---
title: "തീപിടിച്ച് ഞങ്ങളുടെ വീട് കത്തി പോയി, അന്നൊന്നും എനിക്ക് ആ ബുദ്ധിമുട്ട് മനസിലായിട്ടില്ല; മറീന മൈക്കിള്‍"
english_title: "Actress Marina Michael spoke openly about the hardships she experienced in her life."
publisher: "moviemax.in"
canonical_url: "https://moviemax.in/news/83696/actress-marina-michael-spoke-openly-about-the-hardships-she-experienced-in-her-life"
published_at: "2022-12-06T16:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/638f1ed9e4d2e_mareena_maikkil.jpg"
keywords: []
---

# തീപിടിച്ച് ഞങ്ങളുടെ വീട് കത്തി പോയി, അന്നൊന്നും എനിക്ക് ആ ബുദ്ധിമുട്ട് മനസിലായിട്ടില്ല; മറീന മൈക്കിള്‍

> **Lead Summary:** ജീവിതത്തില്‍ താനനുഭവിച്ച കഷ്ടതകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മറീന മൈക്കിള്‍. എല്ലാവര്‍ക്കുമുള്ളത് പോലെ തന്റെയും എല്ലാ പ്രശ്‌നങ്ങളും തുടങ്ങുന്നത് വീട്ടില്‍ നിന്നാണെന്നാണ് മറീന പറയുന്നത്.

## Article Content

ജീവിതത്തില്‍ താനനുഭവിച്ച കഷ്ടതകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മറീന മൈക്കിള്‍. എല്ലാവര്‍ക്കുമുള്ളത് പോലെ തന്റെയും എല്ലാ പ്രശ്‌നങ്ങളും തുടങ്ങുന്നത് വീട്ടില്‍ നിന്നാണെന്നാണ് മറീന പറയുന്നത്.

അച്ഛനും അമ്മയും ലവ് മാരേജ് ആയിരുന്നു. അമ്മ ഹിന്ദുവും അച്ഛന്‍ ക്രിസ്ത്യനുമാണ്. അവര്‍ക്ക് സാമ്പത്തികമായി യാതൊരു ബാക്ഗ്രൗണ്ടും ഇല്ലതാനും.

കോഴിക്കോട് ആണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. തീപിടിച്ച് ഞങ്ങളുടെ വീട് കത്തി പോയി. പിന്നീട് ഇടവകക്കാര്‍ പിരിവിട്ട് പണിത് നല്‍കുകയായിരുന്നു.

അമ്മ തയ്യല്‍ക്കാരിയായിരുന്നു. പത്താം ക്ലാസ് വരെ ഞാന്‍ സ്ഥിരം കാണുന്ന കാഴ്ച ഞാന്‍ ഉറങ്ങാന്‍ പോകുമ്പോള്‍ എന്റെ അമ്മ തയ്ച്ചു കൊണ്ടിരിക്കുന്നതാണ്. പപ്പ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയിരുന്നു. എന്റെ ഒരു പ്രായം വരെ പപ്പയെ രാവിലെ ഒന്നും കാണാന്‍ കിട്ടില്ലായിരുന്നു. ഞാന്‍ പത്ത് ഒക്കെ കഴിഞ്ഞ സമയത്ത് പപ്പയുടെ ഒപ്പമുണ്ടായിരുന്ന ആള്‍ മരിച്ചു. പപ്പ ഡിപ്രഷനിലായി, പണിക്ക് പോകാതെ ആയി.

ഞങ്ങളെ കൂടാതെ പപ്പയുടെ രണ്ടു പെങ്ങന്മാരും വീട്ടില്‍ ഉണ്ടായിരുന്നു. അവരെ നോക്കേണ്ട ഉത്തരവാദിത്തവും ഉണ്ടായിരിന്നു. അന്നൊന്നും എനിക്ക് ആ ബുദ്ധിമുട്ട് മനസിലായിട്ടില്ല. പിന്നീട് ഞാന്‍ പള്ളിയിലെ ഓര്‍ക്കസ്ട്രയില്‍ പാടാന്‍ തുടങ്ങി. ചെറിയ തോതില്‍ ഒരു തുക കിട്ടും. രാത്രി ഞാനും പപ്പയും കൂടിയാണ് പരിപാടിക്ക് ഒക്കെ പോയി വരിക. മറീന പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/83696/actress-marina-michael-spoke-openly-about-the-hardships-she-experienced-in-her-life)