---
title: "ശ്രീനാഥ് ഭാസിയുടെ വിലക്ക്; തൊഴിൽ നിഷേധം തെറ്റെന്ന് മമ്മൂട്ടി"
english_title: "Banning of Srinath Bhasi; Mammootty says job denial is wrong"
publisher: "moviemax.in"
canonical_url: "https://moviemax.in/news/72441/banning-of-srinath-bhasi-mammootty-says-job-denial-is-wrong"
published_at: "2022-10-04T13:03:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633be35b68dd5_mammootty_and_sreenad_basi.jpg"
keywords: []
---

# ശ്രീനാഥ് ഭാസിയുടെ വിലക്ക്; തൊഴിൽ നിഷേധം തെറ്റെന്ന് മമ്മൂട്ടി

> **Lead Summary:** നടൻ ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ‌ വിലക്കേർപ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടി. നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു.

## Article Content

നടൻ ശ്രീനാഥ് ഭാസിയ്ക്ക് സിനിമയിൽ‌ വിലക്കേർപ്പെടുത്തിയ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനത്തെ വിമർശിച്ച് നടൻ മമ്മൂട്ടി. നടനെ വിലക്കാൻ പാടില്ലെന്നും തൊഴിൽ നിഷേധം തെറ്റാണെന്നും മമ്മൂട്ടി പറഞ്ഞു.

വിലക്ക് പിൻവലിച്ചു എന്നാണ് താൻ മനസ്സിലാക്കുന്നതെന്നു൦ മമ്മൂട്ടി പറയുന്നു. റോഷാക്ക് സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലായിരുന്നു നടന്റെ പ്രതികരണം.

ഓൺലൈൻ ചാനൽ അവതാരകയോട് അപമര്യാദയായി പെരുമാറിയ കേസിന് പിന്നാലെയാണ് നിർമ്മാതാക്കളുടെ സംഘടന ശ്രീനാഥ് ഭാസിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ഖത്തറില്‍ നടന്ന പരിപാടിയിലും വിഷയത്തില്‍ മമ്മൂട്ടി പ്രതികരിച്ചിരുന്നു. ഓരോരുത്തരും ഓരോ ചോദ്യങ്ങളും ഓരോരുത്തരും അവരവര്‍ക്കുള്ള മറുപടിയുമാണ് പറയുന്നത്.

അതിനെ നമുക്ക് നിയന്ത്രിക്കാനോ സെന്‍സര്‍ ചെയ്യാനോ കഴിയില്ല. അതിന് സാമാന്യമായ ഒരു ധാരണയാണ് വേണ്ടത്. ചര്‍ച്ചകള്‍ നടക്കട്ടെ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞിരുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/72441/banning-of-srinath-bhasi-mammootty-says-job-denial-is-wrong)