---
title: "പൃഥ്വിരാജ് ഗേ ആണെന്ന കാര്യം പ്രചരിപ്പിക്കുമെന്ന ഭീഷണി ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി സംവിധായകന്‍"
english_title: "There were threats to spread the word that Prithviraj was gay; Director with disclosure"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84714/there-were-threats-to-spread-the-word-that-prithviraj-was-gay-director-with-disclosure"
published_at: "2022-12-12T08:33:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6396a13fe75d3_prithviraj.jpg"
keywords: []
---

# പൃഥ്വിരാജ് ഗേ ആണെന്ന കാര്യം പ്രചരിപ്പിക്കുമെന്ന ഭീഷണി ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി സംവിധായകന്‍

> **Lead Summary:** സോഷ്യല്‍ മീഡിയയില്‍ സിനിമ റിവ്യൂ നടത്തുന്നവര്‍ക്ക് എതിരെ വീണ്ടും വിമര്‍ശനവുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. യൂട്യൂബില്‍ സിനിമ നിരൂപണവും റിവ്യൂവും നടത്തുന്നവരില്‍ കൂടുതല്‍ പേരും ക്വട്ടേഷന്‍ സംഘമാണെന്നും, മോശം റിവ്യൂ നല്‍കും എന്ന് പറഞ്ഞ് നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തുവരുണ്ടെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

## Article Content

സോഷ്യല്‍ മീഡിയയില്‍ സിനിമ റിവ്യൂ നടത്തുന്നവര്‍ക്ക് എതിരെ വീണ്ടും വിമര്‍ശനവുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. യൂട്യൂബില്‍ സിനിമ നിരൂപണവും റിവ്യൂവും നടത്തുന്നവരില്‍ കൂടുതല്‍ പേരും ക്വട്ടേഷന്‍ സംഘമാണെന്നും, മോശം റിവ്യൂ നല്‍കും എന്ന് പറഞ്ഞ് നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തുവരുണ്ടെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

മനോരമയോട് ആയിരുന്നു റോഷന്‍ ആന്‍ഡ്രൂസ് ഇക്കാര്യം പറഞ്ഞത്. മലയാളത്തില്‍ നല്ല റിവ്യൂ ചെയ്യുന്ന യൂട്യൂബ് നിരൂപകരും ഉണ്ട്. പക്ഷെ അവര്‍ വളരെ കുറവാണ്. കൂടുതല്‍ പേരും ക്വട്ടേഷന്‍ സംഘമാണ്. മോശം റിവ്യൂ നല്‍കും എന്ന് പറഞ്ഞ് നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തുന്നു.

എന്റെ സിനിമ ‘മുംബൈ പൊലീസ്’ ഇറങ്ങിയപ്പോള്‍ ഒരു നിരൂപകന്‍ 25,000 രൂപ നിര്‍മാതാവിനോട് വാങ്ങി. പണം കൊടുത്തില്ല എങ്കില്‍ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജ് ഗേ ആണെന്ന് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.

ഞങ്ങള്‍ ചാനലിന്റെ പ്രധാന വ്യക്തിയെ വിളിച്ചു. ഞങ്ങള്‍ക്കും പരിപാടി അവതരിപ്പിക്കേണ്ടേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി എന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

യൂട്യൂബ് നിരൂപകര്‍ തിയേറ്ററില്‍ ഇടിച്ചുകയറി ഇടവേളയില്‍ ആഭിപ്രായം ചോദിക്കുകയാണ്. പലര്‍ക്കും പല അഭിപ്രായം ആയിരിക്കും. ചിലര്‍ക്ക് ഇഷ്ടപ്പെടും ചിലര്‍ക്ക് ഇഷ്ടപ്പെടില്ല.

ഇഷ്ട പെടാത്തവരുടെ അഭിപ്രായം പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ഇവര്‍ നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തുകയാണ് പലരും ചെയ്യുക. ഇത്തരക്കാരെ തിയേറ്ററില്‍ കയറ്റാതിരിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ ശ്രദ്ധിക്കണം.

ഇക്കാര്യം ശ്രദ്ധിക്കാന്‍ നിര്‍മ്മായതാവും തിയേറ്റര്‍ ഉടമയുമായ ആന്റണി പെരുമ്പാവൂരിനോടും മറ്റും നേരിട്ട് അഭ്യര്‍ഥിമച്ചിട്ടുണ്ടെന്നും റോഷന്‍ ആന്ഡ്രൂസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/84714/there-were-threats-to-spread-the-word-that-prithviraj-was-gay-director-with-disclosure)