---
title: "കബളിപ്പിച്ച് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ അണിയറപ്രവര്‍ത്തകര്‍ രംഗത്ത്  "
english_title: "Actors against the young man in the incident of cheating and acting in an obscene web series"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75862/actors-against-the-young-man-in-the-incident-of-cheating-and-acting-in-an-obscene-web-series"
published_at: "2022-10-22T10:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635378e4deda4_man.jpg"
keywords: []
---

# കബളിപ്പിച്ച് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ അണിയറപ്രവര്‍ത്തകര്‍ രംഗത്ത്  

> **Lead Summary:** കബളിപ്പിച്ച് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ അണിയറപ്രവര്‍ത്തകര്‍. 90% നഗ്‌നത പ്രദര്‍ശിപ്പിക്കേണ്ട ചിത്രമാണെന്നു ബോധ്യപ്പെടുത്തിയും കരാറില്‍ ഒപ്പിട്ട ശേഷവുമാണ് ഷൂട്ടിംഗ് തുടങ്ങിയതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം.

## Article Content

കബളിപ്പിച്ച് അശ്ലീല വെബ് സീരിസില്‍ അഭിനയിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ അണിയറപ്രവര്‍ത്തകര്‍. 90% നഗ്‌നത പ്രദര്‍ശിപ്പിക്കേണ്ട ചിത്രമാണെന്നു ബോധ്യപ്പെടുത്തിയും കരാറില്‍ ഒപ്പിട്ട ശേഷവുമാണ് ഷൂട്ടിംഗ് തുടങ്ങിയതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം.

വെങ്ങാനൂര്‍ സ്വദേശിയായ യുവാവ് ആണ് കഴിഞ്ഞ ദിവസം അശ്ലീല വെബ് സീരിസിനെതിരെ രംഗത്തെത്തിയത്. യുവാവിന്റെ പരാതിയില്‍ തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് പരാതിയില്‍ സംവിധായികയ്ക്ക് എതിരെയും ഒ.ടി.ടി പ്ലാറ്റ്‌ഫോം ഉടമകള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. താന്‍ വഞ്ചിച്ചതാണെന്നും സീരിസ് റിലീസ് ചെയ്താല്‍ ആത്മഹത്യ ചെയ്യും എന്നാണ് യുവാവ് പറഞ്ഞത്. എന്നാല്‍ 90% നഗ്‌നത പ്രദര്‍ശിപ്പിക്കേണ്ട ചിത്രമാണെന്നു ബോധ്യപ്പെടുത്തിയും കരാറില്‍ ഒപ്പിട്ട ശേഷവുമാണ് ഷൂട്ടിംഗ് തുടങ്ങിയതെന്നാണ് അണിയറക്കാരുടെ വാദം.

തെളിവായി കരാര്‍ ഒപ്പിടുന്നതിന്റെ വീഡിയോ ദൃശ്യവും പുറത്തുവിട്ടിട്ടുണ്ട്. സിനിമാ മേഖലയിലെ സുഹൃത്ത് വഴിയാണ് ഈ സിനിമയുമായി ബന്ധപ്പെടുന്നത്. അരുവിക്കരയിലെ വില്ലയിലായിരുന്നു ഷൂട്ടിംഗ്. ആദ്യ ദിനം 2 സീന്‍ എടുത്തു, കരാറിലും ഒപ്പിട്ടു. അതിന് ശേഷമാണ് ഇതര സംസ്ഥാനക്കാരിയായ നടിക്കൊപ്പം അശ്ലീല രംഗത്തില്‍ അഭിനയിക്കാന്‍ ആവശ്യപ്പെട്ടത്. വിസമ്മതിച്ചപ്പോള്‍ കരാര്‍ ഒപ്പിട്ടതിനാല്‍ ചെയ്‌തേ പറ്റൂവെന്നു സംവിധായിക നിര്‍ബന്ധിച്ചു.

ആദ്യമായി നായികൻ ആയതിനാല്‍ വായിച്ച് നോക്കാതെയാണ് കരാര്‍ ഒപ്പിട്ടത്. ഷൂട്ടിംഗ് മുടങ്ങിയാല്‍ നഷ്ടപരിഹാരമായി 5 ലക്ഷം രൂപ തരേണ്ടി വരുമെന്നു ഭീഷണിപ്പെടുത്തി. മറ്റു വഴിയില്ലാതെ അഭിനയിച്ചു. പ്രതിഫലമായി 20,000 രൂപയും ലഭിച്ചു എന്നാണ് യുവാവ് പറഞ്ഞത്. അതേസമയം, ഒരു യുവതിയും അശ്ലീല ചിത്രത്തിന്റെ അണിയറക്കാര്‍ ചതിയില്‍ പെടുത്തിയതെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/75862/actors-against-the-young-man-in-the-incident-of-cheating-and-acting-in-an-obscene-web-series)