---
title: "ആ സീൻ എത്തിയപ്പോഴാണ് മമ്മൂക്കയ‌്ക്ക് അയ്യപ്പൻ നായർ ആകാൻ കഴിയില്ലെന്ന് സച്ചി തിരിച്ചറിഞ്ഞത്"
english_title: "When that scene came, Sachi realized that Mammootty could not be Ayyappan Nair"
publisher: "moviemax.in"
canonical_url: "https://moviemax.in/news/8719/when-that-scene-came-sachi-realized-that-mammootty-could-not-be-ayyappan-nair"
published_at: "2021-11-03T15:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6182642a4d33f_mammtty.jpg"
keywords: []
---

# ആ സീൻ എത്തിയപ്പോഴാണ് മമ്മൂക്കയ‌്ക്ക് അയ്യപ്പൻ നായർ ആകാൻ കഴിയില്ലെന്ന് സച്ചി തിരിച്ചറിഞ്ഞത്

> **Lead Summary:** മലയാള സിനിമാ ലോകത്തിന് തീരാ നഷ്ട്ടം തന്നെയാണ് സച്ചിയുടെ വിയോഗം.പറഞ്ഞതിനേക്കാൾ പറയാത്തത് ബാക്കി വച്ചാണ് സച്ചി മലയാള സിനിമാലോകത്തു നിന്നും വിടപറഞ്ഞത്. അവസാന ചിത്രമായ അയ്യപ്പനും കോശിയും തന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് സമ്മാനിച്ച്, തിരികെ വരാത്ത ലോകത്തേക്ക് സച്ചിദാനന്ദൻ യാത്രയായി. പൃഥ്വിരാജിനും ബിജുമേനോനും ഒരു പോലെ പ്രാധാന്യം നൽകി ഒരുക്കിയ അയ്യപ്പനും കോശിയും സച്ചിയുടെ ചിത്രങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്നവയാണ്.

## Article Content

മലയാള സിനിമാ ലോകത്തിന് തീരാ നഷ്ട്ടം തന്നെയാണ് സച്ചിയുടെ വിയോഗം.പറഞ്ഞതിനേക്കാൾ പറയാത്തത് ബാക്കി വച്ചാണ് സച്ചി മലയാള സിനിമാലോകത്തു നിന്നും വിടപറഞ്ഞത്. അവസാന ചിത്രമായ അയ്യപ്പനും കോശിയും തന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്ക് സമ്മാനിച്ച്, തിരികെ വരാത്ത ലോകത്തേക്ക് സച്ചിദാനന്ദൻ യാത്രയായി. പൃഥ്വിരാജിനും ബിജുമേനോനും ഒരു പോലെ പ്രാധാന്യം നൽകി ഒരുക്കിയ അയ്യപ്പനും കോശിയും സച്ചിയുടെ ചിത്രങ്ങളിൽ ഏറ്റവും മികച്ചു നിൽക്കുന്നവയാണ്.

എന്നാൽ പൃഥ്വിരാജിന് പകരം മമ്മൂട്ടിയായിരുന്നു സച്ചിയുടെ മനസിൽ ആദ്യം ഉണ്ടായിരുന്നത്. ഇത് സച്ചി തന്നെ ഒരിക്കൽ പറഞ്ഞിട്ടുമുണ്ട്. പിന്നീടെന്തുകൊണ്ട് ആ കഥാപാത്രം മമ്മൂട്ടിയിൽ നിന്ന് പൃഥ്വിയിലേക്ക് എത്തി എന്ന് മാത്രം സച്ചി പറഞ്ഞില്ല. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ഭാര്യ സിജി തന്നെ കാരണം വെളിപ്പെടുത്തുകയാണ്.

'സച്ചിയും പൃഥ്വിയും ഹൃദയം കൊണ്ട് ഒരേരീതിയിൽ ചിന്തിക്കുന്ന ആൾക്കാരാണ്.സച്ചി പറഞ്ഞുകഴിഞ്ഞാൽ അത് പെട്ടെന്ന് പൃഥിരാജിന് മനസിലാകും.അയ്യപ്പനും കോശിയുടെയും തിരക്കഥ ആലോചിച്ചുതുടങ്ങുന്ന വേളയിൽ അത് മമ്മൂട്ടിയും ബിജുമേനോനുമായിരുന്നു.അയ്യപ്പൻനായർ മമ്മൂട്ടിയും ബിജുമേനോൻ കോശിയും.ഓരോ സീനും എഴുതിയശേഷം എന്നെ വായിച്ചുകേൾപ്പിക്കും അപ്പോൾ മമ്മൂട്ടിയേയും ബിജുമേനോനെയുമാണ് കൺസീവ് ചെയ്തുകൊണ്ടിരുന്നത്.ക്‌ളൈമാക്സ് എഴുതുമ്പോൾ പറഞ്ഞു.ഇത് മമ്മൂക്കയ്ക്ക് പറില്ല.നമ്മൾക്ക് റാ ഫൈറ്റ് തന്നെവേണം.

വെള്ളം ചേർക്കാൻ പറ്റില്ല.പെർഫക്ഷൻ സച്ചിക്ക് അത്രമാത്രം പ്രധാനമായിരുന്നു.നമ്മൾക്ക് രാജുവിനെയും (പ്രൃഥ്വിരാജ് )ബിജുവിനേയും ചേർക്കാം.എന്നു പറഞ്ഞു.രാജു ഇത്‌ചെയ്യുമോയെന്ന് ഞാൻ ചോദിച്ചു.അപ്പോൾ മറുപടി ഇങ്ങനെയായിരുന്നു.ഈ രണ്ട് കഥാപാത്രങ്ങൾ ഞാൻ രാജുവിന്റെ മുന്നിൽ നീട്ടിയാൽ രാജു ഇതിൽ കോശിയെ സെലക്ട് ചെയ്യും.

രാജുവെന്ന വ്യക്തിയെ അത്രയ്ക്ക് സച്ചി മനസിലാക്കിയിരുന്നു.രാജുവിനെപ്പോലെ തന്നെ ആരുടെ മുന്നിലും എന്തഭിപ്രായവും തുറന്നു പറയുന്ന വ്യക്തിത്വമുള്ളയാളായിരുന്നു,സച്ചിയും.കാരക്ടറുള്ളയാളാണ്.വ്യക്തിത്വം അടിയറവ് വയ്ക്കില്ല.ഒരുവാക്ക് പറഞ്ഞാൽ അത് പാലിക്കാൻ വേണ്ടി ഏത് അറ്റം വരെയും പോകും.പറഞ്ഞാൽ പറഞ്ഞിടത്ത് നിൽക്കും'.

### Related Links & Sources
- [Original Story Source](https://moviemax.in/news/8719/when-that-scene-came-sachi-realized-that-mammootty-could-not-be-ayyappan-nair)