---
title: "സമാപന ചടങ്ങിൽപ്രസംഗിക്കുവാൻ വേണ്ടി വന്ന രഞ്ജിത്തിനെ കൂവി വിളിച്ച് കാണികൾ ; തനിക്കിതൊന്നും പുത്തരിയല്ലെന്ന് രഞ്ജിത്"
english_title: "Ranjith, who came to speak at the closing ceremony, was booed by the crowd; Ranjit says that this is not new to him"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85641/ranjith-who-came-to-speak-at-the-closing-ceremony-was-booed-by-the-crowd-ranjit-says-that-this-is-not-new-to-him"
published_at: "2022-12-16T21:45:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c9a04e4d62_renjith.jpg"
keywords: []
---

# സമാപന ചടങ്ങിൽപ്രസംഗിക്കുവാൻ വേണ്ടി വന്ന രഞ്ജിത്തിനെ കൂവി വിളിച്ച് കാണികൾ ; തനിക്കിതൊന്നും പുത്തരിയല്ലെന്ന് രഞ്ജിത്

> **Lead Summary:** ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആണ് രഞ്ജിത്ത്. സമാപന ചടങ്ങിൽപ്രസംഗിക്കുവാൻ വേണ്ടി എഴുന്നേറ്റ അദ്ദേഹത്തെ വലിയ രീതിയിൽ കൂവി വിളിച്ചാണ് കാണികൾ നേരിട്ടത്.

## Article Content

ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആണ് രഞ്ജിത്ത്. സമാപന ചടങ്ങിൽപ്രസംഗിക്കുവാൻ വേണ്ടി എഴുന്നേറ്റ അദ്ദേഹത്തെ വലിയ രീതിയിൽ കൂവി വിളിച്ചാണ് കാണികൾ നേരിട്ടത്.

എന്നാൽ തന്നെ കൂവി തോൽപ്പിക്കാൻ ആവില്ല എന്നും ഇതൊന്നും തനിക്കൊരു പുത്തരിയല്ല എന്നും അദ്ദേഹം തുറന്നടിച്ചു കൂവൽ പ്രതീക്ഷിച്ചു തന്നെയാണ് വേദിയിലേക്ക് വന്നതെന്നും കൂവൽ കേൾക്കേണ്ടി വന്നേക്കും എന്ന കാര്യം നേരത്തെ ഭാര്യയോടും പറഞ്ഞിരുന്നു എന്നും അദ്ദേഹം പറഞ്ഞു .

ഇത് ഒരുമിച്ച് ആസ്വദിക്കാം എന്നായിരുന്നു ഭാര്യ പറഞ്ഞത്. ഈ കൂവൽ ഒന്നും പുത്തരിയുള്ള കാര്യമല്ല. 1977 എസ്എഫ്ഐ കാലം മുതൽ ഇതുപോലെയുള്ള ഒട്ടനവധി അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ കടന്നിട്ടാണ് ഇവിടെ വരെ എത്തിയത്” –കോവലിന്റെ കാരണം രഞ്ജിത് പറയുന്നതിങ്ങനെ പരിപാടിക്കിടെ ചെറിയ വിവാദങ്ങൾ ഉയർന്നു വന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു സിനിമയുടെ റിസർവേഷൻ കാര്യങ്ങളുമായി ബന്ധപ്പെട്ട് ആയിരുന്നു അത്.

പരിപാടിയിൽ പ്രദർശിപ്പിച്ച ഒരു സിനിമ ആയിരുന്നു നൻപകൽ നേരത്ത് മയക്കം. ഈ സിനിമയുടെ ആദ്യപ്രദർശനം കൂടിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാവുകയും പ്രതിഷേധം കയ്യാൻ കളിയിൽ എത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇവർക്കെതിരെ പോലീസ് കലാപശ്രമത്തിന് കേസ് എടുത്തിരുന്നു.

എന്നാൽ ഇതിനെതിരെ രഞ്ജിത്ത് ഒരു ചെറുവിരൽ പോലും അടക്കിയില്ല എന്ന് ആരോപിച്ചുകൊണ്ട് ആണ് ഇപ്പോൾ ഇദ്ദേഹത്തിനെതിരെ വലിയ കൂവൽ പ്രതിഷേധം നടന്നിരിക്കുന്നത്. ഏറ്റവും രസകരമായ വസ്തുത എന്താണ് എന്നാൽ രഞ്ജിത്ത് ആയാലും പോകുന്നവർ ആയാലും പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്തവർ ആയാലും ഒരേ രാഷ്ട്രീയ പാർട്ടിയിൽ വിശ്വസിക്കുന്നവർ ആണ് എന്നതാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85641/ranjith-who-came-to-speak-at-the-closing-ceremony-was-booed-by-the-crowd-ranjit-says-that-this-is-not-new-to-him)