---
title: "എന്റെ ജാതകത്തില്‍ ജയില്‍വാസമുണ്ടായിരുന്നു, ഞാന്‍ തെറ്റ് ചെയ്തിട്ടില്ല; മനസ്സ് തുറന്ന് ശാലു മേനോന്‍"
english_title: "Jail was in my horoscope, I did no wrong; Shalu Menon with an open mind"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85380/jail-was-in-my-horoscope-i-did-no-wrong-shalu-menon-with-an-open-mind"
published_at: "2022-12-15T13:26:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ad35ce81e3_shalu_menon.jpg"
keywords: []
---

# എന്റെ ജാതകത്തില്‍ ജയില്‍വാസമുണ്ടായിരുന്നു, ഞാന്‍ തെറ്റ് ചെയ്തിട്ടില്ല; മനസ്സ് തുറന്ന് ശാലു മേനോന്‍

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയാണ് ശാലു മേനോന്‍. സിനിമയിലും സീരിയലുമൊക്കെ ശാലു മേനോന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജയില്‍വാസത്തെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് ശാലു മേനോന്‍. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

## Article Content

മലയാളികള്‍ക്ക് സുപരിചിതയാണ് ശാലു മേനോന്‍. സിനിമയിലും സീരിയലുമൊക്കെ ശാലു മേനോന്‍ അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ജയില്‍വാസത്തെക്കുറിച്ചും മറ്റും മനസ് തുറക്കുകയാണ് ശാലു മേനോന്‍. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. 

ആ കാലഘട്ടം കഴിഞ്ഞിട്ട് എട്ടൊമ്പത് വര്‍ഷമായി. ഞാനും അമ്മയും അമ്മൂമ്മയും, ഞങ്ങള്‍ മൂന്ന് സ്്ത്രീകള്‍ മാത്രമാണ് വീട്ടിലുള്ളത്. ഞാന്‍ ഇന്നുവരെ അമ്മയെ വിട്ട് എവിടേയും പോയിട്ടില്ല. പരിപാടികള്‍ക്ക് പോകുമ്പോഴും അമ്മ കൂടെയുണ്ടാകാറുണ്ട്. ആ സമയത്ത് 49 ദിവസം മാറി നിന്നപ്പോള്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. ജയില്‍ സിനിമയില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. ചെല്ലുമ്പോള്‍ മനസില്‍ വേറെ കുറേയായിരുന്നു ചിന്തകളൊക്കെ എന്നാണ് ശാലു മേനോന്‍ ഓര്‍ക്കുന്നത്. 

അവിടെ ചെന്നപ്പോള്‍ ഒരാഴ്ച ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അഴിക്കകത്താണല്ലോ. പ്രത്യേക പരിഗണനയൊന്നുമില്ല. പായ് നിലത്ത് വിരിച്ചു കിടക്കണം. ഒത്തിരി ആള്‍ക്കാരുടെ ഇടയിലായിരുന്നില്ല, രണ്ട് പേര്‍ മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്. അത് മാത്രമാണ് എനിക്ക് കിട്ടിയ പരിഗണന. മറ്റേത് ഒരു സെല്ലില്‍ പന്ത്രണ്ട് പേരൊക്കെയുണ്ടാകുന്നതാണ്. 

ഫാന്‍ ഉപയോഗിക്കാന്‍ പറ്റില്ല, കൊതുകിന്റെ ശല്യമുണ്ട്. അമ്മ കാണാന്‍ വരുമ്പോള്‍ എന്റെ മുഖമൊക്കെ മനസിലാക്കാന്‍ പറ്റാത്ത വിധമായിരുന്നു. കൊതുകൊക്കെ കടിച്ച്. ക്രീമൊന്നും ഉപയോഗിക്കാന്‍ പറ്റില്ല. ഒരാഴ്ച ബുദ്ധിമുട്ടായിരുന്നു. ഞാന്‍ എല്ലാവരേയും വിശ്വസിക്കുന്നയാളായിരുന്നു. പക്ഷെ അത് പാടില്ല, അധികം ആരേയും വിശ്വസിക്കരുതെന്ന പാഠം ഞാന്‍ പഠിച്ചു. പല സ്വഭാവക്കാരേയും അവിടെ കാണാന്‍ പറ്റിയിരുന്നുവെന്നും ശാലു പറയുന്നു. 

