---
title: "ദിവസങ്ങൾക്കു മുൻപ് ആശുപത്രിയിൽ പോയപ്പോൾ അദ്ദേഹത്തെ കാണുവാൻ അവർ സമ്മതിച്ചില്ല;  സുരേഷ് ഗോപി"
english_title: "What Suresh Gopi Kodiyeri said about Balakrishnan is going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/72148/what-suresh-gopi-kodiyeri-said-about-balakrishnan-is-going-viral"
published_at: "2022-10-02T17:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6339785d0af12_suresh_gopi.jpg"
keywords: []
---

# ദിവസങ്ങൾക്കു മുൻപ് ആശുപത്രിയിൽ പോയപ്പോൾ അദ്ദേഹത്തെ കാണുവാൻ അവർ സമ്മതിച്ചില്ല;  സുരേഷ് ഗോപി

> **Lead Summary:** കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടർന്ന് തന്റെ പുതിയ സിനിമയുടെ വിജയാഘോഷ പരിപാടികൾ മാറ്റിവച്ചിരിക്കുകയാണ് നടൻ സുരേഷ് ഗോപി. ലൈവിൽ വന്ന് അദ്ദേഹം ഇതിനെക്കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു.

## Article Content

കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തെ തുടർന്ന് തന്റെ പുതിയ സിനിമയുടെ വിജയാഘോഷ പരിപാടികൾ മാറ്റിവച്ചിരിക്കുകയാണ് നടൻ സുരേഷ് ഗോപി. ലൈവിൽ വന്ന് അദ്ദേഹം ഇതിനെക്കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കുകയും ചെയ്തു.

കേരളത്തിലെ പൊലീസ് സംവിധാനത്തിൽ വിപ്ലവാത്മകമായ മാറ്റങ്ങൾ കൊണ്ടുവന്ന പൂർവ്വ ആഭ്യന്തരമന്ത്രി എന്ന നിലയിലാണ് അദ്ദേഹത്തെ നമ്മൾ ഓർക്കുന്നത് എന്ന് സുരേഷ് ഗോപി പറയുന്നു.

**

കഴിഞ്ഞ 25 വർഷമായി അദ്ദേഹവുമായി അപൂർവ്വമായ ഒരു വ്യക്തി ബന്ധം കാത്തുസൂക്ഷിക്കുന്നുണ്ട് എന്നും സുരേഷ് ഗോപി പറയുന്നു. ഒരു സരസനായ മനുഷ്യൻ എന്നാണ് സുരേഷ് ഗോപി അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.

ഒരു ജേഷ്ഠ സഹോദരനെ പോലെയാണ് അദ്ദേഹം എന്നും താരം വ്യക്തമാക്കി. തൻറെ സുഹൃത്തുക്കൾ കൂടിയായ അദ്ദേഹത്തിൻറെ മക്കൾ സഹധർമ്മിണി എന്നിവരോടൊപ്പം വേദനയിൽ പങ്കുചേരുന്നു എന്നും താരം പറഞ്ഞു.

[https://www.facebook.com/ActorSureshGopi/videos/486089200058980/?t=26**](https://www.facebook.com/ActorSureshGopi/videos/486089200058980/?t=26)

കണ്ണീരാഞ്ജലി ചെലുത്തി കൊണ്ടാണ് ലൈവ് അവസാനിപ്പിക്കുന്നത് എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ഇതിനിടയിലാണ് തനിക്ക് കഴിഞ്ഞദിവസം ഉണ്ടായ ഒരു അനുഭവം അദ്ദേഹം പരാമർശിച്ചത്. ദിവസങ്ങൾക്കു മുൻപ് ചെന്നൈയിൽ പോയപ്പോൾ അദ്ദേഹത്തെ ആശുപത്രിയിൽ കാണുവാനുള്ള ഒരു ശ്രമം നടത്തിയിരുന്നു എന്ന് സുരേഷ് ഗോപി പറഞ്ഞു.

എന്നാൽ ഡോക്ടർമാർ അതിന് അനുവദിക്കുന്നില്ല എന്ന് ബിനോയ് അറിയിച്ചു. അണുബാധയുണ്ടായാലോ എന്നുള്ള ഭയമായിരുന്നു കാരണം. ഒന്ന് കാണണം എന്നുള്ള തൻറെ ആഗ്രഹം നടന്നില്ല. ഇപ്പോൾ അതൊരു വേദനയായി എന്നും സുരേഷ് ഗോപി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/72148/what-suresh-gopi-kodiyeri-said-about-balakrishnan-is-going-viral)