''സിനിമയുടെ നെഗറ്റീവ് റിവ്യൂ ഇടുന്നവര്‍ സാഡിസ്റ്റുകൾ''; സിനിമ നിരൂപകര്‍ക്ക് എതിരെ വിമർശനവുമായി റോഷന്‍ ആന്‍ഡ്രൂസ്

''സിനിമയുടെ നെഗറ്റീവ് റിവ്യൂ ഇടുന്നവര്‍ സാഡിസ്റ്റുകൾ''; സിനിമ നിരൂപകര്‍ക്ക് എതിരെ വിമർശനവുമായി റോഷന്‍ ആന്‍ഡ്രൂസ്
2022-12-11T20:33:00 | By Nourin Minara KM

കൊച്ചി: സോഷ്യല്‍ മീഡിയയിലെ സിനിമ നിരൂപകര്‍ക്ക് എതിരെ വീണ്ടും വിമര്‍ശനവുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്. സോഷ്യല്‍ മീഡിയയില്‍ സിനിമയുടെ നെഗറ്റീവ് റിവ്യൂ ഇടുന്നവര്‍ സാഡിസ്റ്റുകളാണ് എന്നാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.


സിനിമയില്‍ എത്താതെ പോയതിന്റെ നിരാശയാണ് ഇവര്‍ പ്രകടിപ്പിക്കുന്നതെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.സിനിമ നിരൂപണവും റിവ്യൂവും രണ്ടാണ്. പണ്ടും മാധ്യമങ്ങളില്‍ റിവ്യൂ വരാറുണ്ട്, അത് മാന്യമായിരുന്നു വ്യക്തിഹത്യ അല്ല. എന്നാല്‍ ഇപ്പോള്‍ റിവ്യൂവാണ്. ഇവിടെ റിവ്യൂ ചെയ്യുന്നവര്‍ സിനിമയില്‍ എത്താതെ പോയതിന്റെ നിരാശയാണ് പ്രകടിപ്പിക്കുന്നത്.

സാഡിസ്റ്റുകളാണ് ഇവര്‍ എന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.ഇവര്‍ സിനിമ പ്രേക്ഷകരുടെ പ്രതിനിധിയായി സ്വയം കരുതുന്നു. മലയാളത്തില്‍ നല്ല റിവ്യൂ ചെയ്യുന്ന യൂട്യൂബ് നിരൂപകരും ഉണ്ട്. പക്ഷെ അവര്‍ വളരെ കുറവാണ് എന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.ഇവര്‍ എന്റെ സിനിമയ്ക്ക് മാര്‍ക്കിടാന്‍ വരേണ്ടതില്ലെന്നും റോഷന്‍ പറഞ്ഞു.


അവര്‍ക്ക് അതിന് ആരാണ് അധികാരം നല്‍കിയത്. യൂട്യൂബ് വരുമാനത്തിന് വേണ്ടി സിനിമയെ കൊന്നു തിന്നേണ്ടതില്ലെന്നും റോഷന്‍ ആന്‍ഡ്രൂസ് കൂട്ടിച്ചേര്‍ത്തു.നിരൂപണം നടത്തുന്നവര്‍ ഇപ്പോള്‍ ക്വട്ടേഷന്‍ സംഘമാണെന്നും, മോശം റിവ്യൂ നല്‍കും എന്ന് പറഞ്ഞ് നിര്‍മ്മാതാക്കളെ ഭീഷണിപ്പെടുത്തുവരുണ്ടെന്നും റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു. യൂട്യൂബ് നിരൂപകര്‍ തിയേറ്ററില്‍ ഇടിച്ചുകയറി ഇടവേളയില്‍ ആഭിപ്രായം ചോദിക്കുകയാണ്.

ഇതില്‍ ഒരാള്‍ മോശം അഭിപ്രായം പറഞ്ഞാല്‍ ഇത് കാണിച്ച് നിര്‍മ്മാതാവിനെ ഭീഷണിപ്പെടുത്തുകയാണ് പലരും ചെയ്യുക. ഇത്തരക്കാരെ തിയേറ്ററില്‍ കയറ്റാതിരിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ ശ്രദ്ധിക്കണം.ഇക്കാര്യം ശ്രദ്ധിക്കാന്‍ നിര്‍മ്മാതാവും തിയേറ്റര്‍ ഉടമയുമായ ആന്റണി പെരുമ്പാവൂരിനോടും മറ്റും നേരിട്ട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും റോഷന്‍ ആന്‍ഡ്രൂസ് പറയുന്നു.അടുത്തകാലത്ത് റിവ്യൂകളെക്കുറിച്ച് പറഞ്ഞ് വിവാദത്തിലായ മോഹന്‍ലാല്‍, അഞ്ജലി മേനോന്‍, അല്‍ഫോണ്‍സ് പുത്രന്‍ എന്നിവരെ പിന്തുണച്ചും റോഷന്‍ ആന്‍ഡ്രൂസ് സംസാരിച്ചു.

Content Highlight: "Those who leave negative reviews of movies are sadists"; Roshan Andrews criticizes film critics

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup