---
title: "സിനിമയില്ലേല്‍ വല്ല വാര്‍ക്കപ്പണിയ്ക്കും പോകും: ശ്രീനാഥ് ഭാസി"
english_title: "If there is no film, I will go to any job: Srinath Bhasi"
publisher: "moviemax.in"
canonical_url: "https://moviemax.in/news/70783/if-there-is-no-film-i-will-go-to-any-job-srinath-bhasi"
published_at: "2022-09-26T10:57:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331389643b08_sreenad_basi.jpg"
keywords: []
---

# സിനിമയില്ലേല്‍ വല്ല വാര്‍ക്കപ്പണിയ്ക്കും പോകും: ശ്രീനാഥ് ഭാസി

> **Lead Summary:** പണം വാങ്ങി പരിപാടിക്ക് എത്താതെ പറ്റിച്ചുവെന്ന ആലപ്പുഴ കാബിനറ്റ് സ്പോര്‍ട്സ് സിറ്റി ഭാരവാഹികളുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് ശ്രീനാഥ് ഭാസി. ആ സമയം താന്‍ യു.കെയില്‍ ആയിരുന്നുവെന്നും പരിപാടി നീട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും ശ്രീനാഥ് ഭാസി പറയുന്നു.

## Article Content

പണം വാങ്ങി പരിപാടിക്ക് എത്താതെ പറ്റിച്ചുവെന്ന ആലപ്പുഴ കാബിനറ്റ് സ്പോര്‍ട്സ് സിറ്റി ഭാരവാഹികളുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് ശ്രീനാഥ് ഭാസി. ആ സമയം താന്‍ യു.കെയില്‍ ആയിരുന്നുവെന്നും പരിപാടി നീട്ടിവെയ്ക്കാന്‍ ആവശ്യപ്പെട്ടെന്നും ശ്രീനാഥ് ഭാസി പറയുന്നു.

എന്നാല്‍ പരിപാടി നീട്ടിവെയ്ക്കാന്‍ കഴിയില്ലെന്നാണ് ക്ലബ്ബ് ഭാരവാഹികള്‍ പറഞ്ഞത്. ഈ പരിപാടിയിലേക്ക് വിളിച്ചപ്പോള്‍ വരാന്‍ സാധിക്കില്ലെന്ന് ആദ്യം തന്നെ പറഞ്ഞിരുന്നു. വാങ്ങിച്ച പണം തിരികെ നല്‍കാമെന്ന് പറഞ്ഞിരുന്നുവെന്നും നടന്‍ പറഞ്ഞു.

ഒരു സിറ്റുവേഷന്‍ എങ്ങനെയാണ് ഉണ്ടാകുന്നതെന്ന് ആരും മനസിലാക്കില്ല. എന്ത് കാരത്താലാണെന്നും തിരിച്ചറിയില്ല. നോക്കുമ്പോഴൊക്കെ അവന്റെ പേരുണ്ട്. പെട്ടെന്ന് ന്യൂസ് കൊടുക്കും അതിന്റെ സത്യാനസ്ഥ അന്വേഷിക്കില്ല.

ആളുകള്‍ ടിവിയില്‍ വന്നിരുന്ന് പറയുന്നത് കേട്ടു, എന്തിനാണ് ശ്രീനാഥ് ഭാസിയെ വിളിച്ചതെന്ന്. തന്നെ വിളിച്ചപ്പോഴേ വരില്ലെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ പണി തരുമെന്നാണ് അവര്‍ പറഞ്ഞതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു ‘ മച്ചാനേ പണി തരാന്‍ പോവാ, നീ എന്താ വിചാരിച്ചത്, നിന്നെ ന്യൂസില്‍ കൊടുക്കുകയാണ്, നീ നോക്കിക്കോ’ എന്നാണ് പറയുന്നത്.

അങ്ങനെ പറഞ്ഞാല്‍ എന്റെ വീടും പള്ളുരുത്തിയിലാണ് ഞാനും കൊച്ചീലാണ്, എന്താണ് വെച്ചാല്‍ ചെയ്യ് ചേട്ടാ എന്നാണ് തിരിച്ചു പറഞ്ഞതെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. പറ്റുന്നതുപോലെ ചെയ്യും. അല്ലെങ്കില്‍ താന്‍ വല്ല വാര്‍ക്കപ്പണിക്കും പോകുമെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/70783/if-there-is-no-film-i-will-go-to-any-job-srinath-bhasi)