---
title: "വീട്ടില്‍ വന്ന ഫയര്‍ഫോഴ്‌സുകാരോട് ചൂടായി കനക, പുതിയ റിപ്പോർട്ട് "
english_title: "Kanaka got hot from the firemen who came to the house, new report"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87428/kanaka-got-hot-from-the-firemen-who-came-to-the-house-new-report"
published_at: "2022-12-27T11:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa84e08e228_kanaka.jpg"
keywords: []
---

# വീട്ടില്‍ വന്ന ഫയര്‍ഫോഴ്‌സുകാരോട് ചൂടായി കനക, പുതിയ റിപ്പോർട്ട് 

> **Lead Summary:** തൊണ്ണൂറുകളില്‍ അഭിനയരംഗത്ത് സജീവമായിരുന്ന നടിയായിരുന്നു കനക. എന്നാല്‍ അപ്രതീക്ഷിതമായി സിനിമയില്‍ നിന്ന് പോയ കനക തിരിച്ചു വന്നിട്ടില്ല. മാറിനില്‍ക്കുന്ന സമയത്ത് പോലും ഈ നടിയെ സംബന്ധിച്ചുള്ള നിരവധി വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതിനിടെ നടിയുടെ വ്യാജ മരണവാര്‍ത്തവരെ ജനങ്ങള്‍ കണ്ടതാണ്. ഏറ്റവും ഒടുവില്‍ ചെന്നൈയിലെ കനകയുടെ വീടിന് തീപിടിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്.

## Article Content

തൊണ്ണൂറുകളില്‍ അഭിനയരംഗത്ത് സജീവമായിരുന്ന നടിയായിരുന്നു കനക. എന്നാല്‍ അപ്രതീക്ഷിതമായി സിനിമയില്‍ നിന്ന് പോയ കനക തിരിച്ചു വന്നിട്ടില്ല. മാറിനില്‍ക്കുന്ന സമയത്ത് പോലും ഈ നടിയെ സംബന്ധിച്ചുള്ള നിരവധി വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇതിനിടെ നടിയുടെ വ്യാജ മരണവാര്‍ത്തവരെ ജനങ്ങള്‍ കണ്ടതാണ്. ഏറ്റവും ഒടുവില്‍ ചെന്നൈയിലെ കനകയുടെ വീടിന് തീപിടിച്ചു എന്ന വാര്‍ത്തയാണ് പുറത്തുവന്നത്.

തമിഴ് മാധ്യമങ്ങള്‍ തന്നെയാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസമായിരുന്നു വീട്ടില്‍നിന്ന് പുക പുറത്തേക്ക് വരുന്നത് കണ്ട് അയല്‍വാസികള്‍ ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചത്.

പൂജാമുറിയില്‍ കൊളുത്തിയ വിളക്കില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് നിഗമനം. തീപിടുത്തത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന പല വിലപിടിപ്പുള്ള സാധനങ്ങളും കത്തി നശിച്ചു. എന്നാല്‍ വീട്ടില്‍ ഫയര്‍ഫോഴ്‌സ് എത്തിയപ്പോള്‍ കനക ഇവരെ അകത്തേക്ക് കടത്തിവിട്ടില്ല എന്ന പുതിയ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്.

ചെന്നൈയില്‍ നടി താമസിക്കുന്ന വീടിനാണ് തീ പിടിച്ചത്. പിന്നാലെ പോലീസും ഫയര്‍ഫോഴ്‌സും ഇവിടെ എത്തിച്ചേര്‍ന്നു. എന്നാല്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ വീടിനകത്തേക്ക് കടത്തിവിടാതെ അവരോട് ദേഷ്യപ്പെടുകയായിരുന്നു കനക എന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ ഇവര്‍ കനകയോട് മയത്തില്‍ സംസാരിച്ചാണ് അകത്തേക്ക് കടന്നത്.

ഇതിന് പിന്നാലെയാണ് നടി കനകയ്ക്ക് മാനസിക നില തെറ്റി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അകത്ത് പരിശോധന നടത്തുമ്പോള്‍ പിച്ചും പെയ്യും പറഞ്ഞ് കനക അതുവഴി നടക്കുകയായിരുന്നുവത്രെ.

എന്നാല്‍ അത് മാനസിക പ്രശ്നം കാരണം ആയിരുന്നില്ല, ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് വന്നതിന്റെ ദേഷ്യമായിരുന്നു. അതേ സമയം എന്തുകൊണ്ട് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കടത്തി വിടാന്‍ ആദ്യം കനക തയ്യാറായില്ല എന്നത് അവ്യക്തമാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87428/kanaka-got-hot-from-the-firemen-who-came-to-the-house-new-report)