'വിമർശനങ്ങൾക്കായുള്ള വാതിൽ തുറന്നു കിടക്കുന്നു' - ലുക്മാൻ ചിത്രത്തെക്കുറിച്ച് സംവിധായകൻ

'വിമർശനങ്ങൾക്കായുള്ള വാതിൽ തുറന്നു കിടക്കുന്നു' - ലുക്മാൻ ചിത്രത്തെക്കുറിച്ച് സംവിധായകൻ
Oct 27, 2021 05:35 PM | By Susmitha Surendran

ഓപ്പറേഷൻ ജാവയുടെ വിജയത്തിന് ശേഷം ലുക്മാനൊപ്പം,സുധി കോപ്പയും,ശ്രീജാദാസും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'നോ മാൻസ് ലാൻഡ്' എന്ന ചിത്രത്തെക്കുറിച്ചു കമന്റ് ചെയ്യുന്നത് നവാഗത സംവിധായകൻ ജിഷ്ണു ഹരീന്ദ്ര വർമയാണ്. മറ്റെല്ലാം മാറ്റി വെച്ചു സിനിമയ്ക്ക് പിന്നാലെയുള്ള ഓട്ടം തുടങ്ങിയിട്ട് ഒരു വ്യാഴവട്ടക്കാലം തികയുന്ന ജിഷ്ണുവും കൂട്ടുകാരും ബിഗ് സ്‌ക്രീൻ സ്വപ്നങ്ങളുമായി മലയാളി സ്വീകരണ മുറികളിലേക്ക് എത്തുന്നത് 'നോ മാൻസ് ലാൻഡ്' എന്ന ഡ്രാമാ ത്രില്ലറിനൊപ്പമാണ്.

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്, ഞങ്ങൾ ഒരുകൂട്ടം ചെറുപ്പക്കാരുടെ മാസങ്ങളുടെ അധ്വാനമാണ്, എങ്കിലും കോംപ്രമൈസുകൾ ഇല്ലാതെ മനസിൽ കണ്ട സിനിമ തന്നെയാണ് സ്ക്രീനിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്, അതിൽ നിന്ന് അണുവിട മാറാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

സിനിമ പുറത്തു വന്ന ശേഷം പൊളിറ്റിക്കൽ കറക്റ്റ്നസും, സിനിമയിലെ ഓരോ വരികളും ചർച്ച ചെയ്യപ്പെട്ടേക്കാം. ആ ചർച്ചകൾക്കും, അതിലൂടെ വരുന്ന അഭിപ്രായങ്ങൾക്കും, വിമർശനങ്ങൾക്കും വേണ്ടി കാത്തിരിക്കുകയാണ്, ജിഷ്‌ണു കൂട്ടിച്ചേർത്തു. കാണാൻ കാത്തിരുന്ന വളരെ വ്യത്യസ്തമായ ഒരു നായക വേഷത്തിലൂടെ ലുക്മാൻ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ സുധി കോപ്പ മറ്റൊരു സുപ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നു. 'നോ മാൻസ് ലാൻഡി' ൽ നിറഞ്ഞു നിൽക്കുന്ന നായികാ കഥാപാത്രം ചെയ്തിരിക്കുന്നത് പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ശ്രീജാ ദാസാണ്.

രാത്രിയുടെ വന്യതയും, നിഗൂഡതയും ക്യാമറാ കണ്ണിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് പവി കെ പവനാണ്. വ്യത്യസ്തമായ ഒരു പ്രമേയത്തെ പുതുമയോടെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് പീരുമേട് പശ്ചാത്തലമാകുന്നു. ആറ് ഗാനങ്ങൾ നിറഞ്ഞ ഈ ചിത്രത്തിലെ മൂന്ന് ഗാനങ്ങൾ ഇംഗ്ലീഷ് ഗാനങ്ങളാണ് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ഷെഫിൻ മായന്റെ കഠിനാധ്വാനം സൗണ്ട് ഡിസൈനിൽ പ്രതിഫലിക്കുന്ന ഈ ചിത്രത്തിന് ജീവൻ നല്കുന്ന ശബ്ദം, അതിന് ചേർന്ന ഒരു പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തണമെന്ന സംവിധായകന്റെ നിർബന്ധം ഒടുവിൽ പൂവണിയുന്നത് ആമസോൺ പ്രൈമിലൂടെയാണ്. നവംബർ ആദ്യ വാരത്തോടെ ആമസോൺ പ്രൈമിൽ റിലീസിന് എത്തുന്നു.

'The door to criticism is open' - Director Lukman on the film

Next TV

Related Stories
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

Apr 26, 2024 03:37 PM

#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ...

Read More >>
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

Apr 26, 2024 11:53 AM

#mezhathurmohanakrishnan | സിനിമാ, സീരിയൽ താരം മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

‘കാരുണ്യ’ത്തിലെ വേഷം ശ്രദ്ധേയമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലും...

Read More >>
Top Stories