---
title: "തന്റെ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി സുരഭി ലക്ഷ്മി"
english_title: "Actress Surabhi Lakshmi opens up about her divorce."
publisher: "moviemax.in"
canonical_url: "https://moviemax.in/news/80582/actress-surabhi-lakshmi-opens-up-about-her-divorce"
published_at: "2022-11-16T16:34:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374c42267052_surabhi_lakshmi.jpg"
keywords: []
---

# തന്റെ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി സുരഭി ലക്ഷ്മി

> **Lead Summary:** തന്റെ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി സുരഭി ലക്ഷ്മി. 2014 ല്‍ ആണ് സുരഭിയും വിപിന്‍ സുധാകറും വിവാഹിതരായത്. 2017 ല്‍ ആയിരുന്നു വിവാഹ മോചനം.

## Article Content

തന്റെ വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി സുരഭി ലക്ഷ്മി. 2014 ല്‍ ആണ് സുരഭിയും വിപിന്‍ സുധാകറും വിവാഹിതരായത്. 2017 ല്‍ ആയിരുന്നു വിവാഹ മോചനം.

പരസ്പരം കൂടുതല്‍ മനസിലാക്കും മുന്‍പായിരുന്നു വിവാഹം.എന്നാല്‍ വിവാഹത്തിന് ശേഷം മനസിലായി ഒരുമിച്ചു ജീവിക്കാന്‍ ആകില്ല എന്ന് മനസിലാക്കിയപ്പോഴാണ് വിവാഹമോചനത്തിലേക്ക് എത്തിയതെന്നും നടി പറഞ്ഞു.

രണ്ടോ മൂന്നോ മാസത്തെ പരിചയം മാത്രമാണ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പരസ്പരം കൂടുതല്‍ മനസിലാക്കും മുന്‍പായിരുന്നു ആ വിവാഹം.എന്നാല്‍ വിവാഹത്തിന് ശേഷം ഞങ്ങള്‍ക്ക് മനസിലായി ഒരുമിച്ചു ജീവിക്കാനാകില്ല എന്ന്.

ബന്ധം മോശം അവസ്ഥയിലേക്ക് പോകുന്നു എന്ന് മനസിലാക്കിയപ്പോഴാണ് വിവാഹമോചനം തേടുന്നത്- സുരഭി മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. സുഹൃത്തുക്കള്‍ ആയാണ് പിരിഞ്ഞത്.

വിവാഹമോചനത്തിനായി കോടതി മുറിയില്‍ എത്തിയപ്പോള്‍ ജഡ്ജിക്ക് തന്നെ അത്ഭുതമായിരുന്നു. ഇവരാണോ പിരിയാന്‍ പോകുന്നത് എന്നായിരുന്നിരിക്കും ചിന്ത. ഡിവോഴ്സായ ശേഷം അടുത്തുള്ള ചായക്കടയില്‍ പോയി ചായ കുടിച്ച് ഒരു സെല്‍ഫിയും എടുത്താണ് ഞങ്ങള്‍ പിരിയുന്നത്.

പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് പിരിയുവാന്‍ തീരുമാനിച്ചത്. പരസ്പരമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ ഞങ്ങള്‍ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേര്‍പെടുത്തിയത്. എന്നായിരുന്നു ഡിവോഴ്‌സിനെക്കുറിച്ച് സുരഭി സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/80582/actress-surabhi-lakshmi-opens-up-about-her-divorce)