---
title: "അയാള്‍ എന്റെ റൂമിലേക്ക് കയറി വന്നു, അവസാനം റൂമില്‍ നിന്നും ഇറക്കി വിടേണ്ടി വന്നു; മഹിമ"
english_title: "In the interview, the actress openly talks about the casting couch that exists in the industry"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86689/in-the-interview-the-actress-openly-talks-about-the-casting-couch-that-exists-in-the-industry"
published_at: "2022-12-22T16:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a437c9183ff_mahima.jpg"
keywords: []
---

# അയാള്‍ എന്റെ റൂമിലേക്ക് കയറി വന്നു, അവസാനം റൂമില്‍ നിന്നും ഇറക്കി വിടേണ്ടി വന്നു; മഹിമ

> **Lead Summary:** നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഹിമ. സിനിമാ മേഖലയില്‍ നിന്നും താന്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ഈയ്യടുത്ത് മഹിമ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് മഹിമ. 

## Article Content

നിരവധി സിനിമകളിലൂടെയും പരമ്പരകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മഹിമ. സിനിമാ മേഖലയില്‍ നിന്നും താന്‍ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് ഈയ്യടുത്ത് മഹിമ തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തുകയാണ് മഹിമ. 

അഭിമുഖത്തില്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെക്കുറിച്ചു തുറന്നു പറയുകയാണ് നടി. താന്‍ പല കാര്യങ്ങളും തുറന്നു പറയുന്ന കൂട്ടത്തിലാണ്. ചെറുപ്പം മുതലേ അതാണ് ശീലം. അത് ആക്‌സ്‌പെറ്റ് ചെയ്യാന്‍ പറ്റുന്ന വര്‍ക്കുകള്‍ മാത്രമേ ഞാന്‍ ചെയ്തിട്ടൊള്ളൂവെന്നും മഹിമ പറയുന്നുണ്ട്. 

എന്തുകൊണ്ടാണ് സിനിമകളില്‍ നിന്നും മാറി നിന്നതെന്ന ചോദ്യത്തിന് മഹിമ നല്‍കുന്ന മറുപടി ഞാന്‍ ഒതുങ്ങിയതല്ല, എന്നെ ഒതുക്കിയതാണെന്നായിരുന്നു. എന്നാല്‍ എനിക്ക് അതില്‍ അല്‍പ്പം പോലും മനസ്താപം ഇല്ലെന്നും മഹിമ പറയുന്നു. നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമുണ്ട്, എന്നാല്‍ അതിനായി തന്റെ വ്യക്തിത്വം പണയം വെക്കാന്‍ തയ്യാറല്ലെന്നാണ് മഹിമ പറയുന്നത്.

തുറന്ന് പറച്ചിലുകള്‍ മൂലം തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളും താരം പങ്കുവെക്കുന്നുണ്ട്. ഒരു മൂവിയില്‍ അവസരം ഉണ്ട് എന്ന് പറഞ്ഞു ഇഷ്ടമായി ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ആണ് സംവിധായകനുമായി സംസാരിക്കേണ്ടി വരുന്നത്. അപ്പോഴാകാം പലതരത്തിലുള്ള സംസാരം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. അങ്ങനെ പല വാക്കുകളും കേട്ടിട്ട് ആ വര്‍ക്കില്‍ ജോയിന്‍ ചെയ്യാതെ പോയ പല അനുഭവങ്ങളും ഉണ്ടെന്നാണ് മഹിമ പറയുന്നത്. 

നേരിട്ട് കോള്‍ വരും. എനിക്ക് നേരിട്ട് സംസാരിക്കാനുണ്ട്, റൂമിലേക്ക് വരൂ എന്നൊക്കെ പറഞ്ഞു വിളിക്കും. എന്നാല്‍ താന്‍ ഇല്ലെന്ന് വ്യക്തമായി തന്നെ പറയുമെന്നും മഹിമ പറയുന്നത്. എന്നാല്‍ ഇത് മൂലം പിന്നീട് തനിക്ക് പറഞ്ഞ കഥാപാത്രം ആയിരിക്കില്ല തരുന്നതെന്നും മഹിമ ഓര്‍ക്കുന്നു.

ലൊക്കേഷിനിലെത്തി, മേക്കപ്പിടുമ്പോഴായിരിക്കും അറിയുക. ഷോട്ട് റെഡിയായി, മറ്റ് ആര്‍ട്ടിസ്റ്റുകള്‍ കാത്തിരിക്കേണ്ടി വരുന്ന ആ സിറ്റുവേഷനില്‍ കഥാപാത്രം ഏറ്റെടുക്കേണ്ടതായി വരുമെന്നും മഹിമ പറയുന്നു. ഇത്തരത്തില്‍ പൂര്‍ണ തൃപ്തിയില്ലാതെ ചെയ്ത കഥാപാത്രങ്ങളുടെ നീണ്ടൊരു ലിസ്റ്റ് തന്നെയുണ്ടെന്നും മഹിമ പറയുന്നു.