ഒരു പ്രശ്‌നമില്ലാതെയും ജയിലില്‍ കൊണ്ടു വന്നാക്കിയവരും മകന്‍ ഇന്ന് വരും നാളെ വരുമെന്ന് കരുതി കാത്തിരിക്കുന്ന അമ്മയുമൊക്കെയുണ്ടായിരുന്നു. പലതരത്തിലുള്ള മാനസികാവസ്ഥയുള്ളവരെ അടുത്തറിയാന്‍ പറ്റി. പിന്നെ ആ സമയം ഞാന്‍ കുറച്ച് ബോള്‍ഡായി. ഓരോരുത്തര്‍ക്കും ഓരോ മോശം സമയം വരുമല്ലോ.

എന്റെ ജാതകത്തില്‍ ജയില്‍വാസമുണ്ടായിരുന്നു. ജോത്സ്യത്തില്‍ വിശ്വസിക്കുന്നയാളാണ് ഞാന്‍. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. ആരോപണങ്ങളാണ് എനിക്കെതിരെ വന്നിട്ടുള്ളത്. ഞാന്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഞാന്‍ ഭയപ്പെടണ്ടല്ലോ. ഡാന്‍സ് സ്‌കൂളും കാര്യങ്ങളുമായിരുന്നു ടെന്‍ഷന്‍. ഏഴെട്ട് ഡാന്‍സ് സ്‌കൂളുണ്ട്. സ്‌കൂള്‍ അടിച്ചു പൊട്ടിച്ചെന്നും മറ്റും റൂമറുകളുണ്ടായിരുന്നു. പക്ഷെ അതൊന്നും നടന്നിട്ടില്ല. അമ്മയായിരുന്നു എല്ലാം നോക്കി നടത്തിയിരുന്നു. കുറച്ച് കുട്ടികള്‍ പോയിരുന്നുവെങ്കിലും വലിയ കുഴപ്പമില്ലാതെ നടന്നു പോകുന്നുണ്ടായിരുന്നു. 

സ്‌കൂളിന്റെ കാര്യത്തിലും മറ്റും ടെന്‍ഷനുണ്ടായിരുന്നു. പക്ഷെ പിന്നെ പിന്നെ ഞാന്‍ തെറ്റ് ചെയ്തിട്ടില്ലല്ലോ, പിന്നെന്തിന് പേടിക്കണം എന്ന് ചിന്തിക്കുകയും ബോള്‍ഡ് ആകാന്‍ തുടങ്ങുകയും ചെയ്തിരുന്നു. വരുന്നിടത്ത് വച്ച് കാണാം എന്നായി. ജയിലില്‍ നിന്നും ഇറങ്ങി രണ്ടാം ദിവസം ഞാന്‍ ഡാന്‍സ് സ്‌കൂളില്‍ പോയി പഠിപ്പിച്ചു.

ദേവിയുടെ ശക്തി എന്റെ കൂടെയുണ്ടായിരുന്നു. ആ സീസണില്‍ തന്നെ പരിപാടികള്‍ ചെയ്തു. എങ്ങനെയായിരിക്കും ആളുകള്‍ പ്രതികരിക്കുക എന്ന് ചോദിച്ചവരുണ്ട്, പക്ഷെ എനിക്കൊരു പ്രശ്‌നവുമുണ്ടായിട്ടില്ലെന്നാണ് ശാലു പറയുന്നത്. സീരിയലും ഡാന്‍സുമൊക്കെയായ സജീവമാണ് ശാലു മേനോന്‍.

സീ കേരളത്തിലെ മിസിസ് ഹിറ്റ്ലർ, മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്നീ പരമ്പരകളിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ഇതിന് പുറമെ നൃത്തവേദികളും സജീവമാണ് താരം. തന്റെ ഡാന്‍സ് സ്കൂളുകളും നടത്തി വരുന്നുണ്ട്. സോഷ്യല്‍ മീഡിയ റീലുകളിലും മറ്റും സജീവമായി മാറിയിരിക്കുകയാണ് താരം. 

### Related Links & Sources
- [Original Story Source](https://moviemax.in/news/85380/jail-was-in-my-horoscope-i-did-no-wrong-shalu-menon-with-an-open-mind)