---
title: "പ്രതികരിക്കാനുള്ള ശേഷി അന്നില്ലാത്തത് കൊണ്ട് കരഞ്ഞ് കൊണ്ടാണ് ബസില്‍ കയറിയത്; ദുരനുഭവം പങ്കുവെച്ച് നടി"
english_title: "Actress Pauly Vatsan shared an experience she could never forget in her life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85323/actress-pauly-vatsan-shared-an-experience-she-could-never-forget-in-her-life"
published_at: "2022-12-15T10:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639aa808847e6_pouli_valsan.jpg"
keywords: []
---

# പ്രതികരിക്കാനുള്ള ശേഷി അന്നില്ലാത്തത് കൊണ്ട് കരഞ്ഞ് കൊണ്ടാണ് ബസില്‍ കയറിയത്; ദുരനുഭവം പങ്കുവെച്ച് നടി

> **Lead Summary:** പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പൗളി വത്സന്‍ . നല്ല നല്ല കഥാപാത്രങ്ങളിലൂടെയാണ് പൗളി എന്നും മലയാളികൾക്ക് മുൻപിൽ എത്താറുള്ളത് . ഏതൊരു കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യാൻ നടിക്ക് സാധിക്കാറുണ്ട് .

## Article Content

പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് പൗളി വത്സന്‍ . നല്ല നല്ല കഥാപാത്രങ്ങളിലൂടെയാണ് പൗളി എന്നും മലയാളികൾക്ക് മുൻപിൽ എത്താറുള്ളത് . ഏതൊരു കഥാപാത്രവും വളരെ അനായാസം കൈകാര്യം ചെയ്യാൻ നടിക്ക് സാധിക്കാറുണ്ട് .

ഇപ്പോഴിതാ ജീവിതത്തില്‍ തനിക്ക് ഒരിക്കലും മറക്കാന്‍ സാധിക്കാത്ത ദുരനുഭവം പങ്കുവെച്ച് നടി പൗളി വത്സന്‍. നാടകത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന കാലത്താണ് തനിക്ക് ഇത്തരത്തിലൊരു അനുഭവം ഉണ്ടാവുന്നതെന്നും അവര്‍ പറഞ്ഞു.

ഒരിക്കല്‍ നാടകത്തിന് പോകാനിറങ്ങുമ്പോള്‍ കൊച്ചിന് പനി. പോവാതിരിക്കാനും പറ്റില്ല, കൊച്ചിനെ ഇട്ടേച്ച് പോവാനും പറ്റില്ല. അങ്ങനെ കൊച്ചിനെയും എടുത്ത് പോയി. അന്ന് ലവ് സീനാണ് ഞാന്‍ ചെയ്യേണ്ടത്.

ഞാന്‍ ലവ് സീനില്‍ അഭിനയിക്കുമ്പോള്‍ കൊച്ച് താഴെ കിടന്ന് കരയുകയാണ്. സീന്‍ കഴിഞ്ഞ ഉടനെ കൊച്ചിനെയും എടുത്ത് ഓടി. അടുത്ത വീട്ടുകാര്‍ തന്ന മരുന്ന് കൊടുത്തപ്പോള്‍ കരച്ചില്‍ നിര്‍ത്തിയെങ്കിലും ഡോക്ടറെ കാണാനായി പോയി. അന്ന് ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ചിലര്‍ പറഞ്ഞു. ‘നാടകത്തിലൊക്കെ നടന്ന് ഒരെണ്ണത്തിനെ സമ്പാദിച്ചിട്ടുണ്ട്’. ഇത് കേട്ടതോടെ ഞാനാകെ തളര്‍ന്ന് പോയി നടി പറയുന്നു.

പ്രതികരിക്കാനുള്ള ശേഷി അന്നില്ലാത്തത് കൊണ്ട് കരഞ്ഞ് കൊണ്ടാണ് ബസില്‍ കയറിയത്. ആരുടെയും മുന്നില്‍ തല കുനിക്കില്ലെന്ന് അന്നെനിക്ക് ഒരു വാശി ഉണ്ടായത്. എന്റെ മക്കളെ ഞാന്‍ അടിപൊളിയായി വളര്‍ത്തി. ഒരു നല്ല ദിവസം വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ അത് സിനിമയില്‍ നിന്നായിരിക്കുമെന്ന് താന്‍ പ്രതീക്ഷിച്ചില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

2008 ല്‍ അണ്ണന്‍ തമ്പി എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടാണ് പൗളി വത്സന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85323/actress-pauly-vatsan-shared-an-experience-she-could-never-forget-in-her-life)