അയാൾക്ക് ഇത് ഒരു ഹരം, അവനെ ഞാൻ ഒരിക്കൽ പോലും കണ്ടിട്ടുകൂടിയില്ല; അനുഭവം പറഞ്ഞ് പ്രവീണ

 അയാൾക്ക് ഇത് ഒരു ഹരം, അവനെ ഞാൻ ഒരിക്കൽ പോലും കണ്ടിട്ടുകൂടിയില്ല; അനുഭവം പറഞ്ഞ് പ്രവീണ
2022-12-19T14:02:00 | By Susmitha Surendran

നിരവധി സിനിമകളിലൂടെയും പാരമ്പരകളിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പ്രവീണ . വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന സിനിമ മാത്രം മതി പ്രവീണയെ എക്കാലത്തേയ്ക്കും മലയാളി ഓർത്തിരിക്കാൻ. 

 സോഷ്യൽമീഡിയയിലും സജീവമായ താരം താൻ നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'മൂന്ന് വർഷമായി തന്നേയും മകളേയും ഒരാൾ ഉപദ്രവിച്ചിരുന്നുവെന്നാണ് പ്രവീണ പറയുന്നത്. 


'ഏകദേശം ഒരു മൂന്ന് വർഷം മുമ്പേയാണ് ഞാൻ ഇത് ശ്രദ്ധിക്കാൻ തുടങ്ങിയത്. ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഒരുപാട് ഫേക്ക് അക്കൗണ്ടുകളുണ്ടെന്ന് എന്നോട് പലരും വിളിച്ച് പറയാൻ തുടങ്ങി.' 'ആദ്യമൊക്കെ ഇത് സ്ഥിരം സംഭവം ആണല്ലോയെന്ന് കരുതി വിട്ടു കളഞ്ഞു.

എന്നാൽ പിന്നീട് ഒരുപാട് ഫേക്ക് ഐഡികളിലൂടെ എന്റെ സുഹൃത്തുക്കളെ അവനിലേക്ക് എത്തിക്കുകയായിരുന്നു. ഒരു തരം ഹരം പോലെയാണ് അവന് ഇത്. എന്തിനാണ് അവൻ എന്നെ ഇങ്ങനെ ഉപദ്രവിക്കുന്നത് എനിക്ക് അറിയില്ല' 

അവനെ ഞാൻ ഒരിക്കൽ പോലും കണ്ടിട്ടുകൂടിയില്ല. എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അവനെ പിടിച്ചപ്പോഴാണ് അവൻ ആരാണെന്ന് പോലും ഞാൻ അറിയുന്നത്. അവന് എന്റെ ഫോട്ടോ മോർഫ് ചെയ്തു ഇങ്ങനെ ചെയ്യുമ്പോൾ എന്തോ ഒരു സുഖം.' 'എന്റെ കഷ്ടകാലം എന്നല്ലേ പറയേണ്ടൂ.


വേറെ ആർക്കെങ്കിലും ഉപദ്രവമുണ്ടോയെന്ന് അറിയില്ല. പക്ഷെ ഞാൻ ഇത് വർഷങ്ങളായി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. അവന്റെ ഫോൺ പിടിച്ചെടുത്തപ്പോൾ അത് നിറയെ എന്റെ ഫോട്ടോസായിരുന്നു. അത് മോർഫ് ചെയ്ത് രസിക്കുകയാണ് അവൻ.' 

എന്തോ ഒരു അംഗവൈകല്യം ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. എന്തെങ്കിലും ശാരീരിക അപാകതകൾ ഉള്ള എല്ലാവരെയും കൂടി ഞാൻ പറയുന്നതല്ല. പക്ഷെ എന്റെ അനുഭവത്തിൽ നിന്നും പറയുകയാണ്. കുറെനാൾ ഞാൻ ഇഗ്നോർ ചെയ്തു വിട്ടു.'

'എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഒരു ഫാമിലി ഗേളാണ്. അവർക്ക് ഇതൊക്കെ കണ്ടുകഴിഞ്ഞാൽ സഹിക്കുമോ. എവിടെ നിന്നൊക്കെ വളരെ മോശം പിടിച്ച ചിത്രങ്ങൾ എടുത്തുകൊണ്ട് വന്നിട്ടാണ് എന്റെ ചിത്രം മോർഫ് ചെയ്ത് കയറ്റുന്നത്.' 'വീട്ടുകാർക്ക് വിവരം എല്ലാം അറിയുന്നതുകൊണ്ട് കുഴപ്പമില്ല. എങ്കിലും ഇത് കാണുന്ന സാധാരണക്കാർ ഒരിക്കൽ എങ്കിലും സംശയിച്ചുപോകില്ലേ.' 


അരോചകമായ ശബ്ദത്തിൽ എനിക്ക് മെസേജുകൾ അയക്കുമായിരുന്നു. രാജേഷ് എന്ന് സ്വയം പരിചയപ്പെടുത്തി കൊണ്ടായിരുന്നു ആദ്യം സംസാരിക്കുന്നത്. ഞാൻ എപ്പോഴും മെസേജുകൾ അവന് അയച്ച് കൊണ്ടിരിക്കണം. ഒരുതരം ഡ്യൂവൽ പേഴ്സണാലിറ്റി.' 'ആരാധനയാണെന്ന് പറഞ്ഞുകൊണ്ട് മെസേജ് അയക്കുന്ന സമയത്തുതന്നെ എന്റെ ചിത്രങ്ങൾ വെച്ചുകൊണ്ട് വളരെ മോശം പ്രവർത്തികളും അവൻ ചെയ്യുകയാണ്.

സമാധാനമായി ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥ വരെ ഉണ്ടായി. എത്ര പരാതി കൊടുത്താലും അവൻ പിന്നെയും ഇത് തന്നെ ചെയ്യും. ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നു.' 'ഒരുതരം വാശിയോടെയാണ് അവൻ എന്റെ ചിത്രങ്ങൾ മോശമായി പ്രചരിപ്പിക്കുന്നത്.

ഇപ്പോൾ കുറച്ച് കാലയമായി എന്നെ മാത്രമല്ല മകളെയും ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്. മകൾ ഫോളോ ചെയ്യുന്ന ആളുകളെ തേടിപിടിച്ചുകൊണ്ട് അവർക്കും വളരെ വൾഗറായ ചിത്രങ്ങൾ മോർഫ് ചെയ്ത് അയച്ചുകൊടുക്കുന്നതാണ് അവന്റെ രീതി' പ്രവീണ സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Content Highlight: What he said about an ordeal he faced is now going viral again. '

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup