---
title: "നോട്ടീസ് വന്നപ്പോള്‍ ഞാന്‍ അന്വേഷിച്ച് പോയിരുന്നു, ടിപി മാധവന്‍  "
english_title: "When the notice came, I had gone in search, TP Madhavan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87275/when-the-notice-came-i-had-gone-in-search-tp-madhavan"
published_at: "2022-12-26T13:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a95ba553718_tp_madhavan.jpg"
keywords: []
---

# നോട്ടീസ് വന്നപ്പോള്‍ ഞാന്‍ അന്വേഷിച്ച് പോയിരുന്നു, ടിപി മാധവന്‍  

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ടിപി മാധവന്‍ . നടൻറെ ടിപി മാധവന്റെ ഓഫ് സ്‌ക്രീന്‍ ജീവിതം ഈയ്യടുത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. നേരത്തെ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളും വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു.

## Article Content

മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ടിപി മാധവന്‍ . നടൻറെ ടിപി മാധവന്റെ ഓഫ് സ്‌ക്രീന്‍ ജീവിതം ഈയ്യടുത്ത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. നേരത്തെ കൈരളിയ്ക്ക് നല്‍കിയ അഭിമുഖത്തിലെ ഭാഗങ്ങളും വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു.

തന്റെ ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ചും മക്കളുമായുള്ള അകലത്തെക്കുറിച്ചൊക്കെ അഭിമുഖത്തില്‍ ടിപി മാധവന്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ പോയതാണ് ഭാര്യപിരിയാന്‍ കാരണമെന്നാണ് ടിപി മാധവന്‍ പറഞ്ഞത്. ഇപ്പോഴിതാ തനിക്ക് തിരിഞ്ഞു നോക്കുമ്പോള്‍ കുറ്റബോധമുണ്ടെന്ന് പറയുന്ന ടിപി മാധവന്റെ വെളിപ്പെടുത്തലും ചര്‍ച്ചയായി മാറുകയാണ്.

തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കുടുംബം നഷ്ടപ്പെട്ടതിന്റെ മാനസിക വിഷമമില്ലേ താങ്കള്‍ക്ക്? എന്ന അവാതരകന്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ടിപി മാധവന്‍.

തീര്‍ച്ചയായും ഉണ്ട്. ഞാന്‍ ഈയ്യടുത്ത് അതൊന്ന് ആലോചിച്ചായിരുന്നു. മകന്‍ വാശിക്കാണെങ്കിലും എന്റെ അതേ ലൈനില്‍ തന്നെ വരികയും മിടുക്കനാവുകയും ചെയ്തു. അതില്‍ തന്നെ ഞാന്‍ ഹാപ്പിയാണ്. ഞാനും അവരും ഒരുമിച്ചുണ്ടായിരുന്നുവെങ്കില്‍ എന്ത് രസമായിരുന്നേനെ എന്ന് ഞാന്‍ ആലോച്ചിരുന്നു. പിന്നെ അവളാണ് ഡിവോഴ്‌സ് നോട്ടീസ് അയച്ചത്, ഞാനല്ലെന്ന് ടിപി മാധവന്‍ പറയുന്നു.

നോട്ടീസ് വന്നപ്പോള്‍ ഞാന്‍ അന്വേഷിച്ച് പോയിരുന്നു. പക്ഷെ അവര്‍ വളരെ കരുത്തരായവരാണ്. വക്കീല്‍ യു ഗെറ്റ് ഔട്ട് എന്ന് പറഞ്ഞു. ചിന്തിക്കുക പോലും വേണ്ടെന്ന്. അത്ര പവര്‍ഫുള്‍ ആയിരുന്നു അവര്‍. കാറും ആനയും പൂനയുമൊക്കെയായി. എനിക്കൊരു മനസമാധാനം അമ്മയും അച്ഛനും പറഞ്ഞത് ഞാന്‍ കേട്ടു എന്നതാണ്. എന്റെ തെറ്റായിരുന്നു. ഞാനതില്‍ വിഷമിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/87275/when-the-notice-came-i-had-gone-in-search-tp-madhavan)