---
title: "വീട്ടില്‍ പരതിയപ്പോള്‍ കിട്ടിയ 23 രൂപ കൊണ്ട് ഒരാഴ്ചയോളം കഴിച്ചു കൂട്ടിയിട്ടുണ്ട്; മഞ്ജു പത്രോസ് "
english_title: "He has spent about a week with the 23 rupees he got when he left home; Manju Patros"
publisher: "moviemax.in"
canonical_url: "https://moviemax.in/news/79428/he-has-spent-about-a-week-with-the-23-rupees-he-got-when-he-left-home-manju-patros"
published_at: "2022-11-09T20:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636bc0bfa0ece_manju_pathros.jpg"
keywords: []
---

# വീട്ടില്‍ പരതിയപ്പോള്‍ കിട്ടിയ 23 രൂപ കൊണ്ട് ഒരാഴ്ചയോളം കഴിച്ചു കൂട്ടിയിട്ടുണ്ട്; മഞ്ജു പത്രോസ് 

> **Lead Summary:** വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു പത്രോസ് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പിന്നീട് മറിമായം എന്ന പരിപാടിയിലൂടെയും അതിലൂടെ മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു മഞ്ജു. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായി എത്തിയതോടെ മലയാളികളുടെ സ്‌നേഹം മഞ്ജു പിടിച്ചു പറ്റിയത്. ഷോയ്ക്ക് പിന്നാലെ വലിയ ആരാധക വൃന്ദം താരത്തിനുണ്ടായിരുന്നു.

## Article Content

വെറുതെ അല്ല ഭാര്യ എന്ന ഷോയിലൂടെയാണ് മഞ്ജു പത്രോസ് മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പിന്നീട് മറിമായം എന്ന പരിപാടിയിലൂടെയും അതിലൂടെ മലയാള സിനിമയിലും സജീവമായി മാറുകയായിരുന്നു മഞ്ജു. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലെ മത്സരാര്‍ത്ഥിയുമായി എത്തിയതോടെ മലയാളികളുടെ സ്‌നേഹം മഞ്ജു പിടിച്ചു പറ്റിയത്. ഷോയ്ക്ക് പിന്നാലെ വലിയ ആരാധക വൃന്ദം താരത്തിനുണ്ടായിരുന്നു.

ഇപ്പോള്‍ അളിയന്‍സ് എന്ന ഹിറ്റ് പരമ്പരയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് മഞ്ജു. ഇപ്പോഴിതാ, ജീവിതത്തില്‍ സാമ്പത്തികമായി വളരെ മോശം അവസ്ഥ നേരിട്ടിട്ടുണ്ടെന്ന് പറയുകയാണ് മഞ്ജു പത്രോസ്.

വീട്ടില്‍ അവിടെയും ഇവിടെയും എല്ലാം പരതി കിട്ടിയ 23 രൂപ കൊണ്ട് ഒരാഴ്ചയോളം കഴിച്ചു കൂട്ടിയിട്ടുണ്ട് എന്നാണ് മഞ്ജു പറയുന്നത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയാല്‍ എന്തെങ്കിലും ചെലവ് വരുമോ എന്ന് ആലോചിച്ച് പുറത്തേക്ക് പോയില്ല.

കടം കൂടിയതോടെ കിഡ്‌നി വില്‍ക്കാനുള്ള ആലോചന വരെ നടത്തിയിരുന്നുവെന്നും മഞ്ജു പറഞ്ഞു. ജീവിതത്തില്‍ സാമ്പത്തികമായി വളരെ മോശം അവസ്ഥ നേരിട്ടിട്ടുണ്ട്. അന്നൊക്കെ എങ്ങിനെയെങ്കിലും കടബാദ്ധ്യതകള്‍ തീര്‍ന്ന് കിട്ടിയാല്‍ മതിയെന്നായിരുന്നു ആഗ്രഹം. അന്ന് രാത്രി കാലങ്ങളിലൊന്നും ഉറക്കം പോലും ഉണ്ടാവില്ല.

ആ ഇടയക്കാണ് ഒരു പത്ര പരസ്യത്തില്‍ കിഡ്‌നി ആവശ്യമുണ്ട് എന്ന പരസ്യം കണ്ടത്. രണ്ട് കിഡ്‌നിയുണ്ടല്ലോ സുനിച്ചാ, ഒന്ന് വിറ്റാലും സ്വസ്തമായി ജീവിക്കാമല്ലോ എന്ന് ഞാന്‍ പറഞ്ഞു. അത്രയധികം മോശമായിരുന്നു അവസ്ഥ എന്നും മഞ്ജു പറയുന്നു.

പലപ്പോഴും കറന്റ് ബില്ല് അടക്കാത്ത കാരണം ഫ്യൂസ് ഊരി കൊണ്ട് പോയ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും മഞ്ജു പറയുന്നു. ചിലപ്പോള്‍ കറണ്ട് ബില്‍ അടയ്ക്കാന്‍ പോലും പൈസ ഉണ്ടാവില്ല. അവസാനം അവര്‍ വന്ന് ഫ്യൂസ് ഊരി കൊണ്ട് പോയാല്‍ എവിടെ നിന്ന് എങ്കിലും കടം വാങ്ങി പോയി അടയ്ക്കും എന്നും താരം പറഞ്ഞു.

സീരിയലില്‍ നിന്ന് കിട്ടുന്ന പ്രതിഫലം ഒന്നിനും തികയില്ലായിരുന്നു. എട്ട് ലക്ഷം രൂപയോളം വരുന്ന കടം വീട്ടാനാണ് താന്‍ ബിഗ്ഗ് ബോസിലേക്ക് പോയത്. ബിഗ്ഗ് ബോസില്‍ പോയാല്‍ ഒരാഴ്ച കൊണ്ട് മടങ്ങാം എന്നാണ് കരുതിയത്.

പക്ഷെ 49 ദിവസം അവിടെ കഴിഞ്ഞു. ബിഗ്ഗ് ബോസ് ഷോ കാരണം സാമ്പത്തികമായി തനിക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചുവെന്നും താരം പറഞ്ഞു. എന്നാല്‍ ബിഗ് ബോസിന് പിന്നാലെ സിനിമയില്‍ അവസരം കുറഞ്ഞുവെന്നും നടി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/79428/he-has-spent-about-a-week-with-the-23-rupees-he-got-when-he-left-home-manju-patros)