---
title: "ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും അവളാണ്;  ബാലയുടെ വാക്കുകൾ ശ്രദ്ധനേടുന്നു "
english_title: "She is also the first to propose; Bala's words get attention"
publisher: "moviemax.in"
canonical_url: "https://moviemax.in/news/76251/she-is-also-the-first-to-propose-balas-words-get-attention"
published_at: "2022-10-24T12:14:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635634cbd613b_bala.jpg"
keywords: []
---

# ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും അവളാണ്;  ബാലയുടെ വാക്കുകൾ ശ്രദ്ധനേടുന്നു 

> **Lead Summary:** നടന്‍ ബാലയുടെ ദാമ്പത്യ ജീവിതം വീണ്ടും പരാജയപ്പെട്ടെന്ന തരത്തിലുള്ള കഥകളാണ് സോഷ്യല്‍ മീഡിയിയലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ഒരഭിമുഖത്തില്‍ ഭാര്യയെ നേരിട്ട് വിളിച്ച് നമ്മള്‍ തമ്മില്‍ പിണക്കത്തിലാണോന്ന് താരം ചോദിക്കുന്നുണ്ട്.

## Article Content

നടന്‍ ബാലയുടെ ദാമ്പത്യ ജീവിതം വീണ്ടും പരാജയപ്പെട്ടെന്ന തരത്തിലുള്ള കഥകളാണ് സോഷ്യല്‍ മീഡിയിയലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ഒരഭിമുഖത്തില്‍ ഭാര്യയെ നേരിട്ട് വിളിച്ച് നമ്മള്‍ തമ്മില്‍ പിണക്കത്തിലാണോന്ന് താരം ചോദിക്കുന്നുണ്ട്.

എലിസബത്ത് ഇല്ലെന്ന മറുപടിയും നല്‍കിയിരുന്നു. അതേ സമയം ബാലയ്ക്ക് വേണ്ടി ജീവന്‍ വരെ കൊടുക്കാന്‍ തയ്യാറായിട്ടുള്ള വ്യക്തിയാണ് ഭാര്യയായി വന്നതെന്ന് മുന്‍പ് നടന്‍ തന്നെ പറഞ്ഞിട്ടുണ്ട്. ഡിവോഴ്‌സ് വാര്‍ത്തകള്‍ക്കിടയില്‍ താരങ്ങളുടെ പഴയ അഭിമുഖം വൈറലാവുകയാണ്. 

കഴിഞ്ഞ വര്‍ഷമാണ് ബാലയുടെ രണ്ടാം വിവാഹം വലിയ രീതിയില്‍ ചര്‍ച്ചയാവുന്നത്. കൃത്യം ഒരു വര്‍ഷം കഴിഞ്ഞതിനുള്ളില്‍ വിവാഹമോചന വാര്‍ത്തകളും ചര്‍ച്ചയായി. ഇരുവരും ഒന്നാം വിവാഹവാര്‍ഷികത്തിന് പോസ്റ്റുകളൊന്നും ഇടാത്തതും ആശംസ അറിയിക്കാത്തതുമൊക്കെ എന്തുകൊണ്ടാണെന്ന് ചോദിച്ച് ആരാധകരെത്തി. ഒടുവില്‍ നടന്റെ വാക്കുകള്‍ കൂടി വന്നതോടെ സംഭവം സത്യമാണെന്ന അവസ്ഥയിലേക്ക് എത്തി. എന്നാല്‍ ബാലയെ ഏറെ സ്‌നേഹിക്കുന്ന ആളായിരുന്നു എലിസബത്ത്. 

ഡോക്ടറായ എലിസബത്തിനെ എങ്ങനെയാണ് കണ്ടുമുട്ടിയതെന്നും നിങ്ങളുടെ പ്രണയം എപ്പോഴായിരുന്നെന്നുമൊക്കെ ചോദ്യങ്ങള്‍ക്ക് ബാല മുന്‍പ് കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ പറഞ്ഞിരുന്നു. '

ഒന്നും നോക്കാതെ എന്നെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഒരു മനസാണ് എലിസബത്തിന്റേത്. എലിസബത്തില്‍ നിന്നും തന്നെ ആകര്‍ഷിച്ച ഏറ്റവും വലിയ സവിശേഷതയും അതാണ്. എലിസബത്തിന്റെ സ്നേഹത്തില്‍ നിഷ്‌കളങ്കമായ സൗന്ദര്യമുണ്ടെന്നും അതിന് മറ്റെന്തിനെക്കാളും വിലയുണ്ടെന്നും', ബാല പറഞ്ഞിരുന്നു. 

എലിസബത്തിന് പണ്ട് മുതലേ എന്നെ ഇഷ്ടമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ആദ്യം പ്രൊപ്പോസ് ചെയ്യുന്നതും അവളാണ്. ഇത് വേണോന്ന് ഞാന്‍ അവളോട് ചോദിച്ചിരുന്നു. ആളൊരു ഡോക്ടറാണെന്ന് അറിഞ്ഞപ്പോള്‍ ഇതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പുള്ളിക്കാരി അതിന് തയ്യാറായില്ല. എനിക്ക് വേണ്ടി ജീവന്‍ നല്‍കാനും തയ്യാറായി നില്‍ക്കുന്ന തരത്തിലുള്ള സ്നേഹമാണ് എലിസബത്ത് കാണിച്ചതെന്നും അതാണ് തന്നെ അവളിലേക്ക് അടുപ്പിച്ചതെന്നുമാണ് ബാല പറഞ്ഞത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/76251/she-is-also-the-first-to-propose-balas-words-get-attention)