---
title: "മെസിക്കും നെയ്മറിനും റോണാള്‍ഡോയ്ക്കും ഒപ്പം പിഷാരടി, രസകരമായ കമന്റുകളുമായി മലയാളികള്‍"
english_title: "Pisharati with Messi, Neymar and Ronaldo, picture goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79472/pisharati-with-messi-neymar-and-ronaldo-picture-goes-viral"
published_at: "2022-11-10T08:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636c6464ecfb0_piisharadi.jpg"
keywords: []
---

# മെസിക്കും നെയ്മറിനും റോണാള്‍ഡോയ്ക്കും ഒപ്പം പിഷാരടി, രസകരമായ കമന്റുകളുമായി മലയാളികള്‍

> **Lead Summary:** പുള്ളാവൂര്‍ ചെറുപുഴയില്‍ ഉയര്‍ന്ന മെസ്സിയുടെയും റൊണാള്‍ഡോയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം ഈ ചിത്രങ്ങള്‍ ഇടം നേടിയിരുന്നു. ഫിഫ വരെ ഈ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

## Article Content

പുള്ളാവൂര്‍ ചെറുപുഴയില്‍ ഉയര്‍ന്ന മെസ്സിയുടെയും റൊണാള്‍ഡോയുടെയും നെയ്മറിന്റെയും കട്ടൗട്ടുകള്‍ ലോക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം ഈ ചിത്രങ്ങള്‍ ഇടം നേടിയിരുന്നു. ഫിഫ വരെ ഈ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു.

ചിത്രങ്ങള്‍ ശ്രദ്ധ നേടിയതോടെ പലരും തങ്ങളുടെ ചിത്രങ്ങളും ഈ ചിത്രങ്ങള്‍ക്ക് ഒപ്പം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു.ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് മെസ്സിക്കും റൊണാള്‍ഡോയ്ക്കും നെയ്മര്‍ക്കും ഒപ്പം ചെറുപുഴയില്‍ നില്‍ക്കുന്ന രമേശ് പിഷാരടിയുടെ ചിത്രമാണ്.

**

ഏതോ രസികന്‍ എഡിറ്റ് ചെയ്ത ചിത്രം രമേശ് പിഷാരടി തന്നെയാണ് സാമൂഹിക മാധ്യമങ്ങില്‍ പങ്കുവച്ചിരിക്കുന്നത്. ‘ഇത് ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം. വൈ ദിസ് മാന്‍ ഈസ് കോള്‍ഡ്’ എന്നാണ് ചിത്രം പങ്കുവച്ച് പിഷാരടി കുറിച്ചത്.

രമേഷ് പിഷാരടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ് . നിരവധി പേരാണ് രസകരമായ കമന്റുകളുമായി എത്തുന്നത്. ‘പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്താതെ മാറി നില്‍ക്കൂ’, ‘ലോക കപ്പിന് ഇടയില് ഒരു നാടന്‍ കപ്പ്’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

[https://www.facebook.com/RameshPisharodyofficial/posts/727638958720748**](https://www.facebook.com/RameshPisharodyofficial/posts/727638958720748)

മെസ്സി ആരാധകരമാണ് പുള്ളാവൂര്‍ പുഴയില്‍ ആദ്യം കട്ടൗട്ട് സ്ഥാപിച്ചത്. 30 അടി പൊക്കമുള്ള മെസ്സിയുടെ കട്ടൗട്ട് ആയിരുന്നു സ്ഥാപിച്ചത്. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ഇതിന്റെ വാര്‍ത്തയായിരുന്നു. പിന്നാലെ ബ്രസീല്‍ ആരാധകരെത്തി അതിലും വലുപ്പമുള്ള കട്ടൗട്ട് പുഴക്കരയില്‍ വെച്ചു.

40 അടി വലുപ്പമുള്ളതായിരുന്നു നെയ്മറിന്റെ കട്ടൗട്ട്. പിന്നാലെ പോര്‍ച്ചുഗീസ് താരം റൊണാള്‍ഡോയുടെ കട്ടൗട്ടും വയ്ക്കുകയായിരുന്നു. തുടര്‍ന്ന് ഫിഫ വേള്‍ഡ് കപ്പിന്റെ ഒഫീഷ്യല്‍ പേജിലും കട്ടൗട്ടുകളുടെ ചിത്രം ഇടം പിടിച്ചു. ‘ഫിഫ ലോകകപ്പ് ജ്വരം ഇന്ത്യയിലെ കേരളത്തില്‍ പടര്‍ന്നിരിക്കുന്നു’ എന്ന തലവാചകത്തോടെയാണ് ഫിഫ പുള്ളാവൂര്‍ പുഴയിലെ ചിത്രം പങ്കുവെച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/79472/pisharati-with-messi-neymar-and-ronaldo-picture-goes-viral)