---
title: "മമ്മൂട്ടി സര്‍ അന്‍പതിനായിരം രൂപ തന്ന; വെളിപ്പെടുത്തി  മോളി കണ്ണമാലി"
english_title: "Mammootty sir gave fifty thousand rupees; Molly Kannamali revealed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/75684/mammootty-sir-gave-fifty-thousand-rupees-molly-kannamali-revealed"
published_at: "2022-10-21T12:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635247a980424_moli.jpg"
keywords: []
---

# മമ്മൂട്ടി സര്‍ അന്‍പതിനായിരം രൂപ തന്ന; വെളിപ്പെടുത്തി  മോളി കണ്ണമാലി

> **Lead Summary:** വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് മോളി കണ്ണമാലി. മിനിസ്‌ക്രീനിലൂടെയായിരുന്നു മോളിയുടെ വരവ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെല്ലാം ഈ നടി അവതരിപ്പിച്ച കഥാപാത്രം ഇന്നും പ്രേക്ഷകര്‍ ആഘോഷിക്കാറുണ്ട്. ഇനി ബോളിവുഡിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് മോളി. താന്‍ ഒരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന കാര്യം മോളി തന്നെയാണ് അറിയിച്ചത്.

## Article Content

വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് മോളി കണ്ണമാലി. മിനിസ്‌ക്രീനിലൂടെയായിരുന്നു മോളിയുടെ വരവ്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിലെല്ലാം ഈ നടി അവതരിപ്പിച്ച കഥാപാത്രം ഇന്നും പ്രേക്ഷകര്‍ ആഘോഷിക്കാറുണ്ട്. ഇനി ബോളിവുഡിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് മോളി. താന്‍ ഒരു ഇംഗ്ലീഷ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്ന കാര്യം മോളി തന്നെയാണ് അറിയിച്ചത്.

സ്‌ക്രീനില്‍ വന്ന് പ്രേക്ഷകരെ ഒത്തിരി ചിരിപ്പിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഒരുപാട് കരഞ്ഞിട്ടുള്ള വ്യക്തി കൂടിയാണ് മോളി. അസുഖവും കടബാധ്യതയും എല്ലാം കൂടി ഒരു വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു മോളി. സിനിമയിലേക്ക് വരുന്നതിന് മുമ്പ് തന്നെ മോണിക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഒരു ഭാഗം തളര്‍ന്ന് കിടപ്പിലായിരുന്നു.

അവിടെ നിന്ന് രക്ഷപ്പെട്ട് സിനിമയിലെത്തി. അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഒരു അറ്റാക്ക് വന്നു. രണ്ടാമത്തെ അറ്റാക്ക് വന്നപ്പോഴാണ് താന്‍ മരണത്തെ മുന്നില്‍ കണ്ടതെന്ന് മോളില്‍ പറയുന്നു. ആ സമയത്ത് താന്‍ മരിച്ചു എന്നാണ് പലരും കരുതിയത് ,എന്നാല്‍ അവിടെ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്നു ഇതിനുശേഷം കടത്തില്‍പ്പെട്ടത്.

എനിക്ക് വയ്യാതെ കിടക്കുമ്പോള്‍ മമ്മൂട്ടി സര്‍ പറഞ്ഞ് വിട്ടത് പ്രകാരം ആന്റോ ജോസഫ് എനിക്ക് അന്‍പതിനായിരം രൂപ കൊണ്ടു തന്നിരുന്നു. മരുമകളുടെ സുഹൃത്തിന്റെ മാല പണയം വെച്ചാണ് ആശുപത്രിയില്‍ നിന്നും പുറത്ത് വന്നത്. അന്ന് ഞാന്‍ മമ്മൂക്കയോട് പണം കടം ചോദിച്ചതാണ്. അത് അല്ലാതെ ഒരു അഞ്ച് പൈസ ഞാന്‍ അദ്ദേഹത്തോട് ചോദിയ്ക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല മോളി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/75684/mammootty-sir-gave-fifty-thousand-rupees-molly-kannamali-revealed)