പെണ്ണ് കാണലിന് പിന്നാലെ ഡിമാന്‍ഡ് വെക്കും, വിവാഹത്തെ കുറിച്ച് സുചിത്ര നായര്‍ പറഞ്ഞത്

പെണ്ണ് കാണലിന് പിന്നാലെ ഡിമാന്‍ഡ് വെക്കും, വിവാഹത്തെ കുറിച്ച് സുചിത്ര നായര്‍ പറഞ്ഞത്
2022-10-25T12:46:00 | By Susmitha Surendran

ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് സുചിത്ര നായര്‍ . ഇപ്പോഴിതാ താരത്തിന്റെ താരത്തിന്റെ വാക്കുകളാണ് ശ്രദ്ധനേടുന്നത് .നടിയുടെ ആരാധകർ മുഴുവൻ വിവാഹത്തെക്കുറിച്ചറിയനാണ് കാത്തിരുന്നത്.

എന്നാല്‍ പെണ്ണ് കാണാന്‍ വന്നിട്ട് വലിയ ഡിമാന്‍ഡുകള്‍ പറയുന്നവരെ കുറിച്ച് നടി പറഞ്ഞ വാക്കുകള്‍ വൈറലാവുകയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആനീസ് കിച്ചണ്‍ എന്ന ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് വിവാഹത്തെ കുറിച്ച് സുചിത്ര മനസ് തുറന്നത്. തന്റെ ചില കല്യാണാലോചനകള്‍ ഉറപ്പിക്കുക വരെ ചെയ്തിട്ടും മുടങ്ങി പോയിരുന്നുവെന്നാണ് സുചിത്ര പറയുന്നത്. 


ഇപ്പോള്‍ കല്യാണ ആലോചനകളൊന്നും നടക്കുന്നില്ലേ എന്നാണ് ആനി സുചിത്രയോട് ചോദിച്ചത്. 'ഇഷ്ടം പോലെ വരുന്നുണ്ട്, പക്ഷേ വേണ്ട. എന്തിനാണ് ഒരാളുടെ ജീവിതം നശിപ്പിക്കുന്നത്', എന്നായിരുന്നു സുചിത്രയുടെ മറുപടി. ആരുടെ ജീവിതമാണ് നശിക്കുന്നതെന്ന് ആനി വീണ്ടും ചോദിച്ചതോടെ കെട്ടുന്ന ആളുടെ എന്നായി സുചിത്ര. പെണ്‍കുട്ടികള്‍ ഇങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ ആണ്‍കുട്ടികളുടെ ജീവിതമെന്താവുമെന്ന് ആനി തമാശരൂപേണ പറയുന്നു. 

എന്നാല്‍ വിവാഹം ഉടനെ വേണ്ടെന്ന് തീരുമാനിക്കാന്‍ വേറൊരു കാരണം കൂടിയുണ്ടെന്നും സുചിത്ര പറയുന്നു. 'എനിക്ക് വരുന്ന ആലോചനകളില്‍ പലതും, പെണ്ണു കാണാന്‍ വന്ന് കല്യാണം ഏകദേശം ഉറപ്പിച്ച്, ഞാന്‍ അവരുടേതായി എന്ന് തോന്നുമ്പോഴെക്കും പതിയെ ഡിമാന്റുകള്‍ വയ്ക്കാന്‍ തുടങ്ങും.

ആദ്യം ഡാന്‍സ് കളിക്കുന്നത് നിര്‍ത്തണം, അഭിനയിക്കുന്നത് നിര്‍ത്തണം എന്നൊക്കെ പറയും. അഭിനയം പിന്നെയും നിര്‍ത്താം. ഇപ്പോള്‍ ചെയ്യുന്ന പ്രോജക്ട് അല്ലാതെ വേറൊന്നും ചെയ്യുന്നില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ ഡാന്‍സും നിര്‍ത്തണമെന്ന് പറഞ്ഞാല്‍ വിഷമം തോന്നില്ലേ? 


ചെറുപ്പം തൊട്ട് ഞാന്‍ ഇത് മാത്രമായി നടക്കുന്ന ഒരാളാണ്. അവര് പറയുന്നത് ഡാന്‍സുമായി ഇറങ്ങി നടക്കുന്ന ഭാര്യയെ വേണ്ടെന്നാണ് ഒരാള്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ വീട്ടില്‍ അമ്മയെയും അച്ഛനെയും കുടുംബവും നോക്കുന്ന ഒരു പെണ്ണിനെ മതിയെന്നാണ് പറഞ്ഞത്. പിന്നെ ഒരാള്‍ ചോദിച്ചത് ഈ ഫീല്‍ഡിലും സിനിമ ഫീല്‍ഡിലും ഏതെങ്കിലും ഒരാളുടെ കുടുംബം നന്നായിട്ട് പോകുന്നുണ്ടോന്ന്. എല്ലാവരും ഡിവോഴ്‌സായി പോവുകയല്ലേന്ന്. അപ്പോള്‍ ഞാന്‍ തിരിച്ച് ചോദിച്ചത്, ഇതിലൊന്നും പെടാത്ത ആള്‍ക്കാര്‍ ഡിവോഴ്സ് ആവുന്നില്ലേ എന്നാണ്',.

കല്യാണം ഉറപ്പിച്ചതിന് ശേഷം വേറൊരാള്‍ പറഞ്ഞത് നിന്നെ ഞാനല്ലാതെ വേറൊള്‍ ഇഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടമല്ലെന്നാണ്. അതുകൊണ്ട് നീ കണ്ണ് എഴുതരുത്, കണ്ണ് എല്ലാവരും ശ്രദ്ധിക്കും, ലിപ്സ്റ്റിക് ഇടരുത് ചുണ്ട് എല്ലാവരും ശ്രദ്ധിക്കും, മുടി അഴിച്ചിടരുത് മുടി എല്ലാവരും ശ്രദ്ധിക്കും സാരി ഉടുക്കരുത് ശരീരം എല്ലാവരും ശ്രദ്ധിക്കും എന്നൊക്കെയുള്ള ഡിമാന്‍ഡുകളാണ് പലരും മുന്നോട്ട് വെക്കുന്നത്. അവര് നടക്കുന്നത് വളരെ ഫ്രീക്കായിട്ടാണ്. പക്ഷേ നമ്മളങ്ങനെ പാടില്ലെന്നാണ് പലരുടെയും മനോഭാവമെന്ന് സുചിത്ര പറയുന്നു. 


Content Highlight: The words of the actress about those who come to see women and make huge demands are going viral.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup