---
title: "'ജയില്‍ സിനിമയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്';പ്രത്യേക പരിഗണനയൊന്നുമില്ലായിരുന്നുവെന്നും താരം,സങ്കടത്തോടെ ജയില്‍ ദിനങ്ങള്‍ ഓര്‍ത്തെടുത്ത് ശാലു മേനോന്‍ "
english_title: "Actor Shalu Menon remembers his prison days with sadness and says that 'I have only seen prison in movies'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85484/actor-shalu-menon-remembers-his-prison-days-with-sadness-and-says-that-i-have-only-seen-prison-in-movies"
published_at: "2022-12-16T07:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639bcab112902_SHALU_MENON.jpg"
keywords: []
---

# 'ജയില്‍ സിനിമയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്';പ്രത്യേക പരിഗണനയൊന്നുമില്ലായിരുന്നുവെന്നും താരം,സങ്കടത്തോടെ ജയില്‍ ദിനങ്ങള്‍ ഓര്‍ത്തെടുത്ത് ശാലു മേനോന്‍ 

> **Lead Summary:** **മ**ലയാളികള്‍ക്ക് സുപരിചിതയാണ് ശാലു മേനോന്‍. സിനിമയിലും സീരിയലിലും സജീവമായിരുന്ന ശാലു മേനോന്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായിരുന്നു. മലയാളികള്‍ക്കിടയില്‍ സ്വന്തം വീട്ടിലെ കുട്ടി എന്ന ഇമേജുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു ശാലു മേനോന്‍. കരിയറിന്റെ ഉയര്‍ച്ചയുടെ സമയത്ത് താരം ജയില്‍ വാസം അനുഭവിച്ചിരുന്നു.

## Article Content

**മ**ലയാളികള്‍ക്ക് സുപരിചിതയാണ് ശാലു മേനോന്‍. സിനിമയിലും സീരിയലിലും സജീവമായിരുന്ന ശാലു മേനോന്‍ മലയാളികള്‍ക്ക് പ്രിയങ്കരിയായിരുന്നു. മലയാളികള്‍ക്കിടയില്‍ സ്വന്തം വീട്ടിലെ കുട്ടി എന്ന ഇമേജുള്ള താരങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു ശാലു മേനോന്‍. കരിയറിന്റെ ഉയര്‍ച്ചയുടെ സമയത്ത് താരം ജയില്‍ വാസം അനുഭവിച്ചിരുന്നു.

ജയില്‍ മോചിതയായ താരം തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും പ്രതിസന്ധികളുമെല്ലാം അതിജീവിച്ച് ഇന്ന് ശക്തമായി തന്നെ തിരികെ വരികയാണ്.ഇതിനിടയില്‍ ഇപ്പോഴിത സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയിലില്‍ പോകേണ്ടി വന്നതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ആ കാലഘട്ടം കഴിഞ്ഞിട്ട് എട്ടൊമ്പത് വര്‍ഷമായി എന്ന് പറഞ്ഞാണ് താരം സംസാരിച്ച് തുടങ്ങുന്നത്.

ജയില്‍ സിനിമയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. അവിടെ ചെന്നപ്പോള്‍ ഒരാഴ്ച ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അഴിക്കകത്താണല്ലോ. പ്രത്യേക പരിഗണനയൊന്നുമില്ലായിരുന്നുവെന്നും താരം പറയുന്നു.പായ് നിലത്ത് വിരിച്ചു കിടക്കണം. ഒത്തിരി ആള്‍ക്കാരുടെ ഇടയിലായിരുന്നില്ല, രണ്ട് പേര് മാത്രമായിരുന്നു ഞാന്‍ കിടന്ന മുറിയിലുണ്ടായിരുന്നത്. മറ്റുള്ള സെല്ലില്‍ പന്ത്രണ്ട് പേരൊക്കെയുണ്ടാകുന്നതാണ്.അത് മാത്രമാണ് എനിക്ക് കിട്ടിയ പരിഗണന എന്നും താരം പറയുന്നു.

സെല്ലില്‍ ഫാന്‍ ഉപയോഗിക്കാന്‍ പറ്റില്ല, കൊതുകിന്റെ ശല്യമുണ്ട്. അമ്മ കാണാന്‍ വരുമ്പോള്‍ എന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു. കൊതുകൊക്കെ കടിച്ച്. ക്രീമൊന്നും ഉപയോഗിക്കാന്‍ പറ്റില്ല. ഒരാഴ്ച ബുദ്ധിമുട്ടായിരുന്നുവെന്നും നടി പറഞ്ഞു. ആ സംഭവത്തിന് ശേഷം അധികം ആരേയും വിശ്വസിക്കരുതെന്ന പാഠം ഞാന് പഠിച്ചുവെന്നും താരം പറയുന്നു.ഞാന്‍ എല്ലാവരേയും വിശ്വസിക്കുന്നയാളായിരുന്നു. പക്ഷെ അത് പാടില്ല, അധികം ആരേയും വിശ്വസിക്കരുതെന്ന പാഠം ഞാന്‍ പഠിച്ചു എന്നും നടി പറഞ്ഞു. ജയില്‍ വാസം എന്നെ ബോള്‍ഡ് ആക്കിയെന്നും താരം പറഞ്ഞു.എന്റെ ജാതകത്തില്‍ ജയില്‍വാസമുണ്ടായിരുന്നു. ജോത്സ്യത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍ എന്നും നടി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/85484/actor-shalu-menon-remembers-his-prison-days-with-sadness-and-says-that-i-have-only-seen-prison-in-movies)