ആരു പറഞ്ഞാലും വിഷയത്തില്‍ ശക്തമായി പ്രതികരിക്കും, ശ്രീനാഥ് ഭാസി വിഷയത്തില്‍ ജി. സുരേഷ് കുമാര്‍

ആരു പറഞ്ഞാലും വിഷയത്തില്‍ ശക്തമായി പ്രതികരിക്കും,  ശ്രീനാഥ് ഭാസി വിഷയത്തില്‍ ജി. സുരേഷ് കുമാര്‍
Oct 6, 2022 04:56 PM | By Susmitha Surendran

നടന്‍ ശ്രീനാഥ് ഭാസിയെ വിലക്കിയതില്‍ മമ്മൂട്ടി നടത്തിയ പ്രതികരണത്തിനെതിരെ നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍. മമ്മൂട്ടിയല്ല ആരു പറഞ്ഞാലും ഇത്തരം വൃത്തികേട് കാട്ടുന്നവരെ തങ്ങള്‍ വിലക്കും.

ആരുടേയും അന്നം മുട്ടിക്കുന്നവനല്ല മറിച്ച് എല്ലാവര്‍ക്കും അന്നം നല്‍കുന്നവനാണ് നിര്‍മ്മാതാവെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓണ്‍ലൈന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

മമ്മൂട്ടി കാര്യങ്ങള്‍ പൂര്‍ണ്ണമായി മനസിലാക്കിയ ശേഷമാണോ പ്രതികരിച്ചത് എന്ന് തനിക്ക് സംശയമുണ്ട്. കാര്യങ്ങള്‍ മനസിലാക്കിയ ശേഷം മാത്രം മമ്മൂട്ടിയെ പോലൊരാള്‍ പ്രതികരിക്കണമായിരുന്നു. നടന്റെ പ്രതികരണത്തിന് പിന്നാലെ തന്നോട് പല മാധ്യമ പ്രവര്‍ത്തകരും ചോദ്യങ്ങളുമായി വന്നിരുന്നു.സുരേഷ് കുമാര്‍ വ്യക്തമാക്കി.

ആരു പറഞ്ഞാലും വിഷയത്തില്‍ തങ്ങള്‍ ശക്തമായി പ്രതികരിക്കും. അതിന് ആരെയും തങ്ങള്‍ ഭയപ്പെടുന്നില്ല. പണ്ട് തിലകന്‍ ഉള്‍പ്പടെയുള്ള പല അഭിനേതാക്കളെയും താരങ്ങളുടെ സംഘടനായ അമ്മ വിലക്കിയിട്ടുണ്ട്. അന്ന് നിര്‍മ്മാതാക്കളുടെ സംഘടന അതിനെ ചോദ്യം ചെയ്തിട്ടില്ല.

അതേപോലെ അന്തസ്സുള്ള നിലപാട് മറ്റുള്ളവരില്‍ നിന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മമ്മൂട്ടി ശ്രീനാഥ് ഭാസി വിഷയത്തില്‍ പ്രതികരിച്ചത്.

ഒരു നടനേയും വിലക്കാന്‍ പാടില്ല എന്നും മമ്മൂട്ടി പറഞ്ഞു. വിലക്കിയിട്ടില്ല എന്നാണ് ഞാന്‍ അറിയുന്നത്. അങ്ങനെയല്ല എങ്കില്‍ ആരേയും ജോലിയില്‍ നിന്ന് വിലക്കാന്‍ പാടില്ലല്ലോ, നമ്മളെന്തിനാ അന്നം മുട്ടിക്കുന്നത് എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

Whoever says it will react strongly on the issue, G. on the issue of Srinath Bhasi. Suresh Kumar

Next TV

Related Stories
#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

Apr 19, 2024 01:53 PM

#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

അയാള്‍ക്ക് പതിനാറ് ടേക്ക് പോകേണ്ടി വന്നിരുന്നു. തനിക്ക് പത്ത് ടേക്കേ വേണ്ടി വന്നുള്ളൂവെന്നാണ് മാല പാര്‍വ്വതി...

Read More >>
#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

Apr 19, 2024 09:41 AM

#aavesham | ‘എടാ മോനെ’, ‘ആവേശം’ ഒട്ടും കുറയുന്നില്ല; ഒരാഴ്ചത്തെ കളക്ഷൻ

ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍,...

Read More >>
#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

Apr 18, 2024 02:57 PM

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍...

Read More >>
#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

Apr 18, 2024 08:59 AM

#BalramMattannur | പ്രശസ്ത തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബൽറാം മട്ടന്നൂർ അന്തരിച്ചു

മുയൽ ഗ്രാമം, രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യ കൃതികൾ), ബലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ...

Read More >>
#UnniMukundan  |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

Apr 18, 2024 07:17 AM

#UnniMukundan |ഞാനാണ് ദൈവം; ഇത്രയൊക്കെയായി‌ട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ

രാഷ്ട്രീയ താൽപര്യം തനിക്ക് കരിയറിൽ ഇല്ലെന്ന് ആവർത്തിച്ചെങ്കിലും വിമർശകർ ഈ വാദത്തെ എതിർക്കുന്നു....

Read More >>
Top Stories










News Roundup