---
title: "ഉണ്ണി മുകുന്ദന്‍ കാരണം ഒരാള്‍ തൂങ്ങി മരിച്ചിട്ടുണ്ട്, തനിക്ക് കാര്യങ്ങള്‍ തുറന്ന് പറയാന്‍ പേടിയില്ല; ബാല"
english_title: "Bala says one person has died because of Unni Mukundan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84738/bala-says-one-person-has-died-because-of-unni-mukundan"
published_at: "2022-12-12T11:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396beb2a2780_unnimukundhan_and_bala.jpg"
keywords: []
---

# ഉണ്ണി മുകുന്ദന്‍ കാരണം ഒരാള്‍ തൂങ്ങി മരിച്ചിട്ടുണ്ട്, തനിക്ക് കാര്യങ്ങള്‍ തുറന്ന് പറയാന്‍ പേടിയില്ല; ബാല

> **Lead Summary:** കുറച്ച് ദിവസങ്ങളായി ബാലയുടെ വിവാദമാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടുന്നത് . ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരെ ബാല വീണ്ടും രംഗത്ത്. ഉണ്ണി മുകുന്ദന്‍ കാരണം ഒരാള്‍ മരിച്ചിട്ടുണ്ട് എന്നാണ് ബാല പറയുന്നത്. ഇതിനെ കുറിച്ച് അന്വേഷിച്ച് നോക്കണം എന്നാണ് ഒരു അഭിമുഖത്തിനിടെ പറയുന്നത്.

## Article Content

കുറച്ച് ദിവസങ്ങളായി ബാലയുടെ വിവാദമാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധനേടുന്നത് . ഇപ്പോഴിതാ ഉണ്ണി മുകുന്ദനെതിരെ ബാല വീണ്ടും രംഗത്ത്. ഉണ്ണി മുകുന്ദന്‍ കാരണം ഒരാള്‍ മരിച്ചിട്ടുണ്ട് എന്നാണ് ബാല പറയുന്നത്. ഇതിനെ കുറിച്ച് അന്വേഷിച്ച് നോക്കണം എന്നാണ് ഒരു അഭിമുഖത്തിനിടെ പറയുന്നത്.

താന്‍ ആക്‌സിഡന്റായി ആശുപത്രിയില്‍ കിടക്കുമ്പോള്‍ കാശ് ചോദിച്ച് വിളിച്ചിരുന്നു എന്നാല്‍ അവന്‍ കട്ട് ചെയ്തു എന്നാണ് ബാല പറയുന്നത്. അവന്‍ ഇങ്ങനെ ചതിക്കുമെന്ന് താന്‍ വിചാരിച്ചില്ല.

ഡയറക്ടായി കുറേ തവണ ഇതേ കുറിച്ച് സംസാരിച്ചതാണ്. കൊല്ലത്ത് ഉണ്ണി കാരണം ഒരു പ്രൊഡ്യൂസര്‍ തൂങ്ങി മരിച്ചിട്ടുണ്ട്. നിങ്ങള്‍ അന്വേഷിക്കൂ. താന്‍ ആക്സിഡന്റായി ഹോസ്പിറ്റലില്‍ കിടന്നപ്പോള്‍ അവനോട് കാശ് ചോദിച്ചിരുന്നു. അതോടെ അവന്‍ കട്ട് ചെയ്തു.

പിന്നെ ചോദിച്ചിട്ടില്ല. തനിക്ക് കാര്യങ്ങള്‍ തുറന്ന് പറയാന്‍ പേടിയില്ല. ഉണ്ണി മുകുന്ദന്‍ തന്റെ സിനിമയില്‍ അഭിനയിച്ചതിന് ഒരു ലക്ഷം കൊടുത്തിരുന്നു. ഒന്നും വാങ്ങിയില്ലെന്ന് പറയുന്നത് കള്ളമാണ്. ഇതുകൊണ്ടാണ് ഈ ഫീല്‍ഡ് വെറുത്ത് പോവുന്നത്. പുള്ളി പറയുന്നതെല്ലാം കള്ളമാണ്.

സത്യം മാത്രമേ താന്‍ പറയാറുള്ളൂ. അതുപോലെ ഡബ്ബിംഗ് വേറാരെയോ വെച്ച് ചെയ്തുവെന്നും കേട്ടു, ഏത് സീന്‍? ആരെ വെച്ച്… താന്‍ സംസാരിക്കുമ്പോള്‍ തന്നെ അറിയാമല്ലോ തന്റെ വോയ്സ് ഇതാണ്. അവന്‍ പറയുന്നതൊന്നും ശരിയല്ല. ട്രോളിലൂടെ ഫേമസായതിന് ശേഷമാണ് പേമെന്റ് കൂട്ടിച്ചോദിച്ചതെന്ന് പറയുന്നത് കേട്ടിരുന്നു. താന്‍ സത്യം പറയുന്നുണ്ട്.

സിനിമയുടെ പ്രമോഷന്‍ ചടങ്ങിലേക്ക് തന്നെ വിളിച്ചിരുന്നില്ല. തന്നെ വിളിച്ചിരുന്നില്ല, വിളിക്കാതെ എങ്ങനെയാണ് പോവുന്നത്. റോഡില്‍ പോയി നിന്ന് എവിടെയാണ് പ്രസ്മീറ്റ് എന്ന് ചോദിക്കാന്‍ പറ്റുമോ, മനോജ് കെ ജയനൊക്കെ തന്നെ വിളിച്ച് ചോദിച്ചിരുന്നു എന്നാണ് ബാല പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84738/bala-says-one-person-has-died-because-of-unni-mukundan)