---
title: "ഉണ്ണി മുകുന്ദൻ കാണിച്ച കണക്കിൽ താളപ്പിഴകളുണ്ട്;  അഞ്ജലി അമീർ "
english_title: "Unni Mukundan's figures show some glitches; Anjali Amir"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84430/unni-mukundans-figures-show-some-glitches-anjali-amir"
published_at: "2022-12-10T15:37:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63945abd8b978_anjali_ameer.jpg"
keywords: []
---

# ഉണ്ണി മുകുന്ദൻ കാണിച്ച കണക്കിൽ താളപ്പിഴകളുണ്ട്;  അഞ്ജലി അമീർ 

> **Lead Summary:** 'ഷെഫീക്കിന്റെ സന്തോഷം' സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടി അഞ്ജലി അമീർ. ബാലയെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞ അഞ്ജലി, ജൂനിയർ ആർടിസ്റ്റിനുവരെ 5000 രൂപ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള നടന് ദിവസം പതിനായിരം രൂപ കൊടുത്തു എന്നു പറയുന്നത് ശരിയല്ലെന്ന് പറയുന്നു.

## Article Content

'ഷെഫീക്കിന്റെ സന്തോഷം' സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി നടി അഞ്ജലി അമീർ. ബാലയെ പിന്തുണയ്ക്കുന്നു എന്ന് പറഞ്ഞ അഞ്ജലി, ജൂനിയർ ആർടിസ്റ്റിനുവരെ 5000 രൂപ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള നടന് ദിവസം പതിനായിരം രൂപ കൊടുത്തു എന്നു പറയുന്നത് ശരിയല്ലെന്ന് പറയുന്നു.

ഉണ്ണി മുകുന്ദൻ കാണിച്ച കണക്കിൽ താളപ്പിഴകളുണ്ടെന്നുമാണ് അഞ്ജലി അമീർ ആരോപിച്ചു. ‘‘ഞാൻ ശക്തമായി ബാലയെ പിന്തുണയ്ക്കുന്നു.

കാരണം ഒരു ജൂനിയർ ആർടിസ്റ്റിനു വരെ 3000 മുതൽ 5000 വരെ കിട്ടുന്ന കാലത്ത് ബാലയെപ്പോലുള്ള ഒരു നടന് ഉണ്ണി മുകുന്ദൻ ദിവസം പതിനായിരം രൂപയേ കൊടുത്തിട്ടുള്ളൂ എന്നും പറയുന്നതിലും ബാക്കി ഉള്ളവർക്ക് കൊടുത്ത പ്രതിഫലത്തിലും, കാണിക്കുന്ന കണക്കിലെ താളപ്പിഴകളും വച്ച് ഉണ്ണി മുകുന്ദൻ പറയുന്നതിൽ വശപ്പിശക് തോന്നുന്നു.

ബാലയ്ക്ക് ഒരുപക്ഷേ ഉണ്ണിയെപ്പോലെ സംസാരിച്ചു പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ലായിരിക്കും. പക്ഷേ അത് അയാളുടെ കഴിവുകേടായി കരുതരുത്.’’,എന്നാണ് അഞ്ജലി അമീർ ഫേസ്ബുക്കിൽ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84430/unni-mukundans-figures-show-some-glitches-anjali-amir)