---
title: "എത്രപേര്‍ വന്ന് തന്റെ കാല് പിടിച്ചു പറഞ്ഞു; തന്റെ മരണം വരെയും ചെയ്യും; ബാല"
english_title: "Actor Bala said that he talked to Unni Mukundan about the remuneration, but he did not pay it."
publisher: "moviemax.in"
canonical_url: "https://moviemax.in/news/84185/actor-bala-said-that-he-talked-to-unni-mukundan-about-the-remuneration-but-he-did-not-pay-it"
published_at: "2022-12-09T11:40:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392d1a4d1f15_bala_and_unnimukundhan.jpg"
keywords: []
---

# എത്രപേര്‍ വന്ന് തന്റെ കാല് പിടിച്ചു പറഞ്ഞു; തന്റെ മരണം വരെയും ചെയ്യും; ബാല

> **Lead Summary:** സോഷ്യൽ മീഡിയകളിൽ സജീവമാണ് നടൻ ബാല . ഇപ്പോഴിതാ നടൻ ബാല പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് . പ്രതിഫലത്തിന്റെ കാര്യം ഉണ്ണി മുകുന്ദനുമായി സംസാരിച്ചതാണ്, എന്നാല്‍ നല്‍കിയില്ലെന്ന് നടന്‍ ബാല. താന്‍ സത്യമാണ് പറഞ്ഞത്, കള്ളം പറയുന്നില്ല. അവന്‍ തന്റെ സുഹൃത്താണ്, ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്.

## Article Content

സോഷ്യൽ മീഡിയകളിൽ സജീവമാണ് നടൻ ബാല . ഇപ്പോഴിതാ നടൻ ബാല പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത് . പ്രതിഫലത്തിന്റെ കാര്യം ഉണ്ണി മുകുന്ദനുമായി സംസാരിച്ചതാണ്, എന്നാല്‍ നല്‍കിയില്ലെന്ന് നടന്‍ ബാല. താന്‍ സത്യമാണ് പറഞ്ഞത്, കള്ളം പറയുന്നില്ല. അവന്‍ തന്റെ സുഹൃത്താണ്, ഇപ്പോഴും സ്‌നേഹിക്കുന്നുണ്ട്.

അവന്റെ ചിന്താഗതി നന്നാകട്ടെ എന്ന് മാത്രമേ പറയുന്നുള്ളു എന്നാണ് ബാല പറയുന്നത്. ഉണ്ണി മുകുന്ദന്‍ കാശ് തന്നിട്ട് വേണ്ട തനിക്ക് ജീവിക്കാന്‍. ഇവരെ എല്ലാവരെക്കാളും താനാണ് കോടീശ്വരന്‍. ഈ ഭൂമിയില്‍ താന്‍ എത്ര ഓപ്പറേഷന്‍ നടത്തിയിട്ടുണ്ട്, എത്ര മക്കളെ സഹായിച്ചിട്ടുണ്ട്.

എന്നാല്‍ പ്രൊഡ്യൂസര്‍ എന്ന നിലയില്‍ പാവപ്പെട്ടവര്‍ക്ക് അവരുടെ സാലറി കൊടുക്കണം. അതാണ് താന്‍ സംസാരിച്ചത്. തന്റെ കാര്യം പോട്ടെ. തന്നെ എല്ലാവരും ചതിച്ചിട്ടുണ്ട്.

എന്നാല്‍ മറ്റുള്ളവര്‍ ചതിക്കപ്പെടരുത്. എത്രയോ പ്രാവശ്യം താന്‍ ഉണ്ണി മുകുന്ദനുമായി സംസാരിച്ചു. ഒരു ഘട്ടം കഴിഞ്ഞാല്‍ ഭിക്ഷ ചോദിക്കുന്നത് പോലെയായി പോകും. താന്‍ സത്യമാണ് പറഞ്ഞത്, താന്‍ കള്ളം പറയുന്നില്ല. അവനും ജീവിക്കട്ടെ, നന്നായി ജീവിക്കട്ടെ.

തന്റെ സുഹൃത്താണ് അവന്‍. കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ അവനെ മോശപ്പെടുത്തുന്നത് പോലെയാകും. ഇപ്പോഴും താന്‍ ഉണ്ണിയെ സ്‌നേഹിക്കുന്നുണ്ട്. അവന്റെ ചിന്താഗതി നന്നാകട്ടെ എന്ന് മാത്രമേ പറയുന്നുള്ളു. നാല് വര്‍ഷം കഴിഞ്ഞാണ് തന്റെ ഒരു പടം ഇറങ്ങുന്നത്.

എന്നിട്ടും താന്‍ ആയിരം കുട്ടികളെ പഠിപ്പിച്ചു. അത് ഈ മനുഷ്യന്മാരെ ഇഷ്ടമുള്ളത് കൊണ്ടാണ് ചെയ്തത്. പക്ഷെ ഓരോരുത്തര്‍ തന്റെ വീട്ടില്‍ വന്നു കരയുമ്പോള്‍ വിഷമം തോന്നും. അതുകൊണ്ട് താന്‍ തുറന്നു പറഞ്ഞു. എത്രപേര്‍ വന്ന് തന്റെ കാല് പിടിച്ചു പറഞ്ഞു ‘ഇങ്ങനെ ചതിച്ചു.. അങ്ങനെ ചതിച്ചു’ എന്ന്.

സിനിമയ്ക്ക് ഇത്രയും ലാഭം വന്നിട്ട് ഉണ്ണിക്ക് ഒരു കോടി 25 ലക്ഷം മുടക്കി ഡിഫന്‍ഡര്‍ കാര്‍ വാങ്ങാന്‍ പറ്റും, പക്ഷെ പാവങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. ഒന്നുമില്ലാതിരുന്ന കാലത്ത് മലയാളികള്‍ക്ക് വേണ്ടി താന്‍ നന്മ ചെയ്തിട്ടുണ്ട്. തന്റെ മരണം വരെയും ചെയ്യും. ഹോസ്പിറ്റല്‍ കെട്ടികൊണ്ടിരിക്കുകയാണ് താന്‍ എന്നാണ് ബാല ഒരു അഭിമുഖത്തില്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/84185/actor-bala-said-that-he-talked-to-unni-mukundan-about-the-remuneration-but-he-did-not-pay-it)