊച്ചുപ്രേമന് വേണ്ടി അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ ഫിലിം ക്രി‌ട്ടിക്സ് അവാർ‌ഡ് ഏറ്റുവാങ്ങിയ ശേഷം താരത്തിന്റെ ഭാര്യയും നടിയുമായ ​ഗിരിജ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഈ അവാർഡ് ലഭിച്ച വിവരം മരിക്കുന്നത് മണിക്കൂറുകൾ മുമ്പാണ് അദ്ദേഹം അറിഞ്ഞതെന്നും അതിന്റെ സന്തോഷത്തിലായിരുന്നു കൊച്ചുപ്രേമനെന്നും ​ഗിരിജ പ്രസം​ഗത്തിനിടെ പറഞ്ഞു. 'രാവിലെയാണ് ഇരുപത്തിയേഴിന് എറണാകുളത്ത് വെച്ചാണ് അവാർഡ് എന്ന് പറഞ്ഞുള്ള ഫോൺ കോൾ വന്നത്.' 

'അന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു... നമുക്ക് എല്ലാവർക്കും കൂടി ആ അവാർഡ് വാങ്ങാൻ പോകണമെന്ന്. മോനോടും പറഞ്ഞിരുന്നു അന്ന് വേറെ എവിടേയും പോകരുതെന്ന്. ഇതെല്ലാം പറഞ്ഞ് രണ്ട് മണിക്കൂർ കഴിഞ്ഞ് ഒരു സീരിയലിൽ ഡ​ബ് ചെയ്യാൻ പോകണമായിരുന്നു.'

'മൂന്ന് മണിക്ക് വണ്ടി വരും നീ ഡ്രസ്സൊക്കെ എടുത്ത് വെക്കാൻ എന്നോട് പറഞ്ഞു. പറഞ്ഞ് തീർന്നില്ല കുറച്ച് സെക്കന്റുകൾകൊണ്ട് അ​ദ്ദേഹം ഞങ്ങളെ വിട്ട് പോയി. ഏത് അവാർഡിനും ഒരുപാട് വില നൽകിയിരുന്ന ഒരാളായിരുന്നു അദ്ദേഹം.' 

'എല്ലാവരും അം​ഗീകരിക്കുന്നതും ആദരിക്കുന്നതുമെല്ലാം അ​ദ്ദേഹത്തിന് ഒരുപാട് സന്തോഷമായിരുന്നു. അദ്ദേഹം ഇന്ന് എന്റെ കൈപിടിച്ച് എന്നോടൊപ്പം ഉണ്ടെന്നുള്ള വിശ്വാസം എനിക്കുണ്ട്. അവാർഡ് നൽ‌കിയ എല്ലാവർക്കും നന്ദി' ഗിരിജ അവാർഡ് സ്വീകരിച്ച ശേഷം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/87686/i-have-faith-that-he-is-with-me-today-holding-my-hand-girija)