---
title: "അവാർഡിൻ്റെ ആഘോഷം; 'ഡിയർ വാപ്പി'യുടെ ലൊക്കേഷനിൽ നായിക അനഘയ്ക്ക് സർപ്രയ്സ് മധുരം"
english_title: "Award Celebration; A sweet surprise for heroine Anagha at the location of Dear Vaappi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/71845/award-celebration-a-sweet-surprise-for-heroine-anagha-at-the-location-of-dear-vaappi-new"
published_at: "2022-09-30T22:44:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6337291b10d61_ANAKHA.jpg"
keywords: []
---

# അവാർഡിൻ്റെ ആഘോഷം; 'ഡിയർ വാപ്പി'യുടെ ലൊക്കേഷനിൽ നായിക അനഘയ്ക്ക് സർപ്രയ്സ് മധുരം

> **Lead Summary:**  'തിങ്കളാഴ്ച നിശ്ചയം' എന്ന മലയാള സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനഘ നാരായണൻ . ഏതൊരു കഥാപാത്രവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കും എന്നത് താരത്തിന്റെ ഒരു പ്രത്യേകത തന്നെയാണ്.

## Article Content

 'തിങ്കളാഴ്ച നിശ്ചയം' എന്ന മലയാള സിനിമയിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അനഘ നാരായണൻ . ഏതൊരു കഥാപാത്രവും അനായാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കും എന്നത് താരത്തിന്റെ ഒരു പ്രത്യേകത തന്നെയാണ്.

കാഞ്ഞങ്ങാട് സ്വദേശിനിയായ താരം സ്കൂൾ കാലഘട്ടം മുതൽ തന്നെ മോണോ ആക്ടിലും നാടകങ്ങളിലും ഒക്കെ സജീവമായി പങ്കെടുത്തിരുന്നു. അനഘ പഠനക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദ വിദ്യാർത്ഥിനിയാണ്.

ഇപ്പോഴിതാ താരത്തെത്തേടി ഒരു സന്തോഷം എത്തിയിരിക്കുകയാണ്. 68മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് ദില്ലിയിൽ വെച്ച്‌ രാഷ്ട്രപതി ദ്രൗപദി മുർമു വിതരണം ചെയ്തു . അതിൽ മികച്ച മലയാള സിനിമയായി തിരഞ്ഞെടുത്തത് നടി അനഘ നായികയായ തിങ്കളാഴ്‍ച നിശ്ചയം ആണ് . ഇതിന്റെ സന്തോഷം താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ഡിയർ വാപ്പിയുടെ ലൊക്കേഷനിൽ ആഘോഷിച്ചു .

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ ചിത്രമായും സെന്ന ഹെഗ്‌ഡെ രചനയും സംവിധാനവും നിർവ്വഹിച്ച് 2021-ൽ പുറത്തിറങ്ങിയ ഒരു മലയാള ഹാസ്യ ചലച്ചിത്രമായ 'തിങ്കളാഴ്ച നിശ്ചയം' തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓഡിഷനിലൂയാണ് ആദ്യ സിനിമയായ 'തിങ്കളാഴ്ച നിശ്ചയത്തിൽ' നായികയായി അനഘ നാരായണൻ തിരഞ്ഞെടുക്കപ്പെട്ടത്.

 

> നായിക കഥാപാത്രത്തിന്റെ വിവാഹ നിശ്ചയവുമായി ബന്ധപ്പെട്ട ഈ കഥ ചിത്രം കേരള ഐ എഫ് എഫ് കെ ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധേയമായിരുന്നു. അനഘ നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ "ഡിയർ വാപ്പി"യുടെ ചിത്രീ കരണം കോഴിക്കോട്- കണ്ണൂർ ജില്ല കളിലായി പുരോഗമിക്കുകയാണ്.

ലാൽ, മണിയൻ പിള്ള രാജു, തുടങ്ങിയവർ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തിൽ മണിയം പിള്ള രാജുവിൻ്റെ രണ്ടാമത്തെ മകനും ചലചിത്ര നടനുമായ നിരഞ്ജ് മണിയൻപിള്ള രാജു ആണ് നായകൻ. ഗ്രാമീണ പശ്ച്ചാത്തലത്തിൽ മലബാറിലെ മുസ്ലിം കുടുംബത്തിൻ്റെ കഥ പറയുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ നാദാപുരം വളയത്തെ കല്ലുനിര ഗ്രാമമാണ്.

> രണ്ടാഴ്ച്ചയായി ഇവിടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നായികാ പ്രാധാന്യമുള്ള ചിത്രത്തിൻ്റെ  അഭിനയ തിരക്കിലാണ് നടി അനഘ. കഴിഞ്ഞ വർഷം അഭിനയിച്ച "തിങ്കഴ്ച്ച നിശ്ചയം " സിനിമക്ക് ലഭിച്ച ദേശീയ അവാർഡ് ഇന്ന് അണിയറ പ്രവർത്തകർ ഏറ്റുവാങ്ങുമ്പോൾ അവർക്കൊപ്പം ആഹ്ലാദ നിമിഷങ്ങൾ പങ്കുവെക്കാനുള്ള അവസരം നഷ്ടമായ വിഷമം അറിയിക്കാതെ സർപ്രയിസ് പാർടി ഒരുക്കി വാപ്പിയുടെ നിർമ്മാതാവും സംവിധായകനും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ.

കേക്കുമുറിച്ചുള്ള ആഘോഷത്തിൽ കല്ലുനിരവാസികളും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷും അനഘയുടെ അമ്മയും പങ്കെടുത്തു.

ഡിയർ വാപ്പിയുകട തിരക്കഥാകൃത്തും സംവിധായകൻ ഷാൻ തുളസീധരൻ, നടൻ നിരഞ്ച് മണിയൻ പിള്ള രാജു, പ്രൊഡഷൻ കൺട്രോളർ ജാവേദ് ചെമ്പ്, ക്യാമറാമാൻ പാണ്ടികുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/71845/award-celebration-a-sweet-surprise-for-heroine-anagha-at-the-location-of-dear-vaappi-new)