---
title: "ഭിക്ഷാടന മാഫിയയില്‍ നിന്നും തന്നെ രക്ഷിച്ചത് മമ്മൂട്ടിസാറാണ്; ജീവിത കഥ പറഞ്ഞ് ശ്രീദേവി"
english_title: "It was Mammootty who saved him from the begging mafia; Sridevi tells the story of her life"
publisher: "moviemax.in"
canonical_url: "https://moviemax.in/news/81650/it-was-mammootty-who-saved-him-from-the-begging-mafia-sridevi-tells-the-story-of-her-life"
published_at: "2022-11-23T13:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637ddafc0a7c6_MAMMOOTTY.jpg"
keywords: []
---

# ഭിക്ഷാടന മാഫിയയില്‍ നിന്നും തന്നെ രക്ഷിച്ചത് മമ്മൂട്ടിസാറാണ്; ജീവിത കഥ പറഞ്ഞ് ശ്രീദേവി

> **Lead Summary:** ഭിക്ഷടന മാഫിയയിൽ നിന്നും മമ്മൂട്ടി തന്നെ രക്ഷിച്ച കഥ പറഞ്ഞ് പാലക്കാട് കാവുശേരി സ്വദേശിനി ശ്രീദേവി.ഫ്‌ളവേഴ്‌സ് ചാനലിലെ ഷോയില്‍ സംസാരിക്കുമ്പോൾ ആയിരുന്നു സിനിമയെ വെല്ലുന്ന ജീവിതകഥ ശ്രീദേവി തുറന്നു പറഞ്ഞത്.

## Article Content

ഭിക്ഷടന മാഫിയയിൽ നിന്നും മമ്മൂട്ടി തന്നെ രക്ഷിച്ച കഥ പറഞ്ഞ് പാലക്കാട് കാവുശേരി സ്വദേശിനി ശ്രീദേവി.ഫ്‌ളവേഴ്‌സ് ചാനലിലെ ഷോയില്‍ സംസാരിക്കുമ്പോൾ ആയിരുന്നു സിനിമയെ വെല്ലുന്ന ജീവിതകഥ ശ്രീദേവി തുറന്നു പറഞ്ഞത്.

ഭിക്ഷ യാചിച്ചു നടന്ന എന്നെ ‘പട്ടാളം’ സിനിമയുടെ സെറ്റില്‍ വച്ച് കണ്ട മമ്മൂട്ടി ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റി പഠിപ്പിച്ചതിനെ കുറിച്ചാണ് ശ്രീദേവി പറയുന്നത്. ജനിച്ചുയടനെ ശ്രീദേവിയെ അമ്മ ഉപേക്ഷിച്ച് പോവുകയായിരുന്നു. തുടർന്ന് ഭിക്ഷാടന മാഫിയയുടെ ഭാഗമായ നാടോടിസ്ത്രീ തങ്കമ്മ ശ്രീദേവിയെ എടുത്ത് വളര്‍ത്തുകയായിരുന്നു.

പട്ടിണിയും നിരന്തരമായ ഉപദ്രവവും സഹിച്ച് ദുരിത ജീവിതം നയിക്കുന്നതിനിടെ ആറാം വയസിലാണ് ശ്രീദേവി മമ്മൂട്ടിയെ കാണുന്നത്. വിശപ്പു സഹിക്കാതെ ഒരു ദിവസം ‘പട്ടാളം’ സിനിമയുടെ ലൊക്കേഷനില്‍ ശ്രീദേവി ഭിക്ഷ ചോദിച്ച് ചെന്നു. ‘സാറേ.. എനിക്ക് വിശക്കുന്നു’ എന്നു പറഞ്ഞു കരഞ്ഞ് ഭിക്ഷ ചോദിച്ചു.

അന്ന് മമ്മൂട്ടി സർ ആണെന്ന് അറിഞ്ഞുകൊണ്ട് അല്ല ഭിക്ഷ യാചിച്ചത്. വിശപ്പ് കൊണ്ട് ചോദിച്ചതാണ്. എന്നാൽ എന്നെ കണ്ടതും മമ്മൂട്ടി സാറിന് സംശയം തോന്നി.കാരണം തനിക്ക് ഒപ്പം ഉണ്ടായിരുന്ന കുട്ടികളിൽ നിന്നും കാഴ്ചയില്‍ ഞാന്‍ വ്യത്യസ്തയായിരുന്നു.

ഇതോടെ അദ്ദേഹം കാര്യങ്ങള്‍ തിരക്കി. ആ ഏരിയയിലെ പൊതുപ്രവര്‍ത്തകരോട് തന്നെ കുറിച്ച് അന്വേഷിക്കാനും പറഞ്ഞു. അദ്ദേഹത്തിന്റെ അന്വേഷണത്തിൽ എനിക്ക് ആരും ഇല്ലെന്നും എന്നെ ഒരു നാടോടി സ്ത്രീ എടുത്തു വളര്‍ത്തുകയാണെന്നും ഭിക്ഷാടന മാഫിയയുടെ കീഴിലാണ് താനെന്നും അദ്ദേഹം മനസ്സിലാക്കി. പൊതുപ്രവർത്തകൻ ഇക്കാര്യം മമ്മൂട്ടിയെ അറിയിച്ചു.ശ്രീദേവിയെ രക്ഷിക്കണമെന്നുണ്ടെങ്കിലും ആരുടെയെങ്കിലും സഹായമില്ലാതെ പറ്റില്ലെന്നും അദ്ദേഹം മമ്മൂട്ടി സാറിനോട് പറഞ്ഞു.

എന്തുണ്ടെങ്കിലും ആ കുട്ടിയെ ഞാന്‍ ഏറ്റെടുക്കാം’ എന്നാണ് മമ്മൂട്ടി പറഞ്ഞത് എന്നാണ് ശ്രീദേവി പറഞ്ഞത്. പിന്നാലെ തന്നെ സ്കൂളിൽ ചേർത്തു. എന്നാൽ അന്ന് തമിഴ് മാത്രം സംസാരിക്കാന്‍ അറിയാമായിരുന്ന ഞാൻ സ്‌കൂളില്‍ ഏറെ ബുദ്ധിമുട്ടി. ഇക്കാര്യം അറിഞ്ഞ മമ്മൂട്ടി സർ എന്നെ ആലുവ ജനസേവ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യുകയായിരുന്നുവെന്നും ശ്രീദേവി പറഞ്ഞു.

മമ്മൂട്ടി സാറിന്റെ കെയര്‍ ഓഫില്‍ ആണ് താന്‍ ആലുവ ജനസേവയില്‍ എത്തിയത്. ജനസേവയില്‍ എത്തിയപ്പോള്‍ സന്തോഷമായി. അവിടെ നിറയെ അമ്മമാരും കുട്ടികളും കുഞ്ഞുവാവകളുമൊക്കെ ഉണ്ടായിരുന്നു. ജീവിതത്തില്‍ എല്ലാവരെയും കിട്ടിയ സന്തോഷമായിരുന്നുവെന്നും ശ്രീദേവി പറഞ്ഞു.

ശ്രീദേവിയുടെ വാക്കുകൾ കേട്ട് മമ്മൂട്ടിയുടെ നന്മയ്ക്ക് സല്യൂട്ട് അടിക്കുകയാണ് മലയാളികൾ. ശ്രീദേവിയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/81650/it-was-mammootty-who-saved-him-from-the-begging-mafia-sridevi-tells-the-story-of-her-life)