ഇന്‍ഡസ്ട്രിയില്‍ നില്‍ക്കുന്ന പലര്‍ക്കും അറിയാം ഈ ഇന്‍ഡസ്ട്രി എന്താണ് എന്നുള്ളത്. കോ ആര്‍ട്ടിസ്‌റുകളുടെ ഭാവം അവര്‍ വിചാരിച്ചാല്‍ എനിക്ക് ചാന്‍സ് ഇല്ലാതാക്കാന്‍ ആകും എന്നാണെന്നും മഹിമ പറയുന്നു. തന്നോടത് പറഞ്ഞവരുമുണ്ടെന്നും മഹിമ പറയുന്നുണ്ട്.

ഒരു സമയത്ത് സിനിമയില്‍ നായകനായി അഭിനയിക്കുകയും കോമഡി കഥാപാത്രങ്ങളിലൂടെ ആളുകളെ കളിയാക്കുകയും ചെയ്ത ഒരു നടന്‍ ഉണ്ട്. അദ്ദേഹത്തിന്റെ കൂടെ വര്‍ക്ക് ചെയ്തിട്ടുമുണ്ട്. പിന്നീട് ഒരിക്കല്‍ ഷോയുടെ ഭാഗമായി അയാളുമായി പ്രവര്‍ത്തിക്കേണ്ടി വന്നു. അദ്ദേഹം എന്റെ റൂമിലേക്ക് കയറി വന്നു.

എന്റെ കൂടെ അമ്മ ഉണ്ടായിരുന്നു. അമ്മയെ ഡയറക്ടർ വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് ഒഴിവാക്കിയിട്ടാണ് അയാള്‍ എന്റെ റൂമിലേക്ക് കയറി വരുന്നത്. വളരെ മാന്യമായി ഞാന്‍ അയാളോട് സംസാരിച്ചു. അവസാനം റൂമില്‍ നിന്നും ഇറക്കി വിടേണ്ടി വന്നുവെന്നാണ് മഹിമ പറയുന്നത്. നിങ്ങള്‍ ഉദ്ദേശിക്കുന്ന തരത്തില്‍ ഉള്ള വ്യക്തിയല്ല ഞാന്‍ എന്നും പറഞ്ഞു. ഈ നടന്റെ ഈ പെരുമാറ്റം കാരണം ആ പരിപാടി തന്നെ വേണ്ടെന്നു വെക്കുകയായിരുന്നുവെന്നാണ് മഹിമ പറയുന്നത്. പിന്നീട് ഇത്തരക്കാര്‍ കാരണം എന്റെ അവസരങ്ങള്‍ വരെ നഷ്ട്ടമായിട്ടുണ്ടെന്നും മഹിമ പറയുന്നു. പിന്നാലെ സിനിമാ മേഖലിയുണ്ടായ മാറ്റത്തെക്കുറിച്ചും മഹിമ സംസാരിക്കുന്നുണ്ട്. 

ഇപ്പോള്‍ അഡ്ജസ്റ്റ്മെന്റ് എന്ന വാക്കിന് പുതിയ ഒരു വാക്ക് പ്രൊഡക്ഷന്‍ ഫ്രണ്ട്‌ലി അല്ല എന്നാണത്. ആദ്യം എനിക്ക് അത് മനസ്സിലായിരുന്നില്ല. പിന്നീടാണ് എന്താണ് സംഭവം എന്ന് മനസിലാകുന്നതെന്നും മഹിമ പറയുന്നത്. ഇപ്പോള്‍ നമ്മള്‍ ഇത് ചിരിച്ചുകൊണ്ട് പറയും പക്ഷേ സംഭവം അത്ര നിസ്സാരമല്ലെന്ന് വ്യക്തമാക്കുകയാണ് മഹിമ.

അനുഭവിക്കുന്നവര്‍ക്ക് മാത്രമാണ് അതിന്റെ തീവ്രത അറിയുന്നത്. പേര് ഞാന്‍ വെളിപ്പെടുത്താത്തത് കുടുംബത്തെ ആലോചിച്ചു മാത്രമാണ്. അവര്‍ക്ക് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ് ഞാന്‍ ആരുടെയും പേര് പറയാത്തത് എന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/86689/in-the-interview-the-actress-openly-talks-about-the-casting-couch-that-exists-in-the-industry)