---
title: "ഞാൻ എന്റെ സ്കിന്നിൽ വളരെ കംഫർട്ടബിൾ ആണ്; സയനോര ഫിലിപ്പ് "
english_title: "Sayanora has now spoken about her body acceptance."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85816/sayanora-has-now-spoken-about-her-body-acceptance"
published_at: "2022-12-17T19:42:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639dce677393a_sayanora_philip.jpg"
keywords: []
---

# ഞാൻ എന്റെ സ്കിന്നിൽ വളരെ കംഫർട്ടബിൾ ആണ്; സയനോര ഫിലിപ്പ് 

> **Lead Summary:** പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ട ഗായികയാണ് സയനോര ഫിലിപ്പ് . താരം തന്റെ നിറത്തിന്റെ പേരിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ശരീരത്തെ സ്വയം അം​ഗീകരിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സയനോര. ഐ ആം വിത്ത് ധന്യ വർമ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. 

## Article Content

പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ട ഗായികയാണ് സയനോര ഫിലിപ്പ് . താരം തന്റെ നിറത്തിന്റെ പേരിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ തന്റെ ശരീരത്തെ സ്വയം അം​ഗീകരിച്ചതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സയനോര. ഐ ആം വിത്ത് ധന്യ വർമ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം. 

സ്വന്തം ശരീരത്തെയും നിറത്തെയും അം​ഗീകരിക്കലും സ്നേഹിക്കലും എളുപ്പമായിരുന്നില്ലെന്ന് സയനോര പറയുന്നു. തന്റെ ചുറ്റുപാടുകളും അനുഭവങ്ങളും അതിനെ സ്വാധീനിച്ചിട്ടുണ്ടെന്നും സയനോര വ്യക്തമാക്കി. 

'നമ്മൾ നമ്മുടെ ശരീരത്തിൽ എത്ര കോൺഫിഡന്റ് ആണെന്നുള്ളത് നമ്മൾ പോലും മനസ്സിലാക്കുന്നില്ല. യഥാർത്ഥത്തിൽ നമ്മൾ അല്ല. അതേപറ്റി സംസാരിക്കുമ്പോൾ നമ്മൾക്ക് തന്നെ അയ്യോ എന്ന ഫീലിം​ഗ് ആണ്. നിക്കർ വിവാദ സമയത്താണ് ഞാൻ ചിന്തിച്ചത്' 'നമ്മൾ സമൂഹം എന്ത് ചിന്തിക്കുന്നു എന്ന് ആലോചിച്ച് കൊണ്ടിരുന്നാൽ ഒരിക്കലും നമ്മൾക്ക് പൂർണമായും ജീവിക്കാൻ പറ്റില്ല.

ഞാൻ എന്റെ സ്കിന്നിൽ വളരെ കംഫർട്ടബിൾ ആണ്. ഉള്ളിൽ നിന്നും വരുന്ന ആ ശക്തി പ്രകടിപ്പിക്കുന്നത് വ്യത്യസ്തമാണ്' 'നീ ഒരു സെൻഷ്വൽ പേഴ്സൺ ആണ്. എന്ത് കൊണ്ടാണ് അത് എംബ്രേസ് ചെയ്യാത്തതെന്ന് എന്റെ സുഹൃത്ത് വന്ദന എന്നോട് ചോദിച്ചു. ഞാനൊരു അമ്മ ആയിരുന്നില്ലെങ്കിൽ അത് ചെയ്തേനെ എന്ന് ഞാൻ പറഞ്ഞു. നീ ഒരു മമ്മിയാണ്, പെർഫോമറാണ്, സെൻഷ്വൽ ആണ്. എന്തിനാണ് ആ ഭാ​ഗം അവ​ഗണിക്കുന്നതെന്ന് അവൾ ചോദിച്ചു' 

സ്വന്തം ശരീരത്തെ അം​ഗീകരിക്കുന്നത് എളുപ്പമായിരുന്നില്ലെന്ന് സയനോര പറയുന്നു. 'ഡാൻസിൽ നിന്ന് മാറ്റി നിർത്തപ്പെടുന്നതും പല പല ​ഗ്രൂപ്പുകളിൽ നിന്നും മാറ്റി നിർത്തപ്പെടുന്ന സാഹചര്യങ്ങളിലൂടെയും ഞാനും പോയിട്ടുണ്ട്. നീ കറുത്തിട്ടാണ് എന്റെ കൂടെ കളിക്കേണ്ട എന്ന് ഒരു കുട്ടി നേരിട്ട് പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ആയിരിക്കും സൗന്ദര്യം എന്ന് അന്ന് നമ്മൾ കരുതും. കോളേജിലെത്തിയ സമയത്താണ് ഇതിലല്ല കാര്യം എന്ന് മനസ്സിലായത്'

'എന്റെ നിറത്തിൽ കംഫർട്ടബിൾ ആവുന്നത് ഇപ്പോഴും ഒരു ജേർണി ആണ്. ഇപ്പോഴും അതിന്റെ കംപ്ലീറ്റ്നെസ് എത്തിയോ എന്ന് ചോദിച്ചാൽ ഇല്ല. ഞാനിപ്പോൾ പറയുന്നു എന്നേ ഉള്ളൂ. പല പല ഘട്ടങ്ങളിൽ ഞാൻ സ്ട്ര​ഗിൾ ചെയ്യുന്നുണ്ട് ഇപ്പോഴും. അത് ആൾക്കാർ മനസ്സിലാക്കണം.

നമ്മളുടെ മീഡിയ കാണിച്ച് വരുന്നത് വെച്ച് നമ്മൾ നമ്മളെ അളക്കരുത്' 'ആരെയും ആ വിശ്വാസത്തിലേക്ക് കടത്തി വിടരുത്. നമ്മൾ അങ്ങനെ ആണെന്ന് വിചാരിച്ച് ശീലിച്ച് പോവും,' സയനോര ഫിലിപ്പ് പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/85816/sayanora-has-now-spoken-about-her-body-acceptance)