ആക്സിഡന്റായി വരുമ്പോള്‍ ഒരു സാരി കയ്യില്‍ പിടിച്ചു സഹോദരിക്ക് വേണ്ടി; സുരാജ് വെഞ്ഞാറമൂട്

ആക്സിഡന്റായി വരുമ്പോള്‍ ഒരു സാരി കയ്യില്‍ പിടിച്ചു  സഹോദരിക്ക് വേണ്ടി; സുരാജ് വെഞ്ഞാറമൂട്
2022-12-17T11:59:00 | By Susmitha Surendran

ഹാസ്യതാരമായി വന്ന് മലയാള സിനിമയിലൊരു ഇടം നേടിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. മലയാളികളുടെ പ്രിയ നടൻ കൂടിയാണ് . ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് സാധിച്ചിട്ടുണ്ട് . ഓരോ പ്രേക്ഷകനെയും അത്രയേറെ ചിരിപ്പിച്ച ഒരു നടൻ കൂടിയാണ് . ഹാസ്യതാരത്തില്‍ നിന്നും നായകനായി മാറിയ സൂരാജ് മികച്ച നടനുള്ള ദേശീയ-സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നേടിയ നടനാണ്. 

ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകളും പ്രതിസന്ധികളും നേരിടേണ്ടി വന്ന വ്യക്തിയാണ് സുരാജ്. തന്റെ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവെച്ചു കൊണ്ട് ചിരിമയം, വെഞ്ഞാറമൂട് കഥകള്‍ എന്നിങ്ങനെ രണ്ട് പുസ്തകങ്ങളും സുരാജ് എഴുതിയിട്ടുണ്ട്. ഇതില്‍ തനിക്ക് വാഹനാപകടമുണ്ടായതിനെക്കുറിച്ചും സുരാജ് പറയുന്നുണ്ട്. ഇപ്പോഴിതാ അപകടത്തിന് ശേഷം പെങ്ങള്‍ക്കുള്ള സാരിയുമായി വന്ന അനുഭവം പങ്കുവെക്കുകയാണ് സുരാജ്.


അലഹബാദില്‍ നിന്നും ആക്സിഡന്റായി വരുമ്പോള്‍ ഒരു സാരി കയ്യില്‍ പിടിച്ച് സഹോദരിക്ക് വേണ്ടി കൊണ്ടുവന്ന അനുഭവമാണ് സുരാജ് പങ്കുവെക്കുന്നത്. അവതാരകനാണ് പുസ്തകത്തില്‍ പങ്കുവെച്ച അനുഭവത്തെക്കുറിച്ച് താരത്തോട് അഭിമുഖത്തിനിടെ ചോദിക്കുന്നത്. ചേച്ചിയുടെ കല്യാണത്തിനായിവരുന്നതിനിടെയാണ് അലഹബാദില്‍ വെച്ച് അപകടമുണ്ടാകുന്നത്. 

അപകടത്തെ തുടര്‍ന്ന് അതുവരെ സ്വരൂപിച്ച കാശ് അതിനായി ചിലവായെന്നും ഭക്ഷണം പോലും കഴിക്കാതെ കൂട്ടി വെച്ച പൈസക്ക് ചേച്ചിക്ക് സാരി വാങ്ങിയെന്നുമാണ് സുരാജ് പറയുന്നത്. ആ സാരി തന്റെ ചേച്ചി ഇപ്പോഴും സൂക്ഷിക്കുന്നുണ്ടെന്നും സുരാജ് പറയുന്നുണ്ട്. റോയ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പേപ്പര്‍ സ്റ്റോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് സുരാജ് മനസ് തുറക്കുന്നത്. സംവിധായകന്‍ സുനില്‍ ഇബ്രാഹിമും ഒപ്പമുണ്ടായിരുന്നു. 


'അന്ന് വീട്ടില്‍ കാര്യങ്ങള്‍ പെട്ടെന്ന് അറിയിക്കില്ല. കത്തിലൂടെയാണ് കാര്യം അറിയിക്കുക. അലഹബാദില്‍ ആക്സിഡന്റ് നടക്കുമ്പോള്‍ വീട്ടിലേക്ക് ലെറ്ററിലൂടെയാണ് അറിയിച്ചത്.

എന്റെ ചേച്ചിയുടെ കല്യാണമാണ് ആകെക്കൂടി കയ്യില്‍ ഇരുന്ന പൈസയെല്ലാം പോയി. അവസാനം കുറച്ച് പൈസ മാറ്റിവെച്ച് അതില്‍ നിന്നും ചേച്ചിക്ക് ഒരു ഡ്രസും വാങ്ങിയാണ് വീട്ടിലേക്ക് ചെല്ലുന്നത്. അതെന്റെ പുസ്തകത്തില്‍ ഞാന്‍ എഴുതിയിട്ടുണ്ട്' എന്നാണ് സുരാജ് പറയുന്നത്. 


അനുഭവം പങ്കുവെക്കുമ്പോള്‍ സുരാജിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. ഈ സംഭവത്തെക്കുറിച്ച് സംവിധായകന് അറിവുണ്ടായിരുന്നില്ല.

ഇതേതുടര്‍ന്ന് നടന്ന സംഭവം അവതാരകന്‍ സംവിധായകന് വ്യക്തമാക്കി കൊടുക്കുകയും ചെയ്യുന്നുണ്ട്. സുരാജിന്റെ സഹോദരി ആ സാരി ഇപ്പോഴും സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും ആ ഭാഗം വായിച്ചപ്പോള്‍ തനിക്ക് ഭയങ്കര ടച്ചിങ്ങായിരുന്നുവെന്നുമാണ് അവതാരകന്‍ പറയുന്നത്.


Content Highlight: Now Suraj is sharing his experience of coming up with a saree for his daughter after the accident.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup