---
title: "താന്‍ ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലില്‍ ആണ്; ഹണി റോസ് പറയുന്നു "
english_title: "Now the actor's earlier words about his name are getting attention again."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85518/now-the-actors-earlier-words-about-his-name-are-getting-attention-again"
published_at: "2022-12-16T10:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c000226da3_honey_rose.jpg"
keywords: []
---

# താന്‍ ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലില്‍ ആണ്; ഹണി റോസ് പറയുന്നു 

> **Lead Summary:** 'ബോയ്ഫ്രണ്ട്' എന്ന മലയാള സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ താരമാണ് ഹണി റോസ്. ചെറുതും വലുതുമായ നിരവധി വേഷങ്ങളില്‍ താരം ഇതിനോടകം തിളങ്ങിയിട്ടുണ്ട്. നിരവധി ആരാധകരുള്ള ഒരു താരം കൂടിയാണ് .

## Article Content

'ബോയ്ഫ്രണ്ട്' എന്ന മലയാള സിനിമയിലൂടെ അഭിനയത്തിലേക്ക് എത്തിയ താരമാണ് ഹണി റോസ്. ചെറുതും വലുതുമായ നിരവധി വേഷങ്ങളില്‍ താരം ഇതിനോടകം തിളങ്ങിയിട്ടുണ്ട്. നിരവധി ആരാധകരുള്ള ഒരു താരം കൂടിയാണ് .

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിലേറെയായി സിനിമയിലുള്ള താരം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഹണി അഭിനയിച്ചിട്ടുണ്ട്. ഈ ഭാഷകളില്‍ എല്ലാം താരത്തിന് ആരാധകരുണ്ട്. തമിഴ്‌നാട്ടില്‍ താരത്തിന്റെ പേരില്‍ ഒരു അമ്പലം പോലുമുണ്ട്.

സിനിമയില്‍ സ്വന്തം പേരില്‍ അറിയപ്പെടുന്ന ചുരുക്കം നടിമാരില്‍ ഒരാളാണ് ഹണി റോസ്.  ഇപ്പോഴിതാ തന്റെ പേരിനെ കുറിച്ച് താരം നേരത്തെ പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. അച്ഛനും അമ്മയും ആലോചിച്ചിട്ട പേരാണ് ഇതെന്നാണ് ഹണി പറഞ്ഞത്.

‘അച്ഛനും അമ്മയും ഭയങ്കരമായി ആലോചിച്ചിട്ട പേരാണ് ഹണി റോസ്. എനിക്ക് ഒത്തിരി പേരുണ്ടായിരുന്നു. വീട്ടില്‍ പൊന്നു എന്നാണ് വിളിച്ചിരുന്നത്. ഇടയ്ക്ക് ഷാരോണ്‍ എന്ന് ഇട്ടിട്ടുണ്ടായിരുന്നു. ഹണി റോസ് വര്‍ഗീസ് എന്നാണ് മുഴുവന് പേര്.

അമ്മയുടെ പേരാണ് റോസ്. അച്ഛന്റെ പേരും ഉണ്ടായിരുന്നു.ഹണി റോസ് വര്‍ഗീസ് എന്ന് വിളിക്കുന്നത് എങ്ങനെ ആണെന്ന് വിചാരിച്ച് അത് ഹണി റോസ് എന്ന് ചുരുക്കിയതാണ്. രേഖകളില്‍ ഇപ്പോഴും വര്‍ഗീസ് ഉണ്ടെന്നും താരം പറഞ്ഞിരുന്നു.

എന്നാല്‍ തനിക്ക് ഈ പേര് ആദ്യം ഇഷ്ടമല്ലായിരുന്നുവെന്നും താരം പറയുന്നു. ഹണി റോസ് എന്ന് വിളിക്കുമ്പോള്‍ ദേഷ്യം വരുമായിരുന്നുവെന്നും നടി പറഞ്ഞു.തന്നെ ഒരുപാട് ലാളിച്ചാണ് വളര്‍ത്തിയത് എന്നും നടി പറയുന്നു.

താന്‍ ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലില്‍ ആണ് എന്നും നടി പറയുന്നു.എവിടെ പോയാലും ആരെങ്കിലും ഒരാള്‍ കൂടെ വരും. മിക്കവാറും രണ്ടു പേരും കാണും. ഒരാള്‍ എപ്പോഴും ഉണ്ടാവും. ഒറ്റയ്ക്ക് ഒരിടത്തും വിടില്ല. ഇപ്പോഴും ചെറുതായിട്ട് വീട്ടു തടങ്കലില് ആണ്,’ ഹണി റോസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/85518/now-the-actors-earlier-words-about-his-name-are-getting-attention-again